വളരെ ഉത്സാഹവും ആകർഷണീയതയും ലാളിത്യമുള്ളതും എല്ലാവർക്കും ഇഷ്ടം തോന്നുന്നതുമായ വ്യക്തിത്വമാണ് കല്യാണിയുടേത്....

വളരെ ഉത്സാഹവും ആകർഷണീയതയും ലാളിത്യമുള്ളതും എല്ലാവർക്കും ഇഷ്ടം തോന്നുന്നതുമായ വ്യക്തിത്വമാണ് കല്യാണിയുടേത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ ഉത്സാഹവും ആകർഷണീയതയും ലാളിത്യമുള്ളതും എല്ലാവർക്കും ഇഷ്ടം തോന്നുന്നതുമായ വ്യക്തിത്വമാണ് കല്യാണിയുടേത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിന്ദു പണിക്കരുടെ മകൾ കല്യാണിയുടെ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. വെസ്റ്റേൺ ലുക്കിലാണ് താരപുത്രി തിളങ്ങിയത്. മേക്കപ് ആർട്ടിസ്റ്റ് ജോ അടൂരാണ് ഫോട്ടോഷൂട്ടിനു പിന്നിൽ. 

‘V’ നെക് ക്രോപ് ടോപ്പും ബോട്ടം ഹൈ വെയ്സിറ്റ് പാന്റ്സുമാണ് കല്യാണിയുടെ വേഷം. ടോപ്പിന്റെ പഫ് സ്ലീവിൽ കൈമുട്ടിന് താഴെ ഫ്രിൽസ് നൽകിയിരിക്കുന്നു. മുൻപിലൊരു ടൈയിങ്ങുമുണ്ട്. പ്യുവർ കോട്ടൻ മെറ്റീരിയലായ ഹെംപ് ആണ് ഡ്രസ്സിന് ഉപയോഗിച്ചിരിക്കുന്നത്. വേനൽക്കാലത്തിന് അനുയോജ്യമായ മെറ്റീരിയൽ ആണിത്.  

ADVERTISEMENT

വെസ്റ്റേൺ–കാഷ്വല്‍ സ്റ്റൈലിലാണ് ഡ്രസ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രിയങ്ക പ്രഭാകർ ആണ് സ്റ്റൈലിസ്റ്റ്. വസ്ത്രം ഒരുക്കിയത് ഗോസ്പൽ ഓഫ് ഡിസൈൻ. 

സ്കിൻ ടോണ്‍ മേക്കപ്പും ഓപ്പൺ ഹെയർ സ്റ്റൈൽ കല്യാണിയുടെ ലുക്കിന് കാഷ്വൽ ഫീൽ നൽകുന്നു. മേക്കപ്പിലും ആക്സസറീസിലും മിനിമൽ സ്റ്റൈൽ പിന്തുടർന്നിരിക്കുന്നു. 

ADVERTISEMENT

‘‘ഞാൻ കല്യാണിയിലെ നർത്തകിയുടെ വലിയ ആരാധകരനാണ്. ഫോളോ ചെയ്യാൻ തുടങ്ങിയതു മുതൽ അവൾക്കൊപ്പമുള്ള ഒരു ഷൂട്ടിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. വളരെ ഉത്സാഹവും ആകർഷണീയതയും ലാളിത്യമുള്ളതും എല്ലാവർക്കും ഇഷ്ടം തോന്നുന്നതുമായ വ്യക്തിത്വമാണ് കല്യാണിയുടേത്. മിനിമൽ മേക്കപ് ലുക്ക് ആണ് ചെയ്തത്. ഞങ്ങളുടെ ടീമുമായി അവൾ വളരെയധികം സഹകരിച്ചു. കല്യാണിക്ക് വിജയകരമായ ഒരു ഭാവി ആശംസിക്കുന്നു. തീർച്ചയായും നമ്മൾ വീണ്ടും ഒന്നിച്ച് പ്രവർത്തിക്കും മോളെ’’– ചിത്രങ്ങള്‍ പങ്കുവച്ച് ജോ അടൂർ കുറിച്ചു.

കല്യാണി മേക്കപ് ആർട്ടിസ്റ്റ് ജോ അടൂരിനൊപ്പം

അതുൽ കൃഷ്ണ ഫൊട്ടോഗ്രഫിയും അമീൻ അബ്ദുൾ അസീസ് വിഡിയോഗ്രഫിയും ചെയ്തിരിക്കുന്നു.