‘സോഷ്യൽ മീഡിയ ഫിൽട്ടറല്ല ലോകം; യഥാർഥ സൗന്ദര്യം എന്തെന്ന് യുവാക്കളെ പഠിപ്പിക്കണം’
ഇന്നത്തെ കാലഘട്ടത്തിൽ അത് വളരെ അപകടകരമായ ഒരു ഘട്ടത്തിൽ എത്തിയിരിക്കുന്നു. ഫിൽട്ടറുകൾ ഇല്ലാതെ, മുഖംമൂടികൾ ഇല്ലാതെ, ഭാവഭേദമില്ലാതെ, യഥാർഥവും ആധികാരികവുമായ നിങ്ങളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക എന്നതാണ് യഥാർഥ സൗന്ദര്യമെന്നു വിശ്വസിക്കുന്നു......
ഇന്നത്തെ കാലഘട്ടത്തിൽ അത് വളരെ അപകടകരമായ ഒരു ഘട്ടത്തിൽ എത്തിയിരിക്കുന്നു. ഫിൽട്ടറുകൾ ഇല്ലാതെ, മുഖംമൂടികൾ ഇല്ലാതെ, ഭാവഭേദമില്ലാതെ, യഥാർഥവും ആധികാരികവുമായ നിങ്ങളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക എന്നതാണ് യഥാർഥ സൗന്ദര്യമെന്നു വിശ്വസിക്കുന്നു......
ഇന്നത്തെ കാലഘട്ടത്തിൽ അത് വളരെ അപകടകരമായ ഒരു ഘട്ടത്തിൽ എത്തിയിരിക്കുന്നു. ഫിൽട്ടറുകൾ ഇല്ലാതെ, മുഖംമൂടികൾ ഇല്ലാതെ, ഭാവഭേദമില്ലാതെ, യഥാർഥവും ആധികാരികവുമായ നിങ്ങളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക എന്നതാണ് യഥാർഥ സൗന്ദര്യമെന്നു വിശ്വസിക്കുന്നു......
അമ്മമാരായിക്കഴിഞ്ഞാൽ എന്താ സുന്ദരികളായിരിക്കാൻ പാടില്ലേ? ഇതുവരെ അങ്ങനെയായിരുന്നു ചട്ടം. കൂട്ടുകാരിയുടെ കല്യാണത്തിനോ അതോ തൊട്ടപ്പുറത്തെ വീട്ടിലെ പാലുകാച്ചലിനോ മറ്റോ പോകുമ്പോൾ അൽപമൊന്ന് ഒരുങ്ങി, ‘സുന്ദരിയായി’ പോകുന്നതിനായിരുന്നു ഈ തടസ്സം എന്നു കരുതരുതേ. വിശ്വ സുന്ദരിയെ കണ്ടെത്തുന്നതിനുള്ള മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കാനുള്ള പ്രധാന നിബന്ധനകളിലൊന്നായിരുന്നു ഇത്. ‘വിവാഹിതരായിരിക്കരുതെന്നും അമ്മമാരായിരിക്കരുതെന്നുമുള്ള’ ആ ‘പഴയ നിയമ’ത്തിന് വിട. ഇനി ‘പുതിയ നിയമ’മാണ്. വിവാഹിതകർക്കും അമ്മമാർക്കും ഇനി ‘പാട്ടും പാടി’ മത്സരിക്കാം. 18-നും 28-നും ഇടയിൽ പ്രായമുള്ള യുവതികൾക്കു മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കാൻ അനുവാദമുള്ളത്. വിശ്വസുന്ദരി പട്ടം നേടിയാലാകട്ടെ, ജേതാവിന് അടുത്ത ആളെ തിരഞ്ഞെടുക്കും വരെ വിവാഹം കഴിക്കാനോ ഗർഭം ധരിക്കാനോ അവസരമുണ്ടായിരുന്നില്ല. ബിഗ് ഫോർ എന്നറിയപ്പെടുന്ന 