2002 ലെ ഒരു ബാർബർ ഷോപ്പ്. കയ്യിൽ കിട്ടിയ തല, കത്രികക്കൈയ്യും ചീപ്പുകൈയ്യും കൂട്ടിച്ചേർത്തുപിടിച്ച് ബാർബർ ഇടത്തോട്ടു തിരിക്കുന്നു. ചുമരിൽ ചിത്രങ്ങൾ. മോഹൻലാൽ, മമ്മൂട്ടി, ശോഭന, ഉർവശി, അതിനിപ്പുറത്ത് സിൽക് സ്മിതയുടെ പടത്തിനു മീതേ മറ്റൊരാൾ.. ബാറ്റ് കാറ്റിനെതിരെ വീശി ഉടൽകൊണ്ട് നൃത്തം ചെയ്യുന്നവൾ. പന്ത് അടിച്ചകറ്റുന്ന ആ നടനനിമിഷത്തിൽ മറുകൈ കൊണ്ടു നൃത്തത്തിലെ മയൂരമുദ്ര വിരിയിക്കുന്നവൾ, കാറ്റിൽ വട്ടം തിരിഞ്ഞു വരും വഴി നിശ്ചലമായ വെള്ള ജഴ്സി, സിനിമാനടികളേപ്പോൽ സുന്ദരി.. നീയാര്? തലയിൽ കത്രികയും ചീപ്പും എയ്സുകൾ പായിച്ചു കളിക്കുന്നു. ബാർബർ തല അതാ വലത്തോട്ടു തിരിക്കുന്നു. അവിടെയും അവളുടെ പോസ്റ്റർ. (കത്രിക ചെവി തിന്നാതിരുന്നത് ഭാഗ്യം) കേരളത്തിലങ്ങോളമിങ്ങോളമുള്ള ബാർബർ ഷോപ്പുകളിൽ ചിത്രമായി പതിക്കപ്പെട്ട ആദ്യത്തെ വനിതാ കായികതാരം. സാനിയ മിർസ! എം മുകുന്ദന്റെ ‘കേശവന്റെ വിലാപങ്ങൾ’ എന്ന നോവലിൽ, തൊട്ടിലിൽ കിടന്നു കൊണ്ടു ചുമരിലെ ഇഎംഎസിന്റെ ചിത്രം കണ്ടു കരച്ചിൽ നിർത്തി ‘ഇഎംഎസ് അഡിക്ട്’ ആയ അപ്പുക്കുട്ടനെ ഓർമിപ്പിക്കുന്നു അവൾ. റോഡരികിൽ നൂറുകണക്കിനു കട്ടൗട്ടുകളിൽ അവൾ കളി തുടർന്നു. ഉത്സവപ്പറമ്പുകളിൽ ദൈവങ്ങളേയും കാറൽമാർക്സിനേയും നെഹ്റുവിനെയും ചിത്രങ്ങളാക്കി വിറ്റിരുന്നവർ സാനിയ മിർസയേയും നിരത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊറുക്കുക, 

ഷറപ്പോവാ, 

ADVERTISEMENT

കുർണിക്കോവാ...

2002 ലെ ഒരു ബാർബർ ഷോപ്പ്.

കയ്യിൽ കിട്ടിയ തല, കത്രികക്കൈയ്യും ചീപ്പുകൈയ്യും കൂട്ടിച്ചേർത്തുപിടിച്ച് ബാർബർ ഇടത്തോട്ടു തിരിക്കുന്നു. ചുമരിൽ ചിത്രങ്ങൾ. മോഹൻലാൽ, മമ്മൂട്ടി, ശോഭന, ഉർവശി, അതിനിപ്പുറത്ത് സിൽക് സ്മിതയുടെ പടത്തിനു മീതേ മറ്റൊരാൾ.. ..

ADVERTISEMENT

ബാറ്റ് കാറ്റിനെതിരെ വീശി ഉടൽകൊണ്ട് നൃത്തം ചെയ്യുന്നവൾ. പന്ത് അടിച്ചകറ്റുന്ന ആ നടനനിമിഷത്തിൽ മറുകൈ കൊണ്ടു നൃത്തത്തിലെ മയൂരമുദ്ര വിരിയിക്കുന്നവൾ, കാറ്റിൽ വട്ടം തിരിഞ്ഞു വരും വഴി നിശ്ചലമായ വെള്ള ജഴ്സി, സിനിമാനടികളേപ്പോൽ സുന്ദരി.. നീയാര്? 

