കലങ്കാരി സാരിയിൽ ‘ചാംപ്യൻ’ സമാന്ത; വില 1.14 ലക്ഷം: ചിത്രങ്ങൾ
മരങ്ങൾ, പക്ഷികള്‍ എന്നിവ ഉൾപ്പെടുത്തി കാടിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് സാരിയിൽ ഹാൻഡ് പെയിന്റ് ചെയ്തിരിക്കുന്നത്. എംബ്ബലിഷ്ഡ് ഗോൾഡൻ ബോർഡർ ആണ് സാരിക്കുള്ളത്...

ചാംപ്യൻസ് ഓഫ് ചേഞ്ച് തെലങ്കാന 2021 വേദിയിൽ മനോഹരമായ സാരിയിൽ തിളങ്ങി താരസുന്ദരി സമാന്ത. ഹാന്റ് പെയിന്റഡ് കലങ്കാരി സാരിയാണ് താരം ധരിച്ചത്. ഈ സാരിയിലുള്ള ഏതാനും ചിത്രങ്ങൾ സമാന്ത സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
മരങ്ങൾ, പക്ഷികള്‍ എന്നിവ ഉൾപ്പെടുത്തി കാടിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഹാൻഡ് പെയിന്റ് ചെയ്തിരിക്കുന്നത്. എംബ്ബലിഷ്ഡ് ഗോൾഡൻ ബോർഡർ ആണ് സാരിക്കുള്ളത്. ജോമെട്രിക് പാറ്റേൺ ഉള്ള ഗോൾഡൻ ബ്ലൗസ് ആണ് ഇതോടൊപ്പം പെയർ ചെയ്തത്. ഡീപ് ‘V’ ഷെയ്പ് നെക് ലൈൻ ആണ് ബ്ലൗസിന്റേത്.
ഹെവി ജുംക, വളകൾ എന്നിവയായിരുന്നു ആക്സസറീസ്. ബൺ ഹെയർസ്റ്റൈൽ താരത്തിന് ബോൾഡ് ലുക്ക് നൽകി. ഡെവി ബേസിലാണ് മേക്കപ്.
അർച്ചന ജാജുവാണ് താരത്തിന്റെ സാരി ഒരുക്കിയത്. 1.14 ലക്ഷം രൂപയാണ് വില.
English Summary: Samantha Ruth Prabhu in Rs 1 lakh hand-painted saree