വെഡ്ഡിങ് ലുക്ക്
ഡിസൈനർ: റാൽഫ് ലോറെൻ
50 വർഷത്തിനിടെ റാൽഫ് ലോറെൻ 3 വെഡ്ഡിങ് ഗൗൺ മാത്രമേ ചെയ്തിട്ടുള്ളു. മകൾ ഡൈലനും വേണ്ടിയും മരുമകൾ ലോറെൻ ബുഷ് ലോറെനു വേണ്ടിയും പിന്നെ നീസിനു വേണ്ടിയും. നിക്കും പ്രിയങ്കയും ആദ്യമായി കാണുമ്പോൾ ധരിച്ചതും ലോറെൻ കോസ്റ്റ്യൂം ആയിരുന്നുവെന്നതും പ്രത്യേകതയാണ്.
പ്രിയങ്കയുടെ ഗൗൺ – ഹാൻഡ് ബീഡഡ്, ഹാൻഡ് എംബ്രോയ്ഡേഡ്, ഫ്ലോറൽ – സ്ക്രോൾ മോട്ടിഫുകൾ നിറഞ്ഞ, സ്കാലെപ്ഡ് സ്‌ലീവ്സും ട്യൂൾ ആപ്ലിക്സും ചേരുന്ന ഗൗണിൽ തുന്നിച്ചേർത്തത് 23 ലക്ഷം പേൾസ്. ഒപ്പം 75 അടിയുള്ള ട്രെയിൽ.
സിഗ്നേച്ചർ സ്പർശമായി വിവാഹ ഗൗണിൽ ആറു പ്രത്യേക വാക്കുകളും തുന്നിച്ചേർത്തിട്ടുണ്ട്.. നിക്കിന്റെ മുഴുവൻ പേര്, പ്രിയങ്കയുടെ മാതാപിതാക്കളുടെ പേര്, വിവാഹ തീയതി എന്നിവയുൾപ്പെടായാണിത്. ഭർതൃമാതാവിന്റെ വിവാഹ ഗൗണിന്റെ ഒരുഭാഗവും പ്രിയങ്കയുടെ വിവാഹവസ്ത്രത്തിലുണ്ട്.
നിക്ക് ജോനാസ് ധരിച്ചത് ഡബിൾ ബ്രസ്റ്റഡ് ബ്ലാക്ക് tuxedo. ജാക്കറ്റിൽ പ്രിയങ്കയുടെ വിവാഹഗൗണിന്റെ തുണി തുന്നിച്ചേർത്തിട്ടുണ്ട്, ഇതിലുള്ളത് ‘മൈ ജാൻ’ എന്ന അലങ്കാരത്തുന്നൽ.
മെഹന്ദി ലുക്ക്
ഡിസൈനർ: അബുജാനി സന്ദീപ് ഖോസ്‌ല
ഫോക്‌ലുക്കുള്ള നിറങ്ങളേഴും ഇടകലരുന്ന വൈബ്രന്റ് ഓർഗൻഡി ഔട്ഫിറ്റാണ് പ്രിയങ്കയ്ക്കു വേണ്ടിയൊരുക്കിയത്. ഹെവി ഗോൾഡ് ജ്വല്ലറിയും മാംഗ്‌ടികയും അലങ്കാരങ്ങളായി. മെസി ബൺ സ്റ്റൈൽചെയ്ത മുടിയിൽ മനോഹരമായ gajra. പ്രിയങ്കയുടെ ദേസി ഗേൾ ലുക്ക് പൂർണം.
