ആളുകൾ തിരിച്ചറിയുന്നതുകൊണ്ട് ആവശ്യത്തിനുള്ള മേക്കപ് ഇടാറുണ്ട്. ഹെവി മേക്കപ് പൊതുവേ ഉപയോഗിക്കാറില്ല. മാത്രമല്ല മേക്കപ്പിനോട് അമിത താത്പര്യവും ഇല്ല.

ആളുകൾ തിരിച്ചറിയുന്നതുകൊണ്ട് ആവശ്യത്തിനുള്ള മേക്കപ് ഇടാറുണ്ട്. ഹെവി മേക്കപ് പൊതുവേ ഉപയോഗിക്കാറില്ല. മാത്രമല്ല മേക്കപ്പിനോട് അമിത താത്പര്യവും ഇല്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആളുകൾ തിരിച്ചറിയുന്നതുകൊണ്ട് ആവശ്യത്തിനുള്ള മേക്കപ് ഇടാറുണ്ട്. ഹെവി മേക്കപ് പൊതുവേ ഉപയോഗിക്കാറില്ല. മാത്രമല്ല മേക്കപ്പിനോട് അമിത താത്പര്യവും ഇല്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘നടൻ കൃഷ്ണകുമാറിന്റെ മകൾ’ എന്ന ലേബലിൽ നിന്നും യൂട്യൂബർ, ഇൻഫ്ലുവൻസർ തുടങ്ങി വിവിധ മേഖലകളിൽ മേൽവിലാസം തീർത്തിരിക്കുകയാണ് ദിയാ കൃഷ്ണ. ‘ഓസി’ എന്ന ഓമനപ്പേര് ഇന്ന് മലയാളികൾ മുഴുവനായി ഏറ്റെടുത്തിരിക്കുന്നു. ദിയയുടെ സ്റ്റൈൽ സ്റ്റേറ്റ്മെന്റുകൾ പെൺകുട്ടികൾ ആകാംക്ഷയോടെയാണ് പിന്തുടരുന്നത്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ദിയ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളും വിഡിയോകളും നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നു.

ഫാഷൻ ഫോർമുലകളെക്കുറിച്ചും ഇഷ്ടവസ്ത്രങ്ങളെക്കുറിച്ചും ദിയ മനോരമ ഓൺലൈനോട് സംസാരിക്കുന്നു.

ADVERTISEMENT

∙ വെസ്റ്റേൺ ചോയ്സ്

എന്റെ സുഹൃത്‌വലയത്തിൽ കൂടുതലും ആൺകുട്ടികളാണ്. അതുകൊണ്ടുതന്നെ കൂടുതലും ബോയിഷ് ടച്ച് വസ്ത്രങ്ങളിലാണ് എന്നെ ആളുകൾ കണ്ടിരിക്കുന്നത്. ജീൻസ്, കുർത്തി, ഷർട്സ്, സ്മോൾ ടോപ്സ്, ടി–ഷർട്ട് തുടങ്ങിയ വസ്ത്രങ്ങളാണ് വാർഡ്രോബിൽ കൂടുതലും. ധരിക്കാൻ കൂടുതൽ കംഫർട്ടബിൾ ആയിട്ടുള്ളതും ഇത്തരം വസ്ത്രങ്ങളാണ്. സാരി പോലുള്ള ട്രഡിഷനൽ വസ്ത്രങ്ങൾ ധരിച്ചു കാണാൻ ഭംഗിയാണെങ്കിലും കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്. 

∙ സാരി പ്രിയം

ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളിൽ ഏറെയും സാരിയുടുത്തുള്ള ചിത്രങ്ങളാണ്. സാരി ഇഷ്ടമാണ്. ഉടുത്തുകൊണ്ടു നടക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് സാരി അധികം ഉപയോഗിക്കാത്തത്. കൊളാബറേഷനുകളുടെ ഭാഗമായാണ്  കൂടുതലായും സാരി ഉടുക്കുന്നത്. 

ADVERTISEMENT

∙ മാറ്റം പുതിയ ട്രെൻഡനുസരിച്ച് 

പുതുതായി വരുന്ന ഫാഷൻ ട്രെൻഡുകൾ നന്നായി ഫോളോ ചെയ്യാറുണ്ട്. ഇൻഫ്ലുവെൻസർ എന്ന നിലയിൽ വസ്ത്രങ്ങളിൽ അപ്‍േഷൻസ് കൊണ്ടുവരിക എന്നത് നിർബന്ധമായും ചെയ്യേണ്ട കാര്യമാണ്. പെൺകുട്ടികളിൽ ഏറെയും ഇത്തരം ട്രെൻഡുകൾ മനസ്സിലാക്കാൻ കൂടിയാണ് ഇൻഫ്ലുവെൻസർമാരെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ മാറ്റങ്ങൾ കൃത്യമായി മനസ്സിലാക്കി അത് വിഡിയോയിലും ഫോട്ടോകളിലും കൊണ്ടുവരാൻ ശ്രദ്ധിക്കാറുണ്ട്. 

