‘ഇത് ദീപികയുടേത് അല്ലേ ? ചർച്ചയായി നടി ദിയ മിർസയുടെ വിവാഹസാരി
നടി ദിയ മിർസയുടെ വിവാഹമാണ് ബോളിവുഡിലെ പുതിയ വിശേഷം. വ്യവസായി വൈഭവ് ആണ് ദിയയുടെ വരൻ. താരത്തിന്റെ വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. ഇപ്പോഴിതാ ദിയയുടെ വിവാഹസാരിയും താരസുന്ദരി ദീപിക പദുകോണും തമ്മിലുള്ള ബന്ധം കണ്ടെത്തിയിരിക്കുകയാണ് ഫാഷൻ ലോകവും ആരാധകരും. ഗോൾഡൻ ബോർഡറുള്ള ചുവപ്പ് ബനാറസി സാരിയാണ്

നടി ദിയ മിർസയുടെ വിവാഹമാണ് ബോളിവുഡിലെ പുതിയ വിശേഷം. വ്യവസായി വൈഭവ് ആണ് ദിയയുടെ വരൻ. താരത്തിന്റെ വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. ഇപ്പോഴിതാ ദിയയുടെ വിവാഹസാരിയും താരസുന്ദരി ദീപിക പദുകോണും തമ്മിലുള്ള ബന്ധം കണ്ടെത്തിയിരിക്കുകയാണ് ഫാഷൻ ലോകവും ആരാധകരും.
ഗോൾഡൻ ബോർഡറുള്ള ചുവപ്പ് ബനാറസി സാരിയാണ് വിവാഹത്തിന് ദിയ ധരിച്ചത്. ‘ഗോൾഡൻ ചെക്ക്’ ഡിസൈനുകൾ ഈ സാരിയെ മനോഹരമാക്കുന്നു. ഇതേ സാരി ദീപിക പദുകോൺ ധരിച്ചിരുന്നു എന്നാണ് സോഷ്യൽ ലോകം കണ്ടെത്തിയത്. ദീപാവലി ആശംസകൾ നേർന്ന് ഭർത്താവ് രൺവീർ സിങ്ങിനൊപ്പമുള്ള ഒരു ചിത്രം ദീപിക പങ്കുവച്ചിരുന്നു. അതില്‍ ഇതേ നിറവും ഡിസൈനുമുള്ള സാരിയാണ് ദീപികയുടെ വേഷം.
ചോക്കർ, നെറ്റിച്ചുട്ടി, വളകൾ, ജുമ്ക എന്നിവയണിഞ്ഞ് വധു സങ്കൽപത്തിന് അനുയോജ്യമായി ദിയ ആക്സസറൈസ് ചെയ്തപ്പോൾ, ഒരു കമ്മൽ മാത്രമായിരുന്നു ദീപികയുടെ ആക്സസറി. രണ്ടു പേരും ബൺ ഹെയർ സ്റ്റൈലാണ് ചെയ്തത്. ദിയുടെ മുടിക്ക് ചുറ്റിലും പൂക്കൾ ചൂടിയിരുന്നു.
പ്രൗഢിയും ലാളിത്യവും ഒന്നിക്കുന്ന ഈ സാരി ഫാഷൻ ലേബല്‍ റോ മാംഗോയുടെ 2020 ഫെസ്റ്റിവ് കലക്‌ഷനിൽ നിന്നുള്ളതാണ്.
English Summary : Dia Mirza’s Banarasi red bridal saree same as Deepika Padukone’s last Diwali one