നിക്കിനു വേണ്ടി അക്വ ബഗിയ കുർത്തയും വെള്ള പൈജാമയും ഒപ്പം ഗോൾഡ് മൊജരിസും
സംഗീത് ലുക്ക്
ഡിസൈനർ: അബുജാനി സന്ദീപ് ഖോസ്‌ല
പ്രിയങ്ക ധരിച്ചത് ഗോൾഡൻ– സിൽവർ നിറങ്ങൾ ഇടകലർന്ന സെക്വിനുകൾ തുന്നിച്ചേർത്ത ഹാൻഡ് എംബ്രോയ്ഡേഡ് സാരി, സ്ട്രാപ്പി ബ്ലൗസ്. ന്യൂഡ് മേക്കപ്, വശങ്ങളിലേക്ക് ചീകിയൊതുക്കിയ മുടി.സിൽവർ ത്രെഡ് ഡീറ്റെയ്‌ലിങ് ചേരുന്ന ഓപൺ മിഡ്നൈറ്റ് ബ്ലൂ ഷേർവാണിയും വൈറ്റ് ട്രൗസേഴ്സും നിക്കിനു വേണ്ടിയൊരുക്കി.
ട്രഡിഷനൽ വെഡ്ഡിങ്
ഡിസൈനർ: സബ്യസാചി മുഖർജി
വിവാഹ വസ്ത്രം പരമ്പരാഗതമായ ചുവപ്പുനിറത്തിലായിരിക്കണമെന്ന് പണ്ടേ മോഹമുണ്ടാന്നതായി പ്രിയങ്ക പറയുന്നു. പരമ്പരാഗത റെഡ് ലെംഹഗയിൽ കന്റംപ്രറി സപ്ർശമായി ഫ്രെഞ്ച് എംബ്രോയ്ഡറി കൂടി ചേർത്താണ് ഡിസൈനർ വിവാഹവസ്ത്രമൊരുക്കിയത്. ലെഹംഗയും ക്രോപ് ടോപും വെയ്‌ലും ചേരുന്ന ലുക്ക് ആണ് ഒരുക്കിയത്. ഇതിൽ സ്കർട്ടിന്റെ വെയ്സ്റ്റ് ബാൻഡിൽ നിക്കിന്റെയും പ്രിയങ്കയുടെ മാതാപിതാക്കളുടെയും പേര് ഹിന്ദിയിൽ തുന്നിച്ചേർത്തിട്ടുണ്ട്. കൊൽക്കത്തിയിലെ 110 കലാകാരന്മാരുടെ 3,720 മണിക്കൂറുകളുടെ അധ്വാനഫലമാണ് ഓർഗന്‍സ പൂക്കളും സിൽക് ഫ്ലോസിലും ത്രെഡ്‌വർക്കിലുമുള്ള ഫ്രെഞ്ച്നോട്സും ചേരുന്ന പ്രിയങ്കയുടെ വിവാഹവസ്ത്രം.
നിക്ക് ധരിച്ചത് സിൽക്ക് ഷേർവാണിയും ഹാൻഡ് എംബ്രോയ്ഡേഡേ് ചിക്കൻദുപ്പട്ടയും ടർബനും.
എയർപോർട് ലുക്ക്
ഡൽഹിയിലെ വിവാഹസൽക്കാരത്തിനു വേണ്ടി ജോധ്പൂരിൽ നിന്ന് എയർപോർട്ടിലെത്തിയപ്പോൾ പ്രിയങ്ക ധരിച്ചത് സാരി.
സബ്യസാചി മുഖർജി ഒരുക്കിയ ഫ്ലോറൽ എംബ്രോയ്‍ഡറിയുള്ള മിന്റ് ഗ്രീൻ സാരിയും സിൽവർ നെക്‌ലേസും താലിമാലിയും ധരിച്ചെത്തിയ പ്രിയങ്ക കയ്യിൽ പരമ്പരാഗത ചൂഡ സെറ്റും ഉണ്ടായിരുന്നു. പ്രിയങ്കയുടെ സിഗ്നേച്ചർ ക്യാറ്റ് ഐ സൺഗ്സാസും കൂടെയുണ്ടായി.
നിക്ക് ധരിച്ചത് ബീജ് ജാക്കറ്റ്– ട്രൗസർ സെറ്റ്, വൈറ്റ് ടീഷർട്ടും, സ്നീക്കേഴ്സും ഒപ്പം സൺഗ്ലാസും.