ബോളിവുഡ് താരം ജോൺ എബ്രഹാം ഒരിക്കൽ പ്രിയങ്കയെ തന്റെ ‘മാതൃകാ സുന്ദരി’ എന്നാണു വിശേഷിപ്പിച്ചത്! ലാളിത്യമുള്ള സാരിയായാലും ചിക് ഷര്‍ട്ടും സ്റ്റൈലൻ ട്രൗസേഴ്സായാലും ചരുതയോടെ ധരിക്കാൻ പ്രിയങ്ക കഴിവുണ്ട്. പ്രിയങ്കയുടെ സ്റ്റൈൽ സ്റ്റേറ്റ്മെന്റും ഇന്ദിരാ ഗാന്ധിയെ ഓർമിപ്പിക്കുന്നു. തന്റെ പരുപരുത്ത കൈത്തറി സാരികളിലൂടെയാണ് ഇന്ദിര മോടി കാണിച്ചിരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നത് സഹോദരനും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധിയുടെ തീരുമാനമായിരുന്നു. അമ്മയും മുൻ കോൺഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധി ആദ്യം എതിർത്തെങ്കിലും പിന്നീട് സമ്മതം അറിയിച്ചു.

നിർണ്ണായകമായ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ തനിക്കൊപ്പം വേണമെന്ന രാഹുലിന്റെ അഭ്യര്‍ഥന പ്രിയങ്ക സ്വീകരിച്ചു. ഇതോടെ പ്രിയങ്കയുടെ രാഷ്ട്രീയത്തിലേക്കുള്ള വഴി തുറന്നു.

x-default
ADVERTISEMENT

രാഷ്ട്രീയത്തിലായാലും ഫാഷനിലായാലും പ്രിയങ്ക എപ്പോഴും ഉത്തമയാണ്. അനുയായികളിൽ സ്വാധീനം ചെലുത്താനുള്ള നൈസർഗ്ഗികമായ വ്യക്തി പ്രഭാവത്തിനുടമയായ മുത്തശ്ശി ഇന്ദിരാ ഗാന്ധിയോടാണു പ്രിയങ്കയെ താരതമ്യം ചെയ്യുന്നത്.

രാഷ്ട്രീയ നാടകത്തെ മാറ്റി നിർത്തി, ചുറ്റിലും ആകർഷണം തീർക്കുന്ന പ്രിയങ്കയുടെ ഫാഷൻ സ്റ്റേറ്റ്മെന്റ് ഇതാ.

ADVERTISEMENT

ബോളിവുഡ് താരം ജോൺ എബ്രഹാം ഒരിക്കൽ പ്രിയങ്കയെ തന്റെ ‘മാതൃകാ സുന്ദരി’ എന്നാണു വിശേഷിപ്പിച്ചത്! ലാളിത്യമുള്ള സാരിയായാലും ചിക് ഷര്‍ട്ടും സ്റ്റൈലൻ ട്രൗസേഴ്സായാലും ചാരുതയോടെ ധരിക്കാൻ പ്രിയങ്ക കഴിവുണ്ട്.

പ്രിയങ്കയുടെ സ്റ്റൈൽ സ്റ്റേറ്റ്മെന്റും ഇന്ദിരാ ഗാന്ധിയെ ഓർമിപ്പിക്കുന്നു. തന്റെ പരുപരുത്ത കൈത്തറി സാരികളിലൂടെയാണ് ഇന്ദിര മോടി കാണിച്ചിരുന്നത്. വസ്ത്രധാരണത്തിൽ പ്രിയങ്കയ്ക്കു മാതാവ് സോണിയയുമായും സാമ്യമുണ്ട്. അഭിമാനമുറ്റുന്ന രീതിയിലാണ് സോണിയ കൈത്തറി വസ്ത്രങ്ങള്‍ ധരിക്കുക. കൈത്തറിയിൽ പ്രിയങ്കയുടെ സ്വതസിദ്ധമായ ആത്മവിശ്വാസവും എളിമയും പ്രതിഫലിക്കുന്നു.

ADVERTISEMENT

ഗാന്ധിയൻ തത്വങ്ങളെ ഹൃദയത്തിൽ സൂക്ഷിക്കുന്നതിനൊപ്പം, കൈത്തറയിൽ നിർമിക്കുന്ന ഖാദിക്ക്, ഗാന്ധി കുടുംബത്തിന്റെ വാർഡ്റോബിൽ വളരെ പ്രാധാന്യമുണ്ട്.

സ്വാശ്രയശീലം, ലാളിത്യം, കഠിനപ്രയത്നം എന്നിവയെ പ്രതിനിധീകരിക്കുന്ന ഖാദി, സ്റ്റൈല്‍ സ്റ്റേറ്റ്മെന്റ് എന്നതിലുപരി പ്രിയങ്കയുടെ  വ്യക്തിത്വത്തെയും രാഷ്ട്രീയ ചിന്താഗതിയേയും വ്യക്തമാക്കുന്നു.

പൊതുവേദിയിൽ സാരിയിലാണ് പ്രിയങ്ക പ്രത്യക്ഷപ്പെടുക. സാരിക്കു യോജിച്ച ഏക വർണത്തിലുള്ള ബ്ലൗസിനു നീളൻ കയ്യായിരിക്കും. പല്ലുവിന്റെ ഭാഗം കയ്യിൽ വീണുകിടക്കുന്ന രീതിയിലാണ് സാരി ധരിക്കുന്നത്. ടക് ചെയ്ത ഷർട്ട്, ട്രൗസർ, കാഷ്വൽ ജീന്‍സ്, ടി ഷർട്ട് എന്നിവയും പ്രിയങ്കയുടെ ഇഷ്ട വസ്ത്രങ്ങളാണ്. സിംപിളും ക്ലാസിയുമായ നിറങ്ങളും വസ്ത്രങ്ങളും തിരഞ്ഞെടുക്കുന്നതിൽ പ്രിയങ്കയ്ക്കു പ്രത്യേക കഴിവുണ്ട്. 

x-default

വസ്ത്രധാരണത്തില്‍ മാത്രമല്ല, മേക്ക് അപ് ഇല്ലാത്ത ലുക്കും ശ്രദ്ധേയമാണ്. ബോബ് ചെയ്ത മുടി, നിഷ്ക്കളങ്കമായ ചിരിയോടെ പ്രകാശിക്കുന്ന മുഖം. ആഭരണങ്ങൾക്ക് പ്രിയങ്ക സ്റ്റൈലിൽ സ്ഥാനമില്ല. ചിലപ്പോൾ ഒറ്റക്കല്ലിലുള്ള ഒരു കമ്മലോ, കറുത്ത ചരടില്‍ ലോക്കറ്റുള്ള മാലയോ ധരിക്കും.

പ്രായം നാൽപതുകളിലെത്തിയിട്ടും, രണ്ടു കുട്ടികളുടെ അമ്മയായിട്ടും ജീൻസും ടി ഷർട്ടും ധരിച്ചു കൂൾ ആയി നടക്കാനും പ്രിയങ്കയ്ക്കു മടിയില്ല.