പുതുമകളാൽ വാഡ്രോബ് നിറയ്ക്കാം; സിംപിൾ ടിപ്സ്

wardrob
SHARE

പാച്ച്‌വർക്ക് ഡെനിം

പല ഷേപ്പിലും നിറങ്ങളിലും ഡിസൈനുകളിലുമുള്ള തുണികൾ ഡെനിമിൽ തുന്നിേച്ചർത്താൽ പാച്‌വർക്ക് ഡെനിം റെഡി. ടീ ഷർട്ട്, ക്രോപ്‌ഡ് ഷർട്ട് എന്നിവയ്‌ക്കൊപ്പം ധരിക്കാം.

 വൈറ്റ്

ഫാഷൻ ഡിസൈനർമാരുടെ പ്രിയനിറം. സൂക്ഷിക്കാൻ അൽപം ബുദ്ധിമുട്ടാണെങ്കിലും ഏതവസരത്തിലും ഏതു നിറത്തോടൊപ്പവും കട്ടയ്‌ക്കും നിൽക്കാൻ ഒരു വൈറ്റ് ഔട്ട്‌ഫിറ്റ് വാഡ്രോബിൽ നിർബന്ധം.

 ഷർട്ട് ഡ്രസ്

മാക്‌സി ഡ്രസുകൾക്ക് ഇനി അൽപം വിശ്രമം നൽകാം. കാഷ്വൽ വെയറായും ഓഫിസ് വെയറായും ഒരുപോലെ ഉപയോഗിക്കാവുന്ന ഷർട്ട് ഡ്രസാണ് 2019ലെ താരം. സ്‌ട്രൈപ്‌ഡ്, പ്ലെയിൻ, അസിമെട്രിക്കൽ തുടങ്ങി ഏതു ഡിസൈനും പരീക്ഷക്കാം.

 ടു ടോൻഡ്

ഓറഞ്ച്, പിങ്ക് തുടങ്ങി തമ്മിൽ ഒരിക്കലും യോജിക്കാത്ത നിറങ്ങളുടെ മാജിക്കാണ് ഇനി റൺവേകളിൽ കാണാനിരിക്കുന്നത്. 2 നിറങ്ങളുടെ കോംബിനേഷനായ ടു ടോൻഡ് ഫാഷൻ ക്വാഷൽ മുതൽ പാർട്ടി വെയറിൽ വരെ ശ്രദ്ധിക്കപ്പെടും. 

 കാർഗോ പാന്റ്‌സ്

ഔട്ടിങ്ങിനോ ഷോപ്പിങ്ങിനോ പോകുമ്പോൾ വൈറൈറ്റി വേണോ? ഇന്നുതന്നെ ഒരു കാർഗോ പാന്റ്‌സ് വാങ്ങിക്കോളൂ. ടീഷർട്ടിനും സ്വെറ്ററിനുമൊപ്പം റൺവേകളിലെ പുതിയ താരമാണ് കാർഗോ പാന്റ്‌സ്.

MORE IN GLITZ N GLAMOUR
SHOW MORE
FROM ONMANORAMA