തലയിൽ കത്രികയും ചീപ്പും എയ്സുകൾ പായിച്ചു കളിക്കുന്നു.

ബാർബർ തല അതാ വലത്തോട്ടു തിരിക്കുന്നു. അവിടെയും അവളുടെ പോസ്റ്റർ. 

(കത്രിക ചെവി തിന്നാതിരുന്നത് ഭാഗ്യം)

ADVERTISEMENT

കേരളത്തിലങ്ങോളമിങ്ങോളമുള്ള ബാർബർ ഷോപ്പുകളിൽ ചിത്രമായി പതിക്കപ്പെട്ട ആദ്യത്തെ വനിതാ കായികതാരം. സാനിയ മിർസ! 

എം മുകുന്ദന്റെ ‘കേശവന്റെ വിലാപങ്ങൾ’ എന്ന നോവലിൽ, തൊട്ടിലിൽ കിടന്നു കൊണ്ടു ചുമരിലെ ഇഎംഎസിന്റെ ചിത്രം കണ്ടു കരച്ചിൽ നിർത്തി ‘ഇഎംഎസ് അഡിക്ട്’ ആയ അപ്പുക്കുട്ടനെ ഓർമിപ്പിക്കുന്നു അവൾ. റോഡരികിൽ നൂറുകണക്കിനു കട്ടൗട്ടുകളിൽ അവൾ കളി തുടർന്നു. ഉത്സവപ്പറമ്പുകളിൽ ദൈവങ്ങളേയും കാറൽമാർക്സിനേയും നെഹ്റുവിനെയും ചിത്രങ്ങളാക്കി വിറ്റിരുന്നവർ സാനിയ മിർസയേയും നിരത്തി. 

ഒരു കാറൽ മാർക്സ് – ഒരു സാനിയ,

ഒരു ദൈവം – ഒരു സാനിയ,

ഒരു നെഹ്റു – ഒരു സാനിയ എന്നിങ്ങനെ കോംബോ ഓർഡറുകൾ ഉത്സവപ്പറമ്പുകളിൽ മുഴങ്ങി.

സാനിയച്ചിത്രങ്ങൾ മാത്രം വച്ചുള്ള മാഗസിൻ പതിപ്പുകൾ വരെ ബസ് സ്റ്റാൻഡുകളിൽ കിട്ടിയിരുന്നു അന്ന്. 

സാനിയ മിർസ. ചിത്രം: instagram.com/mirzasaniar

സാനിയ മിർസയെ കണ്ട് സാനിയ അഡിക്ട് ആയൊരു തലമുറയുണ്ട് അന്ന്. ഇന്നും.

കയ്യിൽ മൊബൈലും അതിൽ ഒറ്റത്തൊടൽകൊണ്ടു ചിത്രം കാട്ടിത്തരുന്ന ഗൂഗിളും കളി തുടങ്ങുന്നതിനു മുൻപുള്ള കാലമായിരുന്നു അത്. ഏഷ്യൻ ജൂനിയർ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി 2002ൽ സാനിയയുടെ വരവ്. തൊട്ടടുത്ത വർഷം ജൂനിയർ ഡബിൾസിൽ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്.

പത്രങ്ങളിൽ അവസാനപേജിന്റെ തൊട്ടു പിൻപേജിലെ കായികം കാഴ്ചകളെ സാനിയ മിർസ ഒന്നാം പേജിലേക്ക് സർവ് ചെയ്തു കൊണ്ടുവന്നു.

കളിയിലെ മികവും ചലനങ്ങളിലെ സൗന്ദര്യവും ഒത്തുചേർന്ന 2 പതിറ്റാണ്ടുകൾ.

വെള്ളിയാഴ്ചകളിൽ സിനിമാ പരസ്യങ്ങൾ കാണാൻ മാത്രം പത്രം തുറന്നു നോക്കിയിരുന്നവർ പോലും മറ്റു ദിവസങ്ങളിൽ സാനിയയെ കാണാൻ പത്രം തുറന്നു തുടങ്ങി.

