വസ്ത്ര വിസ്മയമൊരുക്കി സരിത ജയസൂര്യ; മേള നാളെ അവസാനിക്കും
മൂന്നു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് സരിത ജയസൂര്യ ഡിസൈനര്‍ സ്റ്റുഡിയോയുടെ പ്രദർശന വിപണനമേള കണ്ണൂരിലെത്തുന്നത്....

ഡിസൈനർ വസ്ത്രങ്ങളുടെ വർണവിസ്മയവുമായി പ്രമുഖ ഡിസൈനറും നടൻ ജയസൂര്യയുടെ ഭാര്യയുമായ സരിത ജയസൂര്യ ഒരുക്കുന്ന പ്രദർശന വിപണന മേളയ്ക്കു തുടക്കമായി. മലബാർ റെസിഡൻയിലാണു പ്രദർശനം. ജയസൂര്യയും സരിതയും മറ്റു കുടുംബാംഗങ്ങളും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
മൂന്നു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് സരിത ജയസൂര്യ ഡിസൈനര്‍ സ്റ്റുഡിയോയുടെ പ്രദർശന വിപണനമേള കണ്ണൂരിലെത്തുന്നത്. പാരമ്പര്യത്തനിമയ്ക്കൊപ്പം പുതുമയുടെ ആഡംബരം കൂടി ചേരുന്ന അപൂർവ ഓണം ഫെസ്റ്റിവല്‍ കലക്‌ഷനുകളാണ് മേളയുടെ ഹൈലൈറ്റ്. സരിത ജയസൂര്യയുടെ ഡിസൈനർ സ്റ്റുഡിയോയിൽ പ്രത്യേകം രൂപകൽപന ചെയ്ത കസവുസാരികളും ഡിസൈനർ ബ്ലൗസുകളും ലഹംഗകളും പരുഷന്മാർക്കുള്ള കുർത്തകളും ഈ വിഭാഗത്തിലുണ്ട്. സരിതയുടെ സഹോദരി ശരണ്യ മേനോന്റെ ആർട്ട്സി സോൾ ബ്രാൻഡിലുള്ള ആക്സസറീസും ആര്‍ട്ട് വർക്കുകളും പ്രദര്‍ശനത്തിലുണ്ട്. വിവിധ ഡിസൈനുകളിലുള്ള കമ്മലുകൾ, മാലകൾ, ഓർണമെന്റൽ ക്ലച്ചസ്, ബാഗുകൾ, മോതിരങ്ങൾ, റെസിനിൽ നിർമിച്ച ആഭരണങ്ങൾ എന്നിവയാണുള്ളത്. സിഗ്നേച്ചർ സാരികളിൽ സെമി സിൽക്, ഓർഗൻസ, കോട്ട, അജ്റക്, ലിനൻ തുടങ്ങിയവയുമുണ്ട്. പലാസോ, കുര്‍ത്തികൾ, സൽവാർ മെറ്റീരിയലുകൾ, ഹാൻഡ് വർക്കൗഡ് ബ്ലൗസ് എന്നിവയും വാങ്ങാം.
10 മുതൽ 9 വരെയാണ് പ്രദർശന സമയം. പ്രദർശനം 29 നു സമാപിക്കും.