Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2019 ലെ ട്രെൻഡ് സ്റ്റാർ ആവണോ? അറിഞ്ഞിരിക്കാം പുതുനിറം!! 

the-trend-colour-of-2019

പുതിയ കാഴ്ചകളിലേക്ക്, പുതിയ അനുഭവങ്ങളിലേക്ക്, പുതിയ പ്രതീക്ഷകളിലേക്ക് നാം ഉണരുമ്പോൾ ഫാഷൻ ലോകം മാത്രമായി മാറി നിൽക്കുന്നതെങ്ങനെ? വാർഡ്‌റോബിലേക്കും മേക്ക് അപ് കിറ്റിലേക്കും മാത്രമല്ല വീട്ടകത്തളങ്ങളിലേക്കും ഇനി പുതിയ നിറത്തിനു സ്വാഗതം. 2018ലെ അൾട്രവയലറ്റിനു വിട പറഞ്ഞ് പുതുവർഷത്തിന് പവിഴരാശിയോടെ തുടക്കമിടാമെന്നു പ്രഖ്യാപിച്ചുകഴിഞ്ഞു പാന്റോൺ കളർ ഇൻസ്റ്റിറ്റ്യൂട്ട്. Living Coralഎന്ന പീച്ച് കലർന്ന പവിഴശോഭയാണ് 2019ന്റെ നിറം.

‘‘ ജീവൻ തുടിക്കുന്ന, പ്രതീക്ഷ പകരുന്ന പവിഴച്ചുവപ്പിൽ അൽപം സ്വർണവർണം കൂടി കലരുമ്പോഴുള്ള ഉണർവാണ് ലിവിങ് കോറൽ’ , പാന്റോൺ എക്സിക്യൂട്ടിവ് ഡയറക്ടർ പറയുന്നു. നാച്വറൽ, ഡിജിറ്റൽ യാഥാർഥ്യങ്ങളെ തുല്യതയോടെ അനുഭവിപ്പിക്കാൻ കഴിയുന്ന നിറമാണിതെന്നു കൂടി അവർ കൂട്ടിച്ചേർക്കുന്നു.

വസ്ത്രങ്ങളിൽ കോറൽ രാശി പടർത്താൻ ഇനി സമ്മർ റാംപുകൾ ഉണരുംവരെ കാത്തിരിക്കണമെന്നില്ല. പുതുവർഷത്തിന്റെ നിറമേതെന്ന് അറിയും മുമ്പേ തന്നെ ബോളിവുഡിലെ  ഫാഷനിസ്റ്റകൾ കോറലിന്റെ കൈ പിടിച്ചു പൊതുവേദികളിലെത്തിയിരുന്നു. നടി ആലിയ ഭട്ട് അടുത്തിടെ‌ പവിഴച്ചുവപ്പുള്ള ടൂളെ ഗൗൺ ധരിച്ചെത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു.

പുതുവർഷ വാർഡ്റോബ് മേക്ക് ഓവറിന് ചില പൊടിക്കൈകൾ കൂടി പ്രയോഗിക്കാം. പതിവുപോലെ കോറൽ ഷേഡുള്ള ടീഷർട്ട് തിരഞ്ഞെടുക്കുന്നതിനു പകരം പുതുമ നൽകാൻ കോറൽ ലെയറിങ്ങിനു ശ്രമിക്കാം. ഒപ്പം കോറൽ ചീനോസ്, ഫ്ലെയേഡ് പാന്റ്സ്, ഫ്ലോറൽ പ്രിന്റഡ് ഡ്രസ് എന്നിവയ്്ക്കും കൈകൊടുക്കാം. എന്തു പുതുമയ്ക്കു ശ്രമിച്ചാലും കോറലിന്റെ കാര്യത്തിൽ ഒന്നും തന്നെ തെറ്റിപ്പോകില്ലെന്നുറപ്പ്.

വാനിറ്റി ബാഗിൽ ഇനി കോറൽ ഐ ഷാഡോയും കോറൽ ഗ്ലോസും നെയിൽപെയിന്റും കരുതാം.

ഹോം ഡെക്കറിന്റെ കാര്യത്തിലും കോറലിനു ചുവപ്പുപരവതാനി വിരിച്ചുള്ള വരവേൽപ്പ് ഉറപ്പാണെന്നു പറയുന്നു ഫാഷൻ വിദഗ്ധർ. വീടിന്റെ അകത്തളങ്ങൾക്ക് പെട്ടെന്ന് ഉണർവേകാൻ കോറലിന്റെ ഒരു ചെറുസ്പർശം മതി.