4 വമ്പൻ രാജ്യാന്തര സൗന്ദര്യ മത്സരങ്ങളിലൊന്നാണ് മിസ് യൂണിവേഴ്‌സ്. മിസ് വേൾഡ്, മിസ് ഇന്റർനാഷനൽ, മിസ് എർത്ത് എന്നിവയാണ് മറ്റുള്ളവ. കോടിക്കണക്കിന് ആളുകൾ ഈ മത്സരങ്ങൾ ടിവിയിൽ കാണാറുണ്ടെന്നാണു കണക്ക്. അമേരിക്കൻ സംഘടനയായ മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷനാണ് മിസ് യൂണിവേഴ്സ് മത്സരം സംഘടിപ്പിക്കുന്നത്. 1952-ൽ കാറ്റലീന എന്ന സ്വിം സ്യൂട്ട് കമ്പനിയാണ് മത്സരം തുടങ്ങിയത്. ലോക സുന്ദരി, വിശ്വസുന്ദരി പട്ടങ്ങൾ രണ്ട് വ്യത്യസ്ത ലോക സംഘടനകൾ നടത്തുന്നുവെന്നതൊഴിച്ച് വലിയ വ്യത്യാസങ്ങൾ ഇതുവരെ ഇരു മത്സരങ്ങൾക്കുമില്ലായിരുന്നു. 160 ലോകരാജ്യങ്ങളിൽ നിന്നാണ് വിശ്വസുന്ദരി പട്ടത്തിന് മാറ്റുരയ്ക്കാൻ മത്സരാർഥികൾ എത്താറുള്ളത്. 2021-ൽ ഇന്ത്യയുടെ ഹർനാസ് സന്ധു ഈ നേട്ടത്തിലെത്തിയിരുന്നു. അതിനു മുൻപ് സുസ്മത സെന്നിലൂടെയാണ് ഇന്ത്യ വിശ്വ സുന്ദരി പട്ടം നേടിയത്. 21 വർഷം മുൻപായിരുന്നു ഇത്. സൗന്ദര്യ മത്സരത്തിലെ നിബന്ധനകൾ സ്ത്രീവരുദ്ധമാണെന്നു മിസ് യൂണിവേഴ്‌സ് 2020 കിരീടം നേടിയ ആൻഡ്രിയ മെസ നേരത്തേ പ്രതികരിച്ചിരുന്നു. നേതൃ സ്ഥാനങ്ങളിൽ വനിതകൾ എത്തുന്ന ഇക്കാലത്ത് സുന്ദരിപ്പട്ടങ്ങൾ അമ്മമാർക്കും തുറന്നുകൊടുത്തത് ശരിയായ തീരുമാനമാണെന്നു മെസ ഇപ്പോൾ അഭിപ്രായപ്പെടുന്നു. ‘എനിക്കിതിൽ ആത്മാർഥമായ സന്തോഷമാണുള്ളത്. സ്ത്രീകൾ ഇന്ന് എല്ലാ മേഖലകളിലും നേതൃനിരയിലെത്തുന്ന കാലമാണ്. മുൻപ് ഇതെല്ലാം പുരുഷന്മാർക്ക് മാത്രമുള്ള അവസരങ്ങളായിരുന്നു. സമൂഹം മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ സൗന്ദര്യ മത്സരങ്ങളും കുടുംബവുമായി നിൽക്കുന്ന സ്ത്രീകൾക്ക് കൂടി പങ്കാളികളാകാൻ സാധിക്കുന്ന തരത്തിലേക്ക് മാറുകയാണ്’ മെസയുടെ വാക്കുകൾ. ഇതേ അഭിപ്രായമാണ് മിസ് വേൾഡ് 2008 ഫസ്റ്റ് റണ്ണറപ്പായ പാർവതി ഓമനക്കുട്ടനും. മിസ് യൂണിവേഴ്സ് മത്സരത്തിലെ പുതുക്കിയ നിബന്ധനക്കളെക്കുറിച്ച് യുഎസിൽ നിന്ന് മനോരമ ഓൺലൈനുമായി സംസാരിക്കുന്നു.
∙ മിസ് യൂണിവേഴ്സ് മത്സരത്തിന്റെ പുതിയ നിബന്ധനകളെ എങ്ങനെ കാണുന്നു? പുതിയ തീരുമാനം മത്സരാർഥികൾക്ക് ഗുണകരമാണോ?