∙ മേക്കപ് 

സുഹൃത്തുക്കളുടെ കൂടെ പുറത്തുപോകുമ്പോൾ മേക്കപ് ഉപയോഗിക്കാറില്ല. ഫോട്ടോഷൂട്ടുകൾക്കും മറ്റുമായാണ് മേക്കപ് ഉപയോഗിക്കുന്നത്. ആളുകൾ തിരിച്ചറിയുന്നതുകൊണ്ട് ആവശ്യത്തിനുള്ള മേക്കപ് ഇടാറുണ്ട്. ഹെവി മേക്കപ് പൊതുവേ ഉപയോഗിക്കാറില്ല. മാത്രമല്ല മേക്കപ്പിനോട് അമിത താത്പര്യവും ഇല്ല.

ADVERTISEMENT

∙ ചർമ സംരക്ഷണം

ചർമസംരക്ഷണം വളരെ അനിവാര്യമായിട്ടുള്ള കാര്യമാണ്. എന്റെ സ്കിൻ ടൈപ്പ് സെൻസിറ്റീവാണ്. അതുകൊണ്ടുതന്നെ വിവിധ കമ്പനികളുടെ മേക്കപ് സാധനങ്ങൾ മാറിമാറി ഉപയോഗിക്കുമ്പോൾ അലർജി ഉണ്ടാവാറുണ്ട്. മുഖത്ത് മഞ്ഞൾ ഇടുന്നതുപോലും അലർജിയാണ്. 

പുതിയ സാധനങ്ങൾ പരീക്ഷിക്കാൻ ഒരുപാട് ഇഷ്ടമാണ്. എല്ലാ ദിവസവും അലൊവേരയിൽ വൈറ്റമിൻ സി സീറം മിക്സ് ചെയ്ത് അരമണിക്കൂർ മുഖത്ത് ഉപയോഗിക്കാറുണ്ട്. 

∙ ഫിറ്റ്നസ്

ഫിറ്റ്നസ് ഒട്ടും ശ്രദ്ധിക്കാറില്ല. ഭക്ഷണം നന്നായി കഴിക്കാറുണ്ട്. ഇഷ്ടമുള്ള സാധനങ്ങളൊക്കെ കഴിക്കും. പാരമ്പര്യമായി മെലിഞ്ഞ ശരീരപ്രകൃതി ആയതിനാൽ എന്തു കഴിച്ചാലും പ്രശ്നമില്ല. ഇഷാനിയും ഇതുപോലെ തന്നെയാണ്. ചോറ് നന്നായി കഴിക്കും. ഡാൻസ് പരിശീലിക്കുന്നതുകൊണ്ട് മറ്റ് എക്സസൈസുകൾ ചെയ്യേണ്ടിവരുന്നില്ല. ഭക്ഷണത്തിൽ ഇതുവരെ നിയന്ത്രണങ്ങൾ ഒന്നും വേണ്ടി വന്നിട്ടില്ല. 

∙ അമ്മയുടെ പൊടിക്കൈകൾ

അമ്മയുടെ പൊടിക്കൈകൾ പണ്ടുമുതലെ ഉപയോഗിക്കാറുണ്ട്. ചെറുപ്പത്തിലൊക്കെ അമ്മ ചെയ്യുന്നതുപോലെ തന്നെ ചെയ്യാൻ ശ്രമിച്ചിരുന്നു. ലിപ്സ്റ്റിക് ഇടുന്നതും കണ്ണെഴുതുന്നതുമൊക്കെ അമ്മയെപ്പോലെ ആയിരുന്നു. അന്ന് അമ്മയായിരുന്നു എല്ലാം തിരഞ്ഞെടുത്തു തന്നിരുന്നത്. എന്നാൽ ഇന്ന് എല്ലാം മാറി. ഇപ്പോൾ ഞങ്ങൾ ഉപയോഗിക്കുന്ന സാധനങ്ങൾ കണ്ടാണ് അമ്മ ഉപയോഗിക്കുന്നത്. പുതിയ സാധനങ്ങൾ അമ്മയ്ക്കു പരിചയപ്പെടുത്തുന്നതും ഞങ്ങളാണ്.

∙ ഇഷ്ട നിറം

എല്ലാ നിറങ്ങളോടും ഇഷ്ടമാണ്. വസ്ത്രം നല്ലതാണെങ്കിൽ കളർ പ്രശ്നമല്ല. ഏതു നിറത്തിലുള്ള വസ്ത്രം ആണെങ്കിലും അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യം. 

English Summary : Diya Krishna interview on style statement