1994ൽ സുസ്മിത സെന്‍ വിശ്വസുന്ദരി ആയിരുന്നു. ആറു വർഷത്തിനുശേഷം ലാറയും. എന്നാൽ തുടർന്നുള്ള രണ്ടു പതിറ്റാണ്ടിന്റെ കാത്തിരിപ്പാണ് പഞ്ചാബിലെ ചണ്ഡീഗഡ് സ്വദേശിയായ ഇരുപത്തിയൊന്നുകാരി ഹർന്നാസിലൂടെ അവസാനിച്ചത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2021ലെ വിശ്വസുന്ദരി പട്ടം നേടിയ ഹർനാസ് സന്ധുവിനെ അഭിനന്ദിച്ച് മുൻ ജേതാവ് ലാറ ദത്ത. ഹർനാസ് അഭിമാനമാണെന്നും 21 വർഷത്തെ കാത്തിരിപ്പാണ് അവസാനിച്ചതെന്നും 2000 ൽ വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട ലാറ ട്വീറ്റ് ചെയ്തു.

‘‘അഭിനന്ദനങ്ങൾ ഹർനാസ് സന്ധു. ക്ലബിലേക്ക് സ്വാഗതം. ഇതിനായി നീണ്ട 21 വർഷമാണ് നമ്മൾ കാത്തിരുന്നത്. നിന്നെക്കുറിച്ചോർത്ത് ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു. ഒരു ബില്യൻ സ്വപ്നങ്ങൾ യാഥാർഥ്യമായിരിക്കുന്നു’’– ലാറ കുറിച്ചു. 

ADVERTISEMENT

1994ൽ സുസ്മിത സെന്‍ വിശ്വസുന്ദരി ആയിരുന്നു. ആറു വർഷത്തിനുശേഷം ലാറയും. എന്നാൽ തുടർന്നുള്ള രണ്ടു പതിറ്റാണ്ടിന്റെ കാത്തിരിപ്പാണ് പഞ്ചാബിലെ ചണ്ഡീഗഡ് സ്വദേശിയായ ഇരുപത്തിയൊന്നുകാരി ഹർന്നാസിലൂടെ അവസാനിച്ചത്. 

ഇസ്രയേലിൽ എയ്‌ലറ്റിൽ നടന്ന എഴുപതാമത് മിസ് യൂണിവേഴ്സ് മത്സരത്തിലെ വിജയിയായ ഹർനാസിന് കഴിഞ്ഞ വര്‍ഷം മെക്സിക്കോയിൽ നിന്ന് ഈ പട്ടം ചൂടിയ ആൻഡ്രിയ മെസയാണ് കിരീടം അണിയിച്ചത്. 

ADVERTISEMENT

പബ്ലിക് അഡ്‌മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം ചെയ്യുന്ന ഹർനാസ് 2019 ൽ ഫെമിന മിസ് ഇന്ത്യ പഞ്ചാബ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിരവധി പഞ്ചാബി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

English Summary : Lara Dutta congratulates Miss Universe 2021 Harnaaz Sandhu