കോവിഡിനെ ‘അകറ്റി’ നിർത്താം ; സോഷ്യൽ ഡിസ്റ്റൻസിങ് ഗൗണുമായി ഡിസൈനർ

ഗൗണിന്റെ താഴെ പ്രത്യേക വീലുകള്‍ ഘടിപ്പിച്ചതിനാൽ ഗൗണ്‍ താങ്ങിപ്പിടിച്ചു നടക്കാനും ബുദ്ധിമുട്ടേണ്ട. രണ്ടു മാസം കൊണ്ടാണ് ഈ ഉടുപ്പ് പൂർത്തിയാക്കിയത്. ഉടുപ്പ് തയാറാക്കുന്നതിന്റെ വിഡിയോ ഷെയ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്....

സാമൂഹിക അകലം ഉറപ്പുവരുത്താം. കോവിഡിനെ അകറ്റി നിർത്താം. ഇക്കാര്യം ജനങ്ങളിലേക്ക് എത്തിക്കാനായി വ്യത്യസ്തമായ ഗൗൺ ഡിസൈൻ ചെയ്തിരിക്കുകയാണ് ഷെയ് എന്ന ഡിസൈനർ. ഈ ഗൗൺ ധരിച്ചാൽ ആര്‍ക്കും അടുത്തുവരാൻ പറ്റില്ല. പിന്നെ എങ്ങനെ കോവിഡ് വരാനാണ്. അത്തരത്തിലാണ് ഗൗണിന്റെ ഡിസൈൻ.
റോസാപ്പൂ വിരിഞ്ഞു നിൽക്കുന്നതുപോലെ അതിമനോഹരമാണ് ഷെയ് ഒരുക്കിയ സോഷ്യൽ ഡിസ്റ്റൻസിങ് ഗൗൺ. 12 മീറ്ററാണ് ഗൗണിന്റെ ചുറ്റളവ്. 270 മീറ്റര്‍ ടൂള്‍ നെറ്റാണ് ഗൗണിനായി ഉപയോഗിച്ചിരിക്കുന്നത്. ഗൗണിനൊപ്പം ധരിക്കാനുള്ള ഫെയ്സ്മാസ്‌ക്കും ഡിസൈനർ ഒരുക്കിയിട്ടുണ്ട്.
ഭാരം കുറവാണ് എന്നതാണ് ഗൗണിന്റെ മറ്റൊരു പ്രത്യേകത. ഭാഗങ്ങളായി പിരിക്കാൻ കഴിയുമെന്നതിനാൽ ഉപയോഗം കഴിഞ്ഞശേഷം സൂക്ഷിക്കാനും വളരെ എളുപ്പമാണ്. ഗൗണിന്റെ താഴെ പ്രത്യേക വീലുകള്‍ ഘടിപ്പിച്ചതിനാൽ ഗൗണ്‍ താങ്ങിപ്പിടിച്ചു നടക്കാനും ബുദ്ധിമുട്ടേണ്ട.
രണ്ടു മാസം കൊണ്ടാണ് ഈ ഗൗൺ പൂർത്തിയാക്കിയത്. ഗൗണ്‍ തയാറാക്കുന്നതിന്റെ വിഡിയോ ഷെയ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
English Summary : social distancing gown