പകുതി നന്മയും പകുതി തിന്മയും ഉള്ള ഒരു കഥാപാത്രം; ഹിമഭൂമിയിലെ അർധദേവന്‍, വടക്കുദിക്കിന്റെ അതിശക്തനായ രാജാവ്. ജയസൂര്യയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആഴമുള്ള ഒരു കഥ കൂടെ പറഞ്ഞുതരികയാണ്. മനോരമ സെലിബ്രിറ്റി കലണ്ടറിനു വേണ്ടിയുള്ള ജയസൂര്യയുടെ പുതിയ ലുക്ക് സമൂഹമാധ്യമങ്ങളിൽ ആകെ തരംഗമാണ്. അത്രയധികം

പകുതി നന്മയും പകുതി തിന്മയും ഉള്ള ഒരു കഥാപാത്രം; ഹിമഭൂമിയിലെ അർധദേവന്‍, വടക്കുദിക്കിന്റെ അതിശക്തനായ രാജാവ്. ജയസൂര്യയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആഴമുള്ള ഒരു കഥ കൂടെ പറഞ്ഞുതരികയാണ്. മനോരമ സെലിബ്രിറ്റി കലണ്ടറിനു വേണ്ടിയുള്ള ജയസൂര്യയുടെ പുതിയ ലുക്ക് സമൂഹമാധ്യമങ്ങളിൽ ആകെ തരംഗമാണ്. അത്രയധികം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പകുതി നന്മയും പകുതി തിന്മയും ഉള്ള ഒരു കഥാപാത്രം; ഹിമഭൂമിയിലെ അർധദേവന്‍, വടക്കുദിക്കിന്റെ അതിശക്തനായ രാജാവ്. ജയസൂര്യയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആഴമുള്ള ഒരു കഥ കൂടെ പറഞ്ഞുതരികയാണ്. മനോരമ സെലിബ്രിറ്റി കലണ്ടറിനു വേണ്ടിയുള്ള ജയസൂര്യയുടെ പുതിയ ലുക്ക് സമൂഹമാധ്യമങ്ങളിൽ ആകെ തരംഗമാണ്. അത്രയധികം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പകുതി നന്മയും പകുതി തിന്മയും ഉള്ള ഒരു കഥാപാത്രം; ഹിമഭൂമിയിലെ അർധദേവന്‍, വടക്കുദിക്കിന്റെ അതിശക്തനായ രാജാവ്. ജയസൂര്യയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആഴമുള്ള ഒരു കഥ കൂടെ പറഞ്ഞുതരികയാണ്. മനോരമ സെലിബ്രിറ്റി കലണ്ടറിനു വേണ്ടിയുള്ള ജയസൂര്യയുടെ പുതിയ ലുക്ക് സമൂഹമാധ്യമങ്ങളിൽ ആകെ തരംഗമാണ്. അത്രയധികം ഡീറ്റെയിലിങ്ങും സ്റ്റൈലിങ്ങും ആവശ്യമായ കഥാപാത്രത്തെക്കുറിച്ച് കൺസപ്റ്റ് ഡയറക്ടർ ഫാഷൻ മോങ്ഗർ അച്ചു സംസാരിക്കുന്നു:

 