വിവാഹിതരായ സ്ത്രീകളെയും അമ്മമാരെയും പങ്കെടുപ്പിക്കുന്നതിനായി മിസ് യൂണിവേഴ്സ് സ്ഥാപിച്ച പുതിയ നിയമം എല്ലാ രാജ്യാന്തര, ദേശീയ മത്സരങ്ങൾക്കും പരിഗണിക്കേണ്ട ഒരു നിർണായക മാനദണ്ഡമാണ്. വൈവാഹിക നിലയും മാതൃത്വവും പരിഗണിക്കാതെ സ്ത്രീകളെ പങ്കെടുക്കാൻ അനുവദിക്കുന്നത് സ്ത്രീകളെ കളങ്കപ്പെടുത്താതെ അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള അവസരം തുറക്കുമെന്ന് കരുതുന്നു. ഇതൊരു മികച്ച തീരുമാനമാണ്. മറ്റ് മത്സരങ്ങളും ഇതു പരിഗണിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷേ, അത് എത്രത്തോളം പ്രായോഗികമോ ന്യായമോ ആണെന്ന് ഉറപ്പില്ല. കാരണം പ്രായത്തിന്റെ മാനദണ്ഡം ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു (18-28 വയസ്സ്). അതായത് 28 വയസ്സിനു മുകളിൽ പ്രായമുള്ള ആർക്കും പങ്കെടുക്കാൻ കഴിയില്ല. എല്ലാ പ്രായത്തിലുമുള്ളതും വിവാഹിതരുമായ സ്ത്രീകൾക്ക് പങ്കെടുക്കാൻ അവസരം ലഭിക്കുക എന്നതു മിസ് യൂണിവേഴ്സ് മത്സരം കൂടുതൽ പ്രായോഗികമാക്കാൻ സഹായിക്കുന്ന ആശയമായിരിക്കും.
∙ അമ്മയായാൽ തീരുന്നതാണോ സൗന്ദര്യം?
ഈ ചോദ്യം ഞാനുൾപ്പടെ എല്ലാ സ്ത്രീകളെയും നിഷേധാത്മക വെളിച്ചത്തിൽ നിർത്തുന്നു.
ഒരു സ്ത്രീയുടെ ആവശ്യം സൗന്ദര്യം മാത്രമാണോ? ഭാര്യയോ അമ്മയോ ആകുക എന്നത് സ്ത്രീകളുടെ ആത്യന്തിക ലക്ഷ്യം മാത്രമാണോ? കുട്ടികളുള്ള, അതിശയകരമായ കരിയർ ഉള്ള നിരവധി സ്ത്രീകളെ എനിക്കറിയാം. വിവാഹിതരാകുകയോ കുട്ടികളുണ്ടാകുകയോ ചെയ്യുന്നത് അവരുടെ കരിയറും ഒപ്പം കുടുംബത്തിനായുള്ള ഉത്തരവാദിത്തവും ഒരേസമയം നിറവേറ്റുന്നതിൽ നിന്ന് അവരെ തടഞ്ഞിട്ടില്ല. ഇൻഫോസിസിന്റെ ചെയർപഴ്‌സനും ഫിലാന്ത്രോപ്പിസ്റ്റുമായ സുധാ മൂർത്തി, പെപ്‌സി കോയുടെ മുൻ ചെയർപഴ്‌സനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ ഇന്ദിര നൂയി എന്നിവരെപ്പോലുള്ള പ്രമുഖർ ഒട്ടേറെയുണ്ട്. ഗർഭിണിയായിരിക്കെ വണ്ടർ വുമണായി വേഷമിട്ട നടി ഗാൽ ഗാഡോട്ട്; ഗർഭം അവളുടെ കരിയറിന് ഒരു സ്റ്റോപ്പ് ആകേണ്ടതില്ലെന്ന് തെളിയിക്കുന്നു.
കരീന കപൂർ, നേഹ ധൂപിയ, ഏറ്റവും ഒടുവിൽ ആലിയ ഭട്ട് എന്നിവർ സ്ത്രീകൾക്ക് അവരുടെ ഗർഭാവസ്ഥയിലും പ്രവർത്തിക്കാൻ കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട്. മുംബൈയിൽ, പൂർണ ഗർഭിണിയായിരിക്കെ, തിരക്കുള്ള സമയത്ത് ട്രെയിനിലും ബസിലും കയറുന്ന നിരവധി സ്ത്രീകളെ കണ്ടിട്ടുണ്ട്. ഈ സ്ത്രീകൾ എപ്പോഴും എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്.
അപ്പോൾ ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യം ഇതാണ്, ‘ഒരു സൗന്ദര്യ മത്സരത്തിന് ജീവിതത്തിന്റെ എല്ലാ മേഖലകളിലെയും സ്ത്രീകളെ പങ്കെടുക്കാൻ അനുവദിക്കുന്നത് സാധാരണമല്ലേ?’ നല്ല വിദ്യാഭ്യാസം നേടുക, സഫലമായ ഒരു കരിയർ നേടുക, അവളുടെ സ്വപ്നങ്ങൾ ജീവിക്കുക എന്നതുപോലെ ഒരു ഭാര്യയും അമ്മയും ആകുന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ രണ്ട് പുതിയ അധ്യായങ്ങളുടെ തുടക്കം മാത്രമാണ് . ഇത് ഒരു സ്ത്രീയുടെ ജീവിതത്തിന്റെ മുഴുവൻ കഥയല്ല.
