ജെന്നിഫർ ലോപ്പസിന്റെ പുതിയ ‘കോലം’ കണ്ടവർ ആദ്യമൊന്നു പകച്ചു. പിന്നെ മൂക്കത്ത് വിരൽവച്ചു. മുഖത്തോട് മുഖം നോക്കി ചോദിച്ചു ഇതെന്ത് കൂത്ത്?
ഫാഷൻ ലോകത്തെ സ്റ്റൈൽ ഐക്കൺ കൂടിയായ ‘ജെന്നിഫറിന്റെ ജീൻസ് എന്താ അഴിഞ്ഞു പോയതാണോ?’ എന്നു വരെ പലരും ആരാഞ്ഞു. ഒറ്റനോട്ടത്തിൽ ജീൻസ് അഴിഞ്ഞുവീണതാണെന്ന് തോന്നുമെങ്കിലും സംഗതി വെറൈറ്റിയാണ്. വസ്ത്രധാരണത്തിലെ പുതുമുകൾ കൊണ്ട് ലോകത്തെ അമ്പരപ്പിച്ച ജെന്നിയുടെ പുതിയ സ്റ്റൈലായിരുന്നു അതെന്ന് തിരിച്ചറിയാൻ പലരും വൈകി.
ആഡംബര ബ്രാൻഡായ വെർസാച്ചിയുടെ ഏറ്റവും പുതിയ ഡെനിം ബൂട്ടുകളാണ് ജെന്നിഫർ ധരിച്ചിരിക്കുന്നത്. വെള്ള ഷർട്ടിനൊപ്പം ജീൻസ് ധരിക്കാതെയുള്ള ബൂട്ട് ലുക്ക് ഫാഷൻ ലോകത്ത് ട്രെൻഡിങ് ആയിക്കഴിഞ്ഞു.
പുതിയ ലുക്കിന് ട്രോളുകളുമേറെയാണ്. ഒറ്റനോട്ടത്തിൽ അധികമാർക്കും ഇത് ബൂട്ടാണെന്ന് മനസ്സിലായില്ല. പൊതുസ്ഥലത്ത് ജെന്നിഫർ ലോപ്പസിന്റെ ജീൻസ് അഴിഞ്ഞുവീണു എന്ന തരത്തിലുള്ള ട്രോളുകളായിരുന്നു ട്വിറ്റർ നിറയെ.
'ജീൻസ് ഒഴിവാക്കൂ, ബൂട്ട് ധരിക്കൂ' എന്ന ഹാഷ്ടാഗിലാണ് ജെന്നിയുടെ ചിത്രങ്ങൾ പ്രചരിക്കുന്നത്.