ഗൗണിന്റെ മുകൾ ഭാഗത്ത് ഒലിവില കൊത്തി പറക്കുന്ന പ്രാവിന്റെ എംബ്ലവും പിൻ ചെയ്തിരുന്നു. വസ്ത്രത്തിന്റെ പ്രധാന ആകർഷണമായിരുന്നു ഈ എംബ്ലം. ‘നമുക്ക് പരസ്പരം സമാധാനത്തിൽ വർത്തിക്കാം’ എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്ന് ഗാഗ ട്വിറ്ററിൽ കുറിക്കുകയും ചെയ്തു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും സ്ഥാനമേൽക്കുന്ന ചരിത്ര നിമിഷത്തെ ആകാംക്ഷയോടെയാണ് ലോകം ഉറ്റുനോക്കിയത്. യുഎസ് കാപിറ്റോളിൽ നടന്ന ചടങ്ങിൽ ഒട്ടേറെ താരങ്ങളും പങ്കെടുക്കാനെത്തിയിരുന്നു. 

അമേരിക്കൻ ഗായികയും നടിയുമായ ലേ‍ഡി ഗാഗ, മുൻ പ്രസിഡന്റ് ഒബാമ, ഭാര്യ മിഷേൽ ഒബാമ, ഗായികയും നടിയുമായ ജെന്നിഫർ ലോപസ് തുടങ്ങിയ താരങ്ങളുടെ വേഷവിധാനങ്ങളും ഫാഷൻ ട്രെൻഡുകളും ചർച്ചയായി.  

ADVERTISEMENT

∙ ചുവപ്പിൽ തിളങ്ങി ഗാഗ

Image Credits : Instagram

ഡാനിയേൽ റോസ്ബെറി തയാറാക്കിയ റെഡ്, നേവി ബ്ലൂ കളർ കോംബിനേഷനിലുള്ള ഷിയാപറേലി ഗൗൺ ധരിച്ചാണ് ഗാഗ ചടങ്ങിനെത്തിയത്. ചടങ്ങിൽ ദേശീയഗാനം ആലപിച്ചതും ഗാഗയായിരുന്നു. ഗൗണിന്റെ മുകൾ ഭാഗത്ത് ഒലിവില കൊത്തി പറക്കുന്ന പ്രാവിന്റെ എംബ്ലവും പിൻ ചെയ്തിരുന്നു. വസ്ത്രത്തിന്റെ പ്രധാന ആകർഷണമായിരുന്നു ഈ എംബ്ലം. ‘നമുക്ക് പരസ്പരം സമാധാനത്തിൽ വർത്തിക്കാം’ എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്ന് ഗാഗ ട്വിറ്ററിൽ കുറിക്കുകയും ചെയ്തു.

ADVERTISEMENT

ജെന്നിഫർ ലോപ്പസ്

Image Credits : Instagram

വെള്ള നിറത്തിലുള്ള വൈഡ് ലെഗ് പാന്റ്സും ഹൗണ്ട്സ്റ്റൂത്ത് കോട്ടുമണിഞ്ഞാണ് ലോപ്പസ് തിളങ്ങിയത്. അമേരിക്കയുടെ സ്ത്രീശക്തിയെ അനുസ്മരിപ്പിച്ചാണ് ലോപ്പസ് ശുഭ്രവസ്ത്രം ധരിച്ചെത്തിയത്. 10 വർഷം നീണ്ടുനിന്ന, അമേരിക്കൻ വനിതകളുടെ വോട്ടവകാശത്തിനായുള്ള പോരാട്ടത്തെയും ഇതിലൂടെ സൂചിപ്പിക്കുന്നു.

ADVERTISEMENT

∙ ബോൾ‍ഡ് ആൻഡ് ബ്യൂട്ടിഫുൾ മിഷേൽ

Image Credits : Instagram

അമേരിക്കൻ ഫാഷൻ രംഗത്ത് തന്റേതായ ശൈലി രേഖപ്പെടുത്താൻ മിഷേൽ ഒബാമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഫങ്ഷനുകളിലെത്തുന്ന മിഷേലിന്റെ വസ്ത്രം എന്നും ആരാധകർക്ക് കൗതുകമായിരുന്നു. ആകാംക്ഷകൾക്ക് വിരാമമിട്ട് ഒബാമയ്ക്കൊപ്പമെത്തിയ മിഷേലിന്റെ വസ്ത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ബ്ലാക്ക് ഡിസൈനർ സെർജിയോ ഹഡ്സൻ തയാറാക്കിയ വസ്ത്രമാണ് മിഷേലിനെ വ്യത്യസ്തയാക്കിയത്. പ്ലം ഓവർകോട്ടും ടർട്ടിൽ നെക്ക് വൈഡ് ലെഗ് പാന്റ്സുമായിരുന്നു മിഷേൽ ധരിച്ചത്. ഒപ്പം ഹഡ്സൻ വസ്ത്രങ്ങളുടെ പ്രത്യേക ആകർഷണമായ വീതി കൂടിയ ബെൽറ്റും ചേർന്നപ്പോൾ ലുക് പൂർണമായി. ഒബാമയും മിഷേലും ഒരേ തരത്തിലുള്ള മാസ്ക് അണിഞ്ഞെത്തിയതും ആകർഷകമായിരുന്നു. 

English Summary : Lady Gaga, Jennifer Lopez and michelle obama outfits spice up US Inauguration