മിസ് ഡഫ് ഏഷ്യാ 2018 കിരീടം ചൂടി ഹരിയാനക്കാരി നിഷ്ത ഡുഡേജ. ചെക്റിപ്പബ്ലിക്കിൽ നടന്ന മിസ് ആൻഡ് മിസ്റ്റർ ഡഫ് വേൾഡ് 18–ാമത് എഡിഷനിലാണ് നിഷ്തയുടെ സ്വപ്ന നേട്ടം. ഇൗ വിഭാഗത്തിൽ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് നിഷ്ത. ചൈന, തായ്‌ലാന്റ്, ഇസ്രായേൽ എന്നിവടങ്ങളിൽ നിന്നുള്ള സുന്ദരികളുമായി പോരാടിയാണ് നിഷ്ത കിരീടം സ്വന്തമാക്കിയത്.
‘‘എന്തൊരു നിമിഷമായിരുന്നു. ഇതെന്നും ഞാൻ മനസ്സിൽ സൂക്ഷിക്കും. ശരിക്കും അദ്ഭുതകരമായ ഒരു രാത്രി. മിസ് ആൻഡ് മിസ്റ്റര്‍ ഡഫ് വേൾഡ് വേദിയിൽ ഇന്ത്യയുടെ ആദ്യ കിരീടം. രാജ്യത്തിനു വേണ്ടി ഇൗ നേട്ടം സ്വന്തമാക്കാനായതിൽ ഞാൻ സന്തോഷിക്കുന്നു.’’– കിരീട നേട്ടം അറിയിച്ചുകൊണ്ട് നിഷ്ത ട്വിറ്ററിൽ കുറിച്ചു.
ഡൽഹി സർവകലാശാലയ്ക്കു കീഴിലുള്ള വെങ്കിടേശ്വര കോളജിൽ നിന്നു ബിരുദം നേടിയ നിഷ്ത, മിതിബായ് കോളജിൽ സാമ്പത്തികശാസ്ത്രത്തിൽ എം.എ ചെയ്യുകയാണ്. മികച്ച ടെന്നിസ് കളിക്കാരി കൂടിയായ നിഷ്ത ഡഫ് ഒളിംപിക്സിലും വേൾഡ് ഡഫ് െടന്നിസ് ചാംപ്യൻഷിപ്പിലും പങ്കെടുത്തിട്ടുണ്ട്.