ഒരു കണ്ണിറുക്കൽ കൊണ്ടു ബോളിവുഡിൽ എത്തിയിരിക്കുകയാണു പ്രിയ പി.വാര്യർ. പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ശ്രീദേവി ബംഗ്ലാവിന്റെ ടീസർ പുറത്തുവിട്ടിരുന്നു. സിനിമാ ഷൂട്ടിങ്ങിന്റെ ഭാഗമായി മുംബൈയിലാണു പ്രേക്ഷകരുടെ പ്രിയതാരമിപ്പോൾ.
സിനിമയുടെ ടീസർ പുറത്തിറക്കുന്ന ചടങ്ങിനെത്തിയപ്പോൾ പ്രിയ ധരിച്ച വസ്ത്രവും ചർച്ചയായിരിക്കുകയാണ്. കറുപ്പും സ്വർണ നിറവും ചേരുന്ന ഒരു ഗൗണായിരുന്നു പ്രിയയുടെ വേഷം. മുന്‍പൊരിക്കൽ ദീപിക ധരിച്ച വസ്ത്രവുമായി ഇതിനു സാമ്യമുള്ളതാണു ചർച്ചയായത്.
രണ്ടു തവണ ഇത്തരത്തിലുള്ള വസ്ത്രം ധരിച്ചു ദീപിക പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2017 ഓസ്കാർ പാർട്ടിയിലും 2012ൽ വോഗ് മാസികയുെട ബ്യൂട്ടി അവാർഡ് പുരസ്കാരം വാങ്ങാൻ എത്തിയപ്പോഴും. രണ്ടു പേരുടെയും ഹെയർ സ്റ്റൈലിലും സാമ്യതയുണ്ട്. ഒരു വശത്തേക്കായിരുന്നു മുടി ഇട്ടിരുന്നത്.
എന്നാൽ മേക്ക് അപ്പിലാണ് ഇരുവരും തമ്മില്‍ പ്രകടമായ വ്യത്യാസമുള്ളതെന്നും സമൂഹലോകം നിരീക്ഷിക്കുന്നു. കടും ചുവപ്പ് ലിപ്സ്റ്റിക്കും കടുത്ത ആവരണത്തിലുള്ള ഐലെയ്നറും മസ്കാരയുമാണ് പ്രിയ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ അന്ന് ദീപിക ലളിതമായാണു മേക്ക് അപ്പ് ചെയ്തിരുന്നത്.