∙ മിസും മിസിസും തമ്മിൽ ഏറ്റുമുട്ടുമ്പോൾ എങ്ങനെയാവണം തയാറെടുപ്പുകൾ?
ഒരു മത്സരാർഥി ഒരു മത്സരത്തിൽ പങ്കെടുക്കുമ്പോൾ, അവർ തങ്ങളുടേതായ ഏറ്റവും മികച്ച കഴിവ് പുറത്തെടുക്കും. ഭാഷ, രാജ്യം, സംസ്ഥാനം, മതം, ജാതി, വിദ്യാഭ്യാസം, വൈവാഹിക നില എന്നിങ്ങനെ മറ്റൊന്നും പരിഗണിക്കേണ്ടതില്ല. എങ്കിൽ മാത്രമേ വ്യത്യസ്തമായ സംസ്കാരങ്ങളും അനുഭവങ്ങളും ജീവിതത്തിന്റെ പുതിയ കാഴ്ചപ്പാടുകളും പഠിക്കാനും മനസ്സിലാക്കാനും കഴിയൂ.
∙ വ്യത്യസ്ത റൗണ്ടുകൾ ഉള്ള മത്സരം ആണല്ലോ? പുതിയ തീരുമാനം ഈ റൗണ്ടുകളിൽ ചെലുത്തുന്ന സ്വാധീനം എങ്ങനെ?
അവിവാഹിതയായാലും വിവാഹിതയായാലും സമൂഹം സ്ത്രീകളെ ബഹുമാനത്തോടെ കാണാൻ തുടങ്ങാത്തത് എന്തുകൊണ്ട്? ഒരു പുരുഷനും തന്റെ വൈവാഹിക നിലയെക്കുറിച്ചു ഒരിക്കലും ചോദ്യം ചെയ്യപ്പെടുന്നില്ല. എന്തായാലും ഇത് ഒരു പുരുഷന്റെ ജോലി പ്രൊഫൈലിനെ ബാധിക്കില്ല, പിന്നെ എന്തിനാണ് സ്ത്രീകളെ ചോദ്യം ചെയ്യുന്നത്?
∙ സൗന്ദര്യം എന്നാൽ എന്താണ്?
സൗന്ദര്യം ഓരോ വ്യക്തിയുടെയും കാഴ്ചപ്പാടിനു വിധേയമാണ്. പ്രായത്തിനനുസരിച്ച്, ജീവിതാനുഭവങ്ങൾക്കൊപ്പം ശക്തരും സ്വതന്ത്രരുമായ സ്ത്രീകളിൽ നിന്നും പുരുഷന്മാരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, ജീവിതത്തിൽ ഈ കാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകൾ മാറ്റാൻ നമ്മെ പ്രേരിപ്പിക്കുന്നു. സൗന്ദര്യം എന്ന ആശയം നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. ഇന്നത്തെ കാലഘട്ടത്തിൽ അത് വളരെ അപകടകരമായ ഒരു ഘട്ടത്തിൽ എത്തിയിരിക്കുന്നു.
ഫിൽട്ടറുകൾ ഇല്ലാതെ, മുഖംമൂടികൾ ഇല്ലാതെ, ഭാവഭേദമില്ലാതെ, യഥാർഥവും ആധികാരികവുമായ നിങ്ങളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക എന്നതാണ് യഥാർഥ സൗന്ദര്യമെന്നു വിശ്വസിക്കുന്നു. ഈ യാഥാർഥ്യം ഇന്നത്തെ യുവാക്കളെ പഠിപ്പിക്കേണ്ടതുണ്ട്. കാരണം അവർ സൗന്ദര്യ നിലവാരങ്ങളുടെ തെറ്റിദ്ധാരണാജനകമായ പ്രതീക്ഷകളിലേക്ക് വലിച്ചിഴക്കപ്പെടുന്നു. സോഷ്യൽ മീഡിയ ഫിൽട്ടറുകൾക്കു പുറത്ത് ഒരു യഥാർഥ ലോകമുണ്ട്. അത് നമ്മുടെ സംശയങ്ങൾ കൈകാര്യം ചെയ്യാനും നമ്മൾ യഥാർഥത്തിൽ ആരാണെന്ന് സ്വയം അംഗീകരിക്കാനും പഠിച്ചു കഴിഞ്ഞാൽ മാത്രമേ നേരിടാൻ കഴിയൂ.
English Summary: Parvathy Omanakuttan Opens up about amended rules in Miss Universe Competition