Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നടി നാലിഞ്ചിൽ ലോകം കീഴടക്കിയ സുന്ദരി

dru

ഒരു മോഡൽ എന്നൊക്കെ പറയുമ്പോൾ ഓർമ്മ വരുന്ന രൂപം എങ്ങനെയാണ്. അഞ്ചടി ഉയരത്തിൽ വെളുത്ത് മെലിഞ്ഞ സുന്ദരിയുടെ രൂപമായിരിക്കും മിക്കവാറും എല്ലാവരുടെയും മനസ്സിൽ. എന്നാൽ, മൂന്നടി ഉയരത്തിൽ ഒരു മോഡലിനെ പറ്റി ചിന്തിക്കാനാകുമോ.. അങ്ങനെയൊരാളാണ് ഡ്രൂ പ്രിസ്റ്റ എന്ന 21 കാരി.

dru-model

മോഡലിംഗ് എന്ന സ്വപ്നം ഉള്ളിൽ കൊണ്ടു നടന്നപ്പോഴും അതിന് വെല്ലുവിളിയായത് ഡ്രൂ പ്രിസ്റ്റയുടെ ഉയരമായിരുന്നു. എന്നാൽ, തന്റെ വെല്ലുവിളികളെ തോൽപ്പിച്ച് മുന്നേറിയിരിക്കുകയാണ് ഈ കൊച്ചുസുന്ദരി. കേവലം മൂന്നടി നാലിഞ്ചാണ് ഡ്രൂ പ്രിസ്റ്റയുടെ ഉയരം. എന്നാൽ മോഡലിംഗ് രംഗത്ത് തിളങ്ങണമെന്ന മോഹം എല്ലാ വെല്ലുവിളികളെയും തരണം ചെയ്യാൻ അവളെ പ്രേരിപ്പിച്ചു. സ്വപ്നം യാഥാർഥ്യമാക്കാൻ തന്നെ ഡ്രൂ പ്രിസ്റ്റ തീരുമാനിച്ചു. അങ്ങനെ നെവേഡയിൽ മോഡലിംഗ് പഠിക്കാൻ അവൾ തീരുമാനിച്ചു. എന്നാൽ അവിടെ ഉയരമില്ലാത്തത് കാരണം അവൾ തഴയപ്പെട്ടു. അപ്പോഴും ഡ്രൂ പ്രിസ്റ്റ തളർന്നില്ല. അവൾ നേരെ ലോസ്  ഏ​യ്ഞ്ചൽസിലേക്ക് പറന്നു. മോഡലിംഗ് പഠിക്കാൻ. 

ലോസ് ആഞ്ചൽസിൽ വച്ച് അവൾ മോഡലാകാൻ വേണ്ട എല്ലാ കാര്യങ്ങളും പഠിച്ചെടുത്തു. മാർക്കറ്റിംഗിൽ ഡിഗ്രി എടുത്തതും അവിടെ നിന്നു തന്നെ. സത്യത്തിൽ നെവേഡ എന്നത് ഒരു ചെറിയ സ്ഥലമായിരുന്നു. അവിടെ നിന്ന് ഒഴിവാക്കപ്പെട്ടത് ഒരു തരത്തിൽ നല്ലതായി. അതുകൊണ്ടാണ് തനിക്ക് ലോസ് ഏഞ്ചൽസിൽ എത്തി മോഡലിംഗ് പഠിക്കാൻ സാധിച്ചതെന്നും ഈ കൊച്ചുസുന്ദരി പറയുന്നു.

പലപ്പോഴും ഉയരം ഒരു വെല്ലുവിളിയായിട്ടുണ്ട്. എന്നാൽ അതൊരിക്കലും എന്റെ ആത്മവിശ്വാസം തകർക്കാൻ ഞാൻ അനുവദിച്ചില്ല. കഠിന പ്രയത്നത്തിലൂടെ പ്രതിസന്ധികളെ തരണം ചെയ്യാമെന്ന് പഠിച്ചു. ദൃഢ നിശ്ചയവും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ഒരു വൈകല്യങ്ങളും വെല്ലുവിളിയാകില്ലെന്നും ഡ്രൂ പ്രിസ്റ്റ പറയുന്നു. ലോസ് ആഞ്ചൽസിൽ അറിയപ്പെടുന്ന മോഡലുകളിൽ ഇപ്പോൾ ഈ കൊച്ചു സുന്ദരിയുടെ പേരും ഇടം പിടിച്ചിരിക്കുകയാണ്.