ധീരതയോടെ ഭാമ, അപ്രതീക്ഷിതം എലീന; വിവാഹവേദിയിൽ വസ്ത്രത്തിളക്കം
ബോളിവുഡ് താരങ്ങളും ഫാഷനിസ്റ്റകളുമായ സോനം കപൂറും ദീപിക പദുക്കോണും വിവാഹവാർഡ്റോബിന്റെ ഭാഗമാക്കിയ ‘ലക്‌നൗ ചിക്കൻ’ ഫാബ്രിക് ആണ് ഭാമയും സ്വന്തമാക്കിയത്. ഓഫ് വൈറ്റിന്റെ പ്രൗഡിയിൽ ഹാൻഡ്‌വർക്കുകളുടെ ധാരാളിത്തമായിരുന്നു ഡിസൈനർ സാരിയുടെ ഹൈലൈറ്റ്....
ബോളിവുഡ് താരങ്ങളും ഫാഷനിസ്റ്റകളുമായ സോനം കപൂറും ദീപിക പദുക്കോണും വിവാഹവാർഡ്റോബിന്റെ ഭാഗമാക്കിയ ‘ലക്‌നൗ ചിക്കൻ’ ഫാബ്രിക് ആണ് ഭാമയും സ്വന്തമാക്കിയത്. ഓഫ് വൈറ്റിന്റെ പ്രൗഡിയിൽ ഹാൻഡ്‌വർക്കുകളുടെ ധാരാളിത്തമായിരുന്നു ഡിസൈനർ സാരിയുടെ ഹൈലൈറ്റ്....
ബോളിവുഡ് താരങ്ങളും ഫാഷനിസ്റ്റകളുമായ സോനം കപൂറും ദീപിക പദുക്കോണും വിവാഹവാർഡ്റോബിന്റെ ഭാഗമാക്കിയ ‘ലക്‌നൗ ചിക്കൻ’ ഫാബ്രിക് ആണ് ഭാമയും സ്വന്തമാക്കിയത്. ഓഫ് വൈറ്റിന്റെ പ്രൗഡിയിൽ ഹാൻഡ്‌വർക്കുകളുടെ ധാരാളിത്തമായിരുന്നു ഡിസൈനർ സാരിയുടെ ഹൈലൈറ്റ്....
നിറങ്ങളിലും തിരഞ്ഞെടുപ്പുകളിലും വ്യത്യസ്തത പുലർത്തുന്നു ഓരോ വധുവും. നടി ഭാമയുടെ വിവാഹ റിസെപ്ഷൻ വസ്ത്രം വ്യത്യസ്തമാക്കിയത് ഓഫ്‌വൈറ്റ് ഡിസൈനർ സാരി! നടി എലീന കാതറിൻ വിവാഹച്ചടങ്ങിൽ ധരിച്ചത് മെർമെയ്ഡ് ഗൗൺ!
വിവാഹവേദിയിലെ താരത്തിളക്കത്തിൽ കണ്ണുനട്ടിരിക്കുകയായിരുന്നു കഴിഞ്ഞദിവസങ്ങളിൽ നാട്ടിലെ ഫാഷനിസ്റ്റകൾ. നടി ഭാമയുടെ വിവാഹവും നടിയും അവതാരകയുമായ എലീന കാതറിന്റെ വിവാഹവും ഏതാനും ദിവസങ്ങളുടെ മാത്രം വ്യത്യാസത്തിലായിരുന്നു. ഏവരും കണ്ണും മനസ്സും തുറന്നുവച്ചത് ഇരു സുന്ദരിമാരുടെയും ഫാഷൻ സ്റ്റേറ്റ്മെന്റിലേക്ക്. വ്യത്യസ്ത രീതിയുള്ള വിവാഹച്ചടങ്ങുകളും അതനുസരിച്ച് വ്യത്യസ്തമായ തിരഞ്ഞെടുപ്പുകളും ഫാഷൻ പുതുമകളുടെ നിറപ്പകിട്ടാർന്ന കാഴ്ചയായി.
പ്രൗഢിയുടെ പുതുനിറം
ജീവിതത്തിലെ നിറപ്പകിട്ടാർന്ന പുതിയ തുടക്കത്തിലേക്ക് ചുവടു വയ്ക്കുന്ന ആഘോഷവേളയിൽ നിറങ്ങളുടെ ധാരാളിത്തം വസ്ത്രത്തിൽ വേണ്ടെന്ന ധീരമായ തീരുമാനമായിരുന്നു ഭാമയുടേത്. പക്ഷേ പ്രൗഢിയിലും ഗരിമയും ഒരുപൊടി പോലും കുറവു വന്നതുമില്ല.
