വേനൽക്കാല ഫാഷനിൽ ഫ്ലോറൽ പ്രിന്റുകൾ വാടി, മുളച്ചുപൊന്തി ‘കൂൺ’ വസന്തം
വൈറസിനെ പ്രതിരോധിക്കാൻ ലോകം കച്ചകെട്ടുമ്പോൾ ഫംഗസിനു കീഴ്പ്പെടുകയായിരുന്നു ഫാഷൻലോകം. വൈറസ് അതിവേഗം പടർന്ന നാളുകളിൽ ഫാഷൻ ഭൂപടത്തിൽ പലയിടത്തായി മുളച്ചുപൊന്തി ‘ഫംഗി’കൾ. അതോടെ, വസന്തത്തിനു നിറം പകരുന്നത് പൂക്കൾ മാത്രമല്ല, കൂണുകളാണെന്ന നിലപാടിലായി ഡിസൈനർമാർ. വസ്ത്രത്തിൽ മാത്രമല്ല, പ്രിന്റുകളിലും നെയിൽ

വൈറസിനെ പ്രതിരോധിക്കാൻ ലോകം കച്ചകെട്ടുമ്പോൾ ഫംഗസിനു കീഴ്പ്പെടുകയായിരുന്നു ഫാഷൻലോകം. വൈറസ് അതിവേഗം പടർന്ന നാളുകളിൽ ഫാഷൻ ഭൂപടത്തിൽ പലയിടത്തായി മുളച്ചുപൊന്തി ‘ഫംഗി’കൾ. അതോടെ, വസന്തത്തിനു നിറം പകരുന്നത് പൂക്കൾ മാത്രമല്ല, കൂണുകളാണെന്ന നിലപാടിലായി ഡിസൈനർമാർ. വസ്ത്രത്തിൽ മാത്രമല്ല, പ്രിന്റുകളിലും നെയിൽ ആർട്ടിലും ആഭരണങ്ങളിലും ജീവിതശൈലി ഉൽപ്പന്നങ്ങളിൽ വരെ കൂൺവസന്തം! പൊതുവെ വേനൽക്കാല ഫാഷനിൽ ഫ്ലോറൽ പ്രിന്റുകളാണെങ്കിൽ ഇക്കുറി ആ സ്ഥാനം കൂണുകൾ കയ്യടക്കി കഴിഞ്ഞു.
ജോനാഥൻ ആൻഡേഴ്സൺ ഹൂഡിയിലും ആഷ്‌ലി വില്യംസ് ടൈറ്റ്‌സിലും മഷ്റൂം പിന്റ് ഒരുക്കിയപ്പോൾ മോഡൽ ബെല്ല ഹാഡിഡ് നീണ്ട നഖങ്ങളിൽ കൂൺ ആർട്ടിന് ഇടം നൽകി. പാരിസ് ഫാഷൻ വീക്കിൽ ഡിസൈനർ ഇറിസ് വാൻ ഹെർപൻ പ്രത്യേക കലക്‌ഷൻ തന്നെ കൂൺ തീമിൽ ഒരുക്കി.
ഡിസൈനർ രാഹുൽ മിശ്രയാണ് ഇന്ത്യൻ ഫാഷൻരംഗത്ത് മഷ്‌റൂം ട്രെൻഡിനു തുടക്കമിട്ടത്. ഫ്ലോറൽ എംബ്രോയ്ഡറിയിൽ കയ്യൊപ്പിട്ട രാഹുൽ കൂണുകളിലെ ഡിസൈനർ വൈവിധ്യം തുന്നലിഴകളിൽ 3ഡി മികവോടെ സമന്വയിപ്പിച്ചു. അദ്ദേഹത്തിന്റെ സ്പ്രിങ് 2021 കലക്ഷൻ ‘ദ് ഡോൺ’ മഷ്റൂം ട്രെൻഡിന് പുതിയമാനം നൽകി.
ഏറെക്കാലം മുൻപു തന്നെ സുസ്ഥിര ഫാഷൻ രംഗത്ത് മഷ്‌റൂമുകൾക്കു സാധ്യത കണ്ടെത്തിയിരുന്നു. മഷ്‌റൂം ലെതറിനു പിന്നാലെയാണിപ്പോൾ ലോകം. 2018ൽ മഷ്റൂം ലെതർ ബാഗ് പുറത്തിറക്കി സ്റ്റെല്ല മാക്ർട്‍നി തുടക്കമിട്ടെങ്കിലും കൂടുതൽ ഗവേഷണങ്ങൾ ബ്രാൻഡുകൾ തുടർന്നുകൊണ്ടിരുന്നു. മഷ്‌റൂം ലെതർ സ്നീക്കേഴ്സുമായി കഴിഞ്ഞദിവസം അഡിഡാസും രംഗത്തെത്തി.
സുസ്ഥിര ജീവിതശൈലിക്കു കൂടുതൽ സാധ്യതയൊരുക്കി ഫാസ്റ്റ് ഫാഷന് ‘ചെക്ക്’ പറയാൻ ഫാഷൻരംഗത്ത് കൂൺ വസന്തം തുടരാണു സാധ്യത.
English Summary : Fashtag Column - Summer Fashion 2021 - Fungi are taking over fashion