വിവാഹശേഷം ഒരുക്കിയിരിക്കുന്ന വിരുന്നിനായി രൺവീറും ദീപിക ദമ്പതികൾ ബെംഗളൂരുവിലെത്തി. നാളെയാണ് ദീപികയുടെ ജന്മനാട്ടിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമുള്ള വിവാഹ സൽക്കാരം.
വെള്ളനിറത്തിലുള്ള മാച്ചിങ് വസ്ത്രമണിഞ്ഞാണ് ഇരുവരും എയർപോർട്ടിലെത്തിയത്. ഓഫ് വൈറ്റ് നിറത്തിലുള്ള സൽവാറായിരുന്നു ദീപികയുടെ വേഷം. തൂവെള്ള പൈജാമയ്ക്കും കുർത്തയ്ക്കും മുകളിൽ ഫ്ളോറൽ പ്രിന്റുള്ള കോട്ട് അണിഞ്ഞാണ് രൺവീർ എത്തിയത്. ഇന്നു രാവിലെ മുംബൈ വിമാനത്താവളത്തിൽ എത്തിയ താരങ്ങൾ മാധ്യമങ്ങൾക്ക് പ്രത്യേക ഫോട്ടോഷൂട്ടും അനുവദിച്ചു. അതിനു ശേഷമാണ് താരങ്ങൾ ബെംഗളൂരുവിലേക്കു പറന്നത്.
ഇതിനുശേഷം മുംബൈയിൽ സൽകാരം ഒരുക്കുന്നുണ്ട്. സിനിമാ മേഖലയിലുള്ള സുഹൃത്തുക്കളും വിഎെപികളുമായിരിക്കും മുംബൈയിലെ സൽകാരത്തിൽ പങ്കെടുക്കുക.നവംബർ 14, 15 ദിവസങ്ങളിലായി അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഇറ്റലിയിലെ ലേക് കോമോയിലായിരുന്നു താരവിവാഹം. നവംബർ 14ന് കൊങ്കിണി ആചാരപ്രകാരവും 15ന് സിന്ധ് ആചാരപ്രകാരവുമായിരുന്നു ചടങ്ങുകൾ.