വിവാഹനിശ്ചയത്തിനും െമഹന്ദി ചടങ്ങിനും ലെഹംഗ ധരിച്ചെങ്കിലും മറ്റു ചടങ്ങുകളിൽ സാരിയായിരുന്നു ഭാമയുടെ തിരഞ്ഞെടുപ്പ്. വിവാഹച്ചടങ്ങിൽ പാരമ്പര്യപട്ടുടുത്ത താരം, പക്ഷേ റിസപ്ഷൻ വേദിയിൽ വേറിട്ട തിരഞ്ഞെടുപ്പിലൂടെ ശ്രദ്ധേയയായി. പതിവു നിറങ്ങളോടെല്ലാം മുഖംതിരിച്ചപ്പോൾ ഭാമയുടെ മനസിലുണ്ടായത് വെൺമയുടെ നൈർമല്യവും പ്രൗഡിയും.
ബോളിവുഡ് താരങ്ങളും ഫാഷനിസ്റ്റകളുമായ സോനം കപൂറും ദീപിക പദുക്കോണും വിവാഹവാർഡ്റോബിന്റെ ഭാഗമാക്കിയ ‘ലക്‌നൗ ചിക്കൻ’ ഫാബ്രിക് ആണ് ഭാമയും സ്വന്തമാക്കിയത്. ഓഫ് വൈറ്റിന്റെ പ്രൗഡിയിൽ ഹാൻഡ്‌വർക്കുകളുടെ ധാരാളിത്തമായിരുന്നു ഡിസൈനർ സാരിയുടെ ഹൈലൈറ്റ്. വൈറ്റ്, ഗോൾഡൻ സർദോസി, ക്രിസ്റ്റലുകൾ, ഗ്ലാസ് ബീഡ്സ് തുടങ്ങിയ അലങ്കാരങ്ങൾ സാരിയിൽ അഴകലയൊരുക്കി. സാരിയുടെ ബോർഡറിൽ ഹെവി സർദോസി വർക്കും ഗ്ലാസ് ബീഡ്സും ഭംഗിയേറ്റി.
സാരിയുടെ ഗരിമയ്ക്കു ചേരും വിധം ബ്ലൗസ് വ്യത്യസ്തമാക്കിയത് തുന്നിച്ചേർത്ത പ്രണയമിഥുനങ്ങളായ അരയന്നങ്ങള്‍. അതിൽ ഗോൾഡൻ, വൈറ്റ് ഗ്ലാസ് ബീഡ്സ് അലങ്കാരങ്ങൾ ചേർന്നപ്പോൾ കണ്ണെടുക്കാനാകാത്ത അഴക്.
സാരിക്കൊപ്പം ധരിച്ചത് പ്രഷ്യസ് സ്റ്റോൺസ് ചേരുന്ന വ്യത്യസ്തമായ നീളൻ െലയർമാല. പോൽക്കിയും റൂബിയും ടർമാലിനും. ഇതിൽ MO സിഗ്നേച്ചര്‍ റോസെറ്റ്സും ചേരുന്നു. (MOD സിഗ്നേച്ചർ, പനമ്പിള്ളി നഗർ)
Mermaid ബ്രൈഡ്
നടിയും അവതാരകയുമായ എലീന കാതറിന്റെ ബ്രൗണിഷ് –മെറൂൺ എൻഗേജ്മെന്റ് ലെഹംഗ കണ്ടപ്പോൾ തന്നെ ഗാൽസ് മനസ്സിൽ കുറിച്ചിട്ടു – വെഡ്ഡിങ് ഗൗണിൽ അപ്രതീക്ഷിതമായതു പ്രതീക്ഷിക്കാം. ആ കണക്കുകൂട്ടൽ തെറ്റിയില്ല. വിവാഹച്ചടങ്ങിൽ ധരിച്ച മെർമെയ്ഡ് കട്ട് ഡിസൈനർ ഗൗണിലുണ്ട് പുതുമയും വ്യത്യസ്തതയും ചേരുന്ന ഫാഷൻ ഘടകങ്ങൾ.