ADVERTISEMENT

ഡെഡിക്കേഷനാണ് മെയിൻ

മേക്കപ്പിലും കോസ്റ്റ്യൂമിലും പ്ലാൻ ചെയ്ത ഡീറ്റെയിലിങ് അതേ പോലെ കൊണ്ടു വരാൻ സഹായിച്ച ആർട്ടിസ്റ്റാണ് ജയസൂര്യ. കത്തനാറിനു വേണ്ടി താടിയും മുടിയും വളർത്തിയ സമയത്താണ് മൊട്ടത്തലയുള്ള അർധദേവന്റെ കഥാപാത്രത്തെ ജയസൂര്യ ചെയ്തു ഫലിപ്പിച്ചത്. ടൈറ്റാക്കി മുടിയൊക്കെ കെട്ടിവച്ചാണ് ഫോട്ടോ എടുത്തത്. പിന്നെ ആക്ഷൻ ഷോട്ടാണ്, ചുമ്മാ പോസിങ് അല്ല. ഓരോ ഫോട്ടോയ്ക്കും പോസ് ചെയ്യും മുൻപ് ജയസൂര്യ കമ്പ് പുറകിലേക്ക് കൊണ്ടുപോയി, മുന്നോട്ട് പുഷ് ചെയ്ത്, അലറുമായിരുന്നു. കമ്പാണെങ്കിൽ നല്ല കനമുള്ളതായിരുന്നു. സ്റ്റുഡിയോ മൊത്തം കേൾക്കുന്ന രീതിയിൽ അലറിയാലേ ആ തീവ്രത ഫോട്ടോയ്ക്ക് കിട്ടുകയുള്ളൂ. അത് വളരെ നന്നായി തന്നെ ചെയ്ത ആർട്ടിസ്റ്റാണ് ജയസൂര്യ. 

 

പിന്നെ എന്നെ സംബന്ധിച്ച്, ഇത്തരം ഒരു മൂവ്മെന്റ് വരുന്ന ഷോട്ട് എടുക്കുമ്പോൾ ആർട്ടിസ്റ്റിനെ റെസ്ട്രിക്റ്റ് ചെയ്യരുത് എന്നുണ്ടായിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ സമയത്ത് തലയുടെ ഷേപ്പിലുള്ള ഇമേജ് വാങ്ങി ലുക്ക് സെറ്റ് ചെയ്തു. നല്ല ഫോട്ടോയിലേക്ക് ഹെഡ് പ്ലേസ് ചെയ്തു. തലയിലും ശരീരത്തിലും ടാറ്റൂ ചെയ്തതെല്ലാം പോസ്റ്റ് പ്രൊഡക്ഷൻ സമയത്തായിരുന്നു. അതൊരു ടാസ്ക് തന്നെ ആയിരുന്നു.

ADVERTISEMENT

 

കോസ്റ്റ്യൂമിലും വൈരുദ്ധ്യം!

സ്റ്റിഫ് ആയിട്ടുള്ള പോസുകളല്ല എന്നതുകൊണ്ടു തന്നെ വസ്ത്രത്തിലും ആ മൊബിലിറ്റി കൊണ്ടു വരാൻ ശ്രദ്ധിച്ചു. ഹിമഭൂമിയിലെ ദേവനു തണുപ്പുകാലത്തിനു പറ്റിയ വസ്ത്രം വേണമന്നതുകൊണ്ട് വൂൾ മെറ്റീരിയലാണ് സെലക്ട് ചെയ്തത്. മാറ്റ് ഫിനിഷിൽ ചെയ്ത ലെതറിന്റെ സ്യൂട്ട് രണ്ട് പീസുകളായാണ് സ്റ്റൈൽ ചെയ്തത്. ലൈറ്റ്, ഡാർക് ഷേഡുകൾ ഒന്നിച്ചു കൊണ്ടുവന്നതും കഥാപാത്രത്തെ ഹൈലൈറ്റ് ചെയ്യാനാണ്. ഗ്രെയിഷ് ടോണിൽ ഇന്നറും പുറത്തെ ഓവർകോട്ട് ബ്ലൂ ടോണിലും കൊടുത്തു. ഓവർ ലെയറിൽ ഒരു ക്വിൽറ്റട് എഫക്ട് കൊടുത്തു.

 

ADVERTISEMENT

മൊബിലിറ്റി കാണിക്കാൻ ഒരു കേപ് ഘടിപ്പിച്ചു. ഡീറ്റെയിലിങ് കൂട്ടാൻ വേണ്ടി നൂൽ വെച്ച് എംബ്രോയ്ഡറി ചെയ്താണ് സ്റ്റിച്ച് ചെയ്തത്. ലുക്ക് പൂർണ്ണമാക്കാന്‍ ലെതർ കഫുകളും ഉപയോഗിച്ചു.

 

കൂടുതൽ സമയമെടുത്തത് ജയസൂര്യയുടെ മേക്കപ് ചെയ്യാൻ

സെലിബ്രിറ്റി യൂണിവേഴ്സ് സൃഷ്ടിക്കുന്ന ഫോട്ടോഷൂട്ടിൽ ഏറ്റവും കൂടുതൽ സമയമെടുത്ത് ചെയ്ത മേക്കപ് ജയസൂര്യയുടേതാണ്. കഥാപാത്രത്തിന്റെ തീഷ്ണത ഏറ്റവും കൂടുതൽ കാണിക്കാൻ പറ്റുന്നതത് മേക്കപ്പിലൂടെയാണല്ലോ. താടിയിലെ ബീഡ്സാണ് ഏറ്റവും കൂടുതൽ സമയമെടുത്ത് സെറ്റ് ചെയ്തത്. സിൽവർ ഫിനിഷ് ബീഡ്സ് ഉപയോഗിച്ചാണ് താടി മുഴുവൻ അലങ്കരിച്ചത്. 

 

കറുത്ത ലിപ്‌ലൈനർ ആണ് ചുണ്ടുകൾക്കു ചുറ്റും ഉപയോഗിച്ചത്. നല്ല വെളുത്ത പല്ലുകളാണ് ജയസൂര്യയുടേത്. ജയസൂര്യ സ്വയം പല്ലുകൾ ചുണ്ടിന്റെ മേക്കപ്പിനോടു ചേരുന്ന രീതിയിൽ ടോൺ ചെയ്യുകയായിരുന്നു. വായിന്റെ ഉള്ളിൽ പോലും ആ ഡീറ്റെയിലിങ് കാണാം. കൺസപ്റ്റ് മനസ്സിലാക്കി അതനുസരിച്ച് സഹകരിച്ചു എന്നതു തന്നെയാണ് കഥാപാത്രത്തിന്റെ ഏറ്റവും വലിയ വിജയം. 

 

തീവ്രത വർധിപ്പിക്കാൻ സ്മോക്കി ഐസാണ് ചെയ്തത്. ഇയർകഫ്, ഇയറിങ്, നോസ് പിന്‍, ലിപ് പിയേഴ്സിങ് ഇവയൊക്കെ മറ്റ് ആക്സസറീസ് ആണ്. സ്മിജി ആണ് സ്റ്റൈലിങ്. ഫോട്ടോഗ്രഫി ചെയ്തിരിക്കുന്നത് ലെനിൻ കോട്ടപ്പുറം, പ്രൊജക്ട് ഡിസൈനർ ക്രിജ പോൾസൻ, ക്രിയേറ്റീവ് ഫൈൻ ആർട്ട്സ് അമൽ രാജ്.  

 

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ തയാറാക്കിയ  മനോരമ  കലണ്ടർ ആപിലെ ഫോട്ടോകളുടെ ആശയവും ആവിഷ്കാവും വ്യത്യസ്തമാണ്. ഫോട്ടോഷൂട്ടിന്റെ ഭാഗമായി ‍‍ടൊവിനോ തോമസ്, ശോഭന, ജയസൂര്യ, ഭാവന, സുരാജ് വെഞ്ഞാറമൂട്, നമിത പ്രമോദ്, സാനിയ ഇയ്യപ്പൻ, ഷൈൻ ടോം ചാക്കോ എന്നീ താരങ്ങളുടെ വേഷപ്പകർച്ചയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇവരെക്കൂടാതെ മറ്റു സൂപ്പർ താരങ്ങളും വ്യത്യസ്ത കഥാപാത്രങ്ങളായി വരും ദിവസങ്ങളിൽ നിങ്ങൾക്കു മുന്നിലെത്തും. കോസ്റ്റ്യൂമിലും ആക്സസറികളിലും നടത്തിയ പരീക്ഷണങ്ങളിലൂടെ ഒരു ഫാന്റസി ലോകം സൃഷ്ടിക്കുന്ന മേക്കിങ് ആകാംക്ഷ നിറയ്ക്കും. ഫാഷന്‍ മോങ്ഗർ അച്ചുവാണ് കൺസപ്റ്റ് ഡയറക്ടർ. കലണ്ടർ ഷൂട്ടിനു വേണ്ടി താരങ്ങളുടെ ഏകോപനം നിവഹിച്ചത് സിൻസിൽ സെല്ലുലോയിഡ് ആണ്.

 

പതിറ്റാണ്ടുകളായി മലയാളികൾക്കു പ്രിയപ്പെട്ട  മനോരമ കലണ്ടറിനെ ഡിജിറ്റൽ രൂപത്തിലാക്കി വ്യക്തിഗത ഓർ‌ഗനൈസറും കൂട്ടിച്ചേർത്ത് ശക്തമാക്കിയതാണ് മനോരമ കലണ്ടർ ആപ്ലിക്കേഷൻ. പാരമ്പര്യവും ആധുനികതയും ഇഴചേരുന്ന ആപ്ലിക്കേഷനിൽ ഇംഗ്ലിഷ് കലണ്ടർ, മലയാളം കലണ്ടർ, ശകവർഷം, ഹിജറ കലണ്ടർ എന്നിവയുണ്ട്. ട്രാവൻകൂര്‍, മലബാർ എന്നിങ്ങനെ രണ്ട് എഡിഷനുകളും ലഭ്യമാണ്.

 

ന്യൂ നോർമൽ ലൈഫ്സ്റ്റൈലിന് അനുയോജ്യമായ നിരവധി ഫീച്ചറുകൾ ആപ്പിലുണ്ട്. ആഴ്ച ക്രമത്തിലും മാസ ക്രമത്തിലും ഷെഡ്യൂളുകളും കലണ്ടർ വിവരങ്ങളും പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യാം. മുൻഗണനയനുസരിച്ച് ചെയ്തു തീർക്കേണ്ട കാര്യങ്ങള്‍ ക്രമപ്പെടുത്താം. ആവശ്യാനുസരണം നോട്ടുകൾ രേഖപ്പെടുത്താനും വിവരങ്ങൾ ഫയലാക്കി മാറ്റാനും സാധിക്കുന്നു.വ്യക്തി ജീവിതവും പ്രഫഷനൽ ജീവിതവും തമ്മിലുള്ള സന്തുലനം നിലനിർത്താനുള്ള സാധ്യതയാണ് ഈ കലണ്ടർ ആപ്പിനെ ആകർഷമാക്കുന്നത്. പ്രഫഷനൽ ജീവിതത്തിന്റെ തിരക്കിൽ വ്യക്തിജീവിതത്തിലെ പ്രധാനപ്പെട്ട പല സംഭവങ്ങളും മറന്നു പോകുന്നത് സ്വാഭാവികമാണ്. അത്തരം സന്ദർ‌ഭങ്ങളിൽ മനോരമ കലണ്ടർ ആപ്ലിക്കേഷൻ നിങ്ങൾക്ക് തുണയാകുമെന്ന് തീർച്ച.

 

ആൻഡ്രോയിഡ് ഫോണുകളിൽ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക. 

 

ഐഫോണുകളിൽ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക.

 

ആൻഡ്രോയിഡിൽ ഗൂഗിൾ പ്ലേസ്റ്റോറും െഎഫോണിൽ ആപ്പിൾ ആപ് സ്റ്റോറും സന്ദർശിച്ച് കലണ്ടർ ആപ് ഡൗൺലോഡ് ചെയ്യാം. മനോരമ കലണ്ടർ ആപ് എന്ന് സെർച്ച് ചെയ്യുക. അല്ലെങ്കിൽ ആപ് ഡൗൺലോഡ് ചെയ്യാനായി  ഇവിടെ ക്ലിക്ക് ചെയ്യാം (https://www.manoramaonline.com/calendar)

 

Content Summary: Concept Director Fashion Monger Achu Opens Up on Jayasurya's Viral Photoshoot for Manorama Calender App 2023