നിറവയറുമായി നടി കാജൽ അഗർവാളിന്റെ ഫോട്ടോഷൂട്ട്. പിങ്ക് ഡ്രസ്സിൽ അതിസുന്ദരിയായാണു താരം തിളങ്ങിയത്. ആദ്യ കൺമണിക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ് താരം. വളരെ നീളമുള്ള ഷീർ ട്രെയ്നാണ് കാജലിന്റെ പിങ്ക് റഫൾ ഗൗണിന്റെ പ്രധാന ആകർഷണം. ഡ്യൂവി ബേസ് മേക്കപ്പും മിനിമൽ ആക്സസറീസുമായിരുന്നു തിരഞ്ഞെടുത്തത്. നീരജ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിറവയറുമായി നടി കാജൽ അഗർവാളിന്റെ ഫോട്ടോഷൂട്ട്. പിങ്ക് ഡ്രസ്സിൽ അതിസുന്ദരിയായാണു താരം തിളങ്ങിയത്. ആദ്യ കൺമണിക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ് താരം.

വളരെ നീളമുള്ള ഷീർ ട്രെയ്നാണ് കാജലിന്റെ പിങ്ക് റഫൾ ഗൗണിന്റെ പ്രധാന ആകർഷണം. ഡ്യൂവി ബേസ് മേക്കപ്പും മിനിമൽ ആക്സസറീസുമായിരുന്നു തിരഞ്ഞെടുത്തത്. നീരജ കൊനയാണ് സ്റ്റൈലിസ്റ്റ്. അമൃത സമാന്ത് ആണ് ചിത്രങ്ങൾ പകർത്തിയത്.

ADVERTISEMENT

ചിത്രങ്ങൾക്കൊപ്പം ഹൃദ്യമായ ഒരു കുറിപ്പും കാജൽ പങ്കുവച്ചു. ‘‘നമുക്കത് നേരിടാം. അമ്മയാകാനുള്ള തയാറെടുപ്പ് മനോഹരമാണ്. പക്ഷേ ചിലപ്പോൾ ആശയക്കുഴപ്പമുണ്ടാകും. എല്ലാം നിങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഒരു നിമിഷത്തിൽ തോന്നും. എന്നാൽ അടുത്ത നിമിഷം നിങ്ങൾ തളരാം. ഉറക്കസമയം എങ്ങനെ ക്രമീകരിക്കുമെന്ന് നിങ്ങൾ അദ്ഭുതപ്പെടും. എന്നാൽ നമ്മുടെ കുട്ടികളെയും പങ്കാളികളെയും സ്നേഹിക്കുന്ന നാളുകളിൽ ഈ വികാര വൈരുധ്യങ്ങൾ മറക്കുകയും നമ്മുടെ അതുല്യമായ കഥകൾ കൂട്ടിച്ചേർക്കുകയും അവയെ നമ്മുടേതാക്കുകയും ചെയ്യും’’– കാജൽ കുറിച്ചു. 

2020 ഒക്ടോബറിലാണ് കാജലും വ്യവസായി ഗൗതം കിച്ച്ലുവും വിവാഹിതരായത്. ഗർഭിണിയാണെന്ന വിവരം 2021 ജനുവരിയിൽ കാജൽ സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവച്ചു. ബോഡി പോസിറ്റിവിറ്റി സംബന്ധിച്ച കുറിപ്പുകളും ഫോട്ടോഷൂട്ടുകളുമായി സജീവമാണ് താരമിപ്പോൾ.