സിനിമ ഇൻഡസ്ട്രിയിൽ വേറിട്ട സൗന്ദര്യത്തിനുടമയാണ് ബാഹുബലിയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന തമന്ന. താൻ തെരഞ്ഞെടുക്കുന്ന വസ്ത്രത്തിലും മേക്കപ്പിലും വസ്ത്രധാരണ രീതിയിലുമെല്ലാം തന്റേതായ ഒരു മുഖം കൊണ്ട് വരാൻ ശ്രമിക്കുന്നവളാണ് തമന്ന. ആ ബ്യൂട്ടി സെൻസ് തന്നെയാണ് പ്രേക്ഷകരെ തമന്നയുടെ കട്ട ആരാധകരാക്കി മാറ്റിയതും.
ഇപ്പോൾ തമന്നയുടെ സൗന്ദര്യം വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. ഇക്കുറി പീകോക്ക് എന്ന മാഗസിനു വേണ്ടി കവർ ഗേൾ ആയി അണിഞ്ഞൊരുങ്ങിയപ്പോഴാണ് തമന്ന ആരാധകരുടെ കയ്യടി വാങ്ങിയത്. സിൽവർ നിറത്തിലുള്ള ലഹങ്കയിൽ എത്തിയ തമന്നയെ ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. മാഗസിൻ ഫോട്ടോഷൂട്ടിനായി പ്രത്യേകം ഡിസൈൻ ചെയ്തതാണ് സിൽവർ നിറത്തിലുള്ള ആ ലഹങ്ക.
മാസികയുടെ മെയ് - ജൂൺ ലക്കത്തിലാണ് തമന്ന പ്രത്യക്ഷപ്പെടുക. ഡിസൈനർമാരായ ഫാൽഗുനി, ഷെയിൻ പീകോക്ക് എന്നിവർ ചേർന്നാണ് ലെഹങ്ക ഡിസൈൻ ചെയ്തത്. തീർത്തും വ്യത്യസ്തമായ നിറവും ഡിസൈനുമാണ് ലെഹങ്കയിൽ പരീക്ഷിച്ചിരിക്കുന്നത്. തൂവലിനു സമാനമായി കിടക്കുന്ന ലൂസായ കൈകളാണ് ലെഹങ്കക്ക് ഉള്ളത്.
തമന്നയുടെ സൗന്ദര്യം ഈ ലഹങ്കയിൽ എടുത്തു കാണിക്കുന്നു എന്നാണ് ആരാധകരുടെ പക്ഷം. ലഹങ്കക്ക് പുറമെ പവർ സ്യൂട്ട്, മോഡേൺ ഔട്‍ഫിറ്റ് എന്നീ രീതിയിലെ വസ്ത്രങ്ങൾ ധരിച്ചും തമന്ന എത്തിയിരുന്നു. സോനം ചന്ദ്രസാഗർ ആണ് തമന്നയ്ക്കായി മേക്കപ്പ് ചെയ്തത്. കവർ ഗേൾ ഷൂട്ടിന്റെ വിഡിയോ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam