മുകേഷ് അംബാനിയുടെ സഹോദരിപുത്രി നയൻതാര കോത്താരിയുടെ വിവാഹത്തിനോട് അനുബന്ധിച്ച് അംബാനികുടുംബത്തിൽ ആഘോഷങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ബോളിവുഡ് താരങ്ങൾ ഉൾപ്പടെ ചടങ്ങിന് എത്തുമെന്നതിനാൽ ഫാഷൻ ലോകവും ആകാംക്ഷയിലാണ്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‌വലിയ പരീക്ഷണങ്ങള്‍ക്ക് മുതിരുകയോ, ധാരാളം ചിത്രങ്ങൾ പങ്കുവയ്ക്കുകയോ ചെയ്യുന്ന ആളല്ല ഇഷ അംബാനി. പെതുവേദികളിലും അധികം പ്രത്യക്ഷപ്പെടാറില്ല. എന്നാല്‍ ഫാഷൻ ലോകത്ത് ഇഷ അംബാനിക്ക് വളരെയേറെ ആരാധകരുണ്ട്. വസ്ത്രധാരണത്തിലെ പൂർണതയും മാന്യതയുമാണ് ഇതിനു കാരണമായി വിലയിരുത്തപ്പെടുന്നത്. 

അബു ജാനി സന്ദീപ് കോസ്‌ല ഡിസൈൻ ചെയ്ത പിങ്ക് ലെഹംഗയിലും ഇഷ പതിവു തെറ്റിച്ചില്ല. സുന്ദരമായി എബ്രോയഡ്രി ചെയ്ത ലെഹംഗയും അനുയോജ്യമായ ദുപ്പട്ടയും ആക്സസറീസും ചേർന്നപ്പോൾ ഇഷ വീണ്ടും ഫാഷനിസ്റ്റുകളുടെ അഭിനന്ദനം സ്വന്തമാക്കി.വളരെയധികം സൂക്ഷ്മതയോടെയാണ് മേക്കപ് ചെയ്തത്. മുടിയുടെ കുറച്ചു ഭാഗം ഒരു വശത്തേക്ക് ഇട്ടിരുന്നു. ഡയമണ്ട് നെക്‌ലേസ് ആണ് ആക്സസറീസിൽ ശ്രദ്ധേയം. എമി പട്ടേലാണ് സ്റ്റൈലിസ്റ്റ്. 

ADVERTISEMENT

ഇതിനു മുൻപ് ഹാൻഡ് എബ്രോയ‍ഡ്രീസ് ഫ്രഞ്ച് ലേസ് സാരിയിലുള്ള ഇഷയുടെ ചിത്രങ്ങളും വൈറലായിരുന്നു. സ്റ്റേറ്റ്മെന്റ് ബെൽറ്റോടു കൂടിയുള്ള സ്റ്റൈലിഷ് ലുക്കിലായിരുന്നു ഇഷ അംബാനി. അബു ജാനി സന്ദീപ് കോസ്‌ല തന്നെയായിരുന്നു സാരി ഡിസൈൻ ചെയ്തത്. 

മുകേഷ് അംബാനിയുടെ സഹോദരിപുത്രി നയൻതാര കോത്താരിയുടെ വിവാഹത്തിനോട് അനുബന്ധിച്ചുള്ള ചടങ്ങുകളിൽ പങ്കെടുക്കാനാണ് ഈ വസ്ത്രങ്ങൾ ഒരുക്കിയത്. മാസങ്ങളോളം നീണ്ടു നിൽക്കുന്നതാണ് അംബാനി കുടുംബത്തിലെ വിവാഹാഘോഷങ്ങള്‍. ബോളിവുഡ് താരങ്ങൾ ഉൾപ്പടെ ചടങ്ങിന് എത്തുമെന്നതിനാൽ ഫാഷൻ ലോകവും ആകാംക്ഷയിലാണ്. ആഡംബരം നിറയുന്ന അംബാനി കുടുംബത്തിലെ വിവാഹങ്ങളിൽ, ഡിസൈനർ വസ്ത്രങ്ങൾ ധരിച്ച് പതിവിലും സ്റ്റൈലിഷ് ആയാണു താരങ്ങൾ എത്തുക എന്നതാണ് ഇതിനു കാരണം.

ADVERTISEMENT

English Summary : Isha Ambani looks beautiful in Abu Jani and Sandeep Khosla outfits