കാതിൽ ചെറിയൊരു കമ്മൽ മാത്രമാക്കി മറ്റ് ആഭരണങ്ങളൊക്കെയും എലീന ഒഴിവാക്കിയപ്പോൾ ശ്രദ്ധയേറെയും കേന്ദ്രീകരിച്ചത് വിവാഹഗൗണിലേക്ക്. ഫ്ലോറൽ മോട്ടിഫ് ഹാൻഡ് വർക്ക് നിറയുന്ന ഓഫ് വൈറ്റ് ഗൗണിൽ ശ്രദ്ധിക്കപ്പെട്ടത് വൈറ്റ്, പിങ്ക് ക്രിസ്റ്റലുകളും ഗ്ലാസ് ബീഡ്സും േചരുന്ന ക്രിസ് ക്രോസ് ലൈൻസ്. എലീനയുടെ ഉയരമുള്ള ആകാരവും അഴകളവുകളും ഹൈലൈറ്റ് ചെയ്ത വസ്ത്രം ഏവരുടെയും ശ്രദ്ധനേടി.
പ്രിൻസ് ഹാരിയുമായുള്ള വിവാഹച്ചടങ്ങിൽ ഡച്ചസ് ഓഫ് സസെക്സ് മേഗൻ മർക്കൽ ധരിച്ച മിനിമലിസ്റ്റ് വെഡ്ഡിങ് ഗൗൺ ഓർമയില്ലേ. എലീനയുടെ വിവാഹവസ്ത്രം വ്യത്യസ്തമാക്കിയതും ഇതേ ഘടകങ്ങളാണ്– തീർത്തും സിംപിൾ, ഒപ്പം എലഗന്റ്!
പക്ഷേ ഇവിടെ മറ്റൊരു സർപ്രൈസ് ഘടകം കൂടിയുണ്ടായി. അതു തുന്നിയെടുത്തതാകട്ടെ വധുവിന്റെ വെയ്‌ലിൽ. വിവാഹത്തിനായി ഒരുക്കിയ വരന്റെയും വധുവിന്റെയും സ്കെച്ച് ചെയ്ത ലോഗോ നീളൻ വെയ്‌ലിൽ തുന്നിയൊരുക്കിയത് പുതുമയായി.
ഡിസൈനർ സ്പർശം
ഭാമയും എലീനയും വിവാഹവസ്ത്രങ്ങളിൽ തിളങ്ങിയപ്പോൾ നിറഞ്ഞ സംതൃപ്തിയിലാണ് ഡിസൈനർ ടിയ നീൽ കാരിക്കശേരി (T&M സിഗ്നേച്ചർ ബൈ മരിയ ടിയ മരിയ, പനമ്പിള്ളി നഗർ).
‘‘ ഭാമയുടെയും എലീനയുടെയും വിവാഹത്തിന്റെ വിവിധ ചടങ്ങുകൾക്കായി വസ്ത്രങ്ങൾ ഒരുക്കിയിരുന്നു. റിസപ്ഷൻ സാരിക്ക് നിറങ്ങളൊന്നും വേണ്ട, ഓഫ് വൈറ്റ് മതിയെന്ന തീരുമാനത്തോടെയാണ് ഭാമയെത്തിയത്. അതനുസരിച്ചാണ് ലക്നൗ ഫാബ്രിക് തിരഞ്ഞെടുത്തത്. ബ്ലൗസിലെ അരയന്നത്തിന്റെ മോട്ടിഫ് ഒരു സർപ്രൈസ് എലമെന്റായി ഉൾപ്പെടുത്തിയതാണ്.
എലീനയുടെ വിവാഹ ഗൗണിന് മെർമെയ്ഡ് കട്ടാണ് നൽകിയത്. പൊതുവെ ലെയേഴ്സ് വരുന്ന, വിടർന്നു നിൽക്കുന്ന ഗൗണുകളാണ് ഇവിടെ ഏറെപ്പേരും തിരഞ്ഞെടുക്കാറുള്ളത്. അതിനൊരു മാറ്റമായി. പ്ലെയിൻ വൈറ്റ് ഫാബ്രിക്കിൽ മുഴുവനായും ഹാൻഡ് എംബ്രോയ്ഡറി ചെയ്തുവെന്നതാണ് ഗൗണിന്റെ സവിശേഷത,’’ ടിയ പറയുന്നു.