മഴയിൽ നടക്കാം സ്റ്റൈലായി; ഇതാ ഇടിവെട്ടു നിറങ്ങളിൽ പാദരക്ഷകൾ
എത്ര വിലകൂടിയ വസ്‌ത്രമായാലും ഫുട്‌വെയർ യോജിക്കുന്നില്ലെങ്കിൽ ടോട്ടൽ ലുക്ക് പാളിപ്പോകും. കാലാവസ്‌ഥയ്‌ക്ക് യോജിക്കുന്നതും ട്രെൻഡിയുമായ ഫുട്‌വെയർ വേണം മഴക്കാലത്ത് തിരഞ്ഞെടുക്കാൻ. ലെതർ പോലുള്ള മെറ്റീരിയലുകൾ ഒഴിവാക്കി ഫ്ലാറ്റ്‌സ്, ക്രോക്‌സ് തുടങ്ങിയവ കൂടെക്കൂട്ടാം. ഇടിവെട്ടി മഴ പെയ്യുമ്പോൾ കൂടെ ഇടിവെട്ടു നിറങ്ങളുമാകട്ടേ!

Shoes speaks louder than words എന്നാണല്ലോ. മഴക്കാലമായാലും അതിനു മാറ്റമില്ല. എത്ര വിലകൂടിയ വസ്‌ത്രമായാലും ഫുട്‌വെയർ യോജിക്കുന്നില്ലെങ്കിൽ ടോട്ടൽ ലുക്ക് പാളിപ്പോകും. കാലാവസ്‌ഥയ്‌ക്ക് യോജിക്കുന്നതും ട്രെൻഡിയുമായ ഫുട്‌വെയർ വേണം മഴക്കാലത്ത് തിരഞ്ഞെടുക്കാൻ. ലെതർ പോലുള്ള മെറ്റീരിയലുകൾ ഒഴിവാക്കി ഫ്ലാറ്റ്‌സ്, ക്രോക്‌സ് തുടങ്ങിയവ കൂടെക്കൂട്ടാം. ഇടിവെട്ടി മഴ പെയ്യുമ്പോൾ കൂടെ ഇടിവെട്ടു നിറങ്ങളുമാകട്ടേ!
T strap sandals
മഴക്കാലത്ത് അധികം ചെലവില്ലാതെ ട്രെൻഡിയാകാൻ ടി–സ്‌ട്രാപ് സാൻഡൽസ് തന്നെയാണു നല്ലത്. ഏതു സീസണിലും കംഫർട്ടബ്‌ളായി ഉപയോഗിക്കാവുന്നവയാണ് ഇവ. ട്രഡീഷനൽ, വെസ്‌റ്റേൺ വെയറുകളോടൊപ്പം ഒരുപോലെ യോജിക്കുമെന്നതിനാൽ ഒന്നിൽക്കൂടുതൽ പെയർ വാങ്ങിയാലും നഷ്‌ടമാകില്ല. ബ്ലാക്ക്, ബ്രൗൺ തുടങ്ങിയ സ്‌ഥിരം നിറങ്ങൾക്കു പകരം ബ്രൈറ്റ് ഫ്‌ളൂറസന്റ് നിറങ്ങൾ തിരഞ്ഞെടുക്കാം.
Gumboots
അൾട്രാ ട്രെൻഡി ആകണമെന്നുള്ളവർക്ക് പറ്റിയ ചോയ്സാണ് ഗംബൂട്‌സ്. കാലുകൾ ഒട്ടും നനയ്‌ക്കുകയുമില്ല, അതേസമയം സ്‌റ്റൈലിഷുമാക്കും. നിയോൺ നിറങ്ങളിലും ട്രാൻസ്‌പെരന്റ് ഡിസൈനിലും ലഭ്യമാണ്. പ്രിന്റഡ് റെയിൻ ബൂട്‌സിനും ആരാധകരേറെയുണ്ട്.
Rubber Sneakers
വെസ്‌റ്റേൺ വെയറിനൊപ്പം സ്‌നീക്കേഴ്‌സ് ഒഴിവാക്കാനാകാത്തവർക്ക് മഴക്കാലത്ത് റബർ സ്‌നീക്കേഴ്‌സ് തിരഞ്ഞെടുക്കാം. ഒട്ടുമിക്ക നിറങ്ങളിലും ഇവ ലഭ്യമാണ്.
Wedges
ഹീൽസ് ഇല്ലാതെ പുറത്തിറങ്ങാൻ പറ്റാത്തവർക്ക് വെഡ്‌ജസ് കൂടെക്കൂട്ടാം. വഴുക്കുള്ള സ്‌ഥലങ്ങളിൽ ബാലൻസ് നഷ്‌ടപ്പെടാതിരിക്കാൻ ഇവയാണു നല്ലത്. പോയിന്റഡ് ഹീൽസ് ഒഴിവാക്കാം.
Crocs
ഏതു പ്രായക്കാർക്കും ഏതു കാലാവസ്‌ഥയ്‌ക്കും യോജിക്കുന്ന മറ്റൊരു ഫുട്‌വെയറാണ് ക്രോക്‌സ്. കാഷ്വൽ വെയറിനൊപ്പം മടിക്കാതെ കൂടെക്കൂട്ടാം. സ്‌ഥിരം ഉപയോഗിക്കുന്നവരാണെങ്കിൽ ബ്രൈറ്റ് നിറങ്ങൾ തിരഞ്ഞെടുത്ത് വെറൈറ്റി കൊണ്ടുവരാം.
Jelly Shoes
എൺപതുകളിലും തൊണ്ണൂറുകളിലും ട്രെൻഡായിരുന്ന ജെല്ലി ഷൂസാണ് മൺസൂൺ ഫുട്‌വെയറിലെ മറ്റൊരു താരം. ഷോർട്‌സ്, സ്‌കേർട്‌സ്, ജീൻസ് തുടങ്ങിയവയ്‌ക്കൊപ്പം ധരിക്കാം. ഷൂസ് താൽപര്യമില്ലാത്തവർക്ക് ജെല്ലി ഫ്‌ളാറ്റ്‌സും ലഭ്യമാണ്.