2003ൽ ജൂനിയർ ഡബിൾസ് പെൺകുട്ടികളുടെ ഗ്രാൻഡ്‌സ്‌ലാം കിരീടത്തിൽ അവൾ മുത്തമിട്ടു. ലക്ഷക്കണക്കിനു ‘സാനിയ പ്രേമി’കളുടെ ഹൃദയത്തിലാണ് ആ ചുംബനം വന്നു പതിച്ചത്. വേൾഡ് ടെന്നിസ് അസോസിയേഷൻ ടൂറുകളിലേക്ക് നൂറുകണക്കിനു ഫാഷൻ ഫൊട്ടോഗ്രഫർമാർ യാത്ര ചെയ്തു. അക്കാലങ്ങളിൽ സാനിയ ഡബ്ലിയുടിഎ ഡബിൾസ്, സിംഗിൾസ് കിരീടങ്ങൾ സ്വന്തമാക്കി. പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക് സാനിയയെ ‘തട്ടിക്കൊണ്ടുപോയതും’ ലോകം കണ്ടു. അതു താങ്ങാൻ പല മലയാളികൾക്കും കഴിഞ്ഞില്ല. ചിലരാകട്ടെ പക്ഷേ സമാധാനിച്ചു. വേറൊരു ഇന്ത്യക്കാരനും സാനിയയെ സ്വന്തമാക്കുന്നതു ചിലപ്പോൾ അസൂയക്കാർക്കു സഹിക്കാൻ കഴിയുമായിരുന്നില്ല.

പാക്കിസ്ഥാന്റെ മരുമകൾ ആയിട്ടും ഇന്ത്യയ്ക്കുവേണ്ടി സാനിയ കൊണ്ടുവന്നത് മിന്നുന്ന നേട്ടങ്ങൾ. ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസിലെ നേട്ടങ്ങൾ, ഗ്രാൻസ്‌ലാം കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിത, ഡബിൾസ് ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനം. പത്മശ്രീ, അർജുന, ഖേൽരത്ന, പത്മഭൂഷൺ.. കളിയും സൗന്ദര്യവും ഒത്തുചേർന്ന്, റാംപിൽ ഒരു മോഡലിന്റെ ക്യാറ്റ്‌വാക് പോലെ, കളിക്കളത്തിൽ ഓടിനടന്നു സാനിയ ഹൃദയങ്ങൾ കവർന്നു.

ഫ്രഞ്ച് വിപ്ലവകാലത്തെ ‘ടെന്നിസ് കോർട്ട് പ്രതിജ്ഞ’ ചരിത്രമാണെങ്കിൽ, സാനിയ എവിടെയുണ്ടോ അവിടെ, എന്നു ക്യാമറകൾ പ്രതിജ്ഞ ചെയ്ത ചരിത്രകാലമായിരുന്നു അത്.

അമ്മയാകാൻ കോർട്ടിൽനിന്നു രണ്ടര വർഷത്തോളം അവധിയെടുത്തപ്പോൾ നഷ്ടപ്പെട്ടത് ഒട്ടേറെ സാനിയ നിമിഷങ്ങളാണ്. കളിക്കളത്തിൽനിന്നു പിൻവാങ്ങി ഇസ്ഹാന്റെ അമ്മയായി. അവന്റെ കുസൃതികളോടായി കളി. ശരീരം ശ്രദ്ധിക്കാതെയായി. തടിവച്ചു. 26 കിലോ കൂടിയെന്നു സാനിയ പിന്നീട് ആരാധകരോടു പറഞ്ഞു. അതിനെന്താ, നീ ഞങ്ങളുടെ സുന്ദരി സാനിയ തന്നെ. എന്നായി ആരാധകരുടെ നിലപാട്.

ഇനി കളത്തിലേക്കു തിരിച്ചുവരില്ലെന്നു സാനിയ സ്വയം കരുതിയ നിമിഷങ്ങൾ. എതിരാളികളെ നോക്കിക്കളിക്കുന്ന താരമായിരുന്നതിനാൽ സാനിയ തന്റെ എതിരാളി സെറീന വില്യംസിന്റെ ജീവിതത്തിലേക്കു നോക്കി. അമ്മയായിട്ടും ശക്തമായ തിരിച്ചുവരവ് നടത്തി അതാ സെറീന വില്യംസ് കളത്തിൽ നിൽക്കുന്നു. സെറീന തന്നെ വെല്ലുവിളിക്കുന്നതുപോലെയാണു സാനിയയ്ക്കു തോന്നിയത്. അങ്ങനെ തടികുറയ്ക്കൽ തുടങ്ങി. വീട്ടിൽതന്നെ വർക്ക് ഔട്ടും കളിയും തുടങ്ങി. നാലുമാസംകൊണ്ട് 26 കിലോ കുറച്ച് സാനിയ പഴയ സാനിയയായി. മകൻ ഇസ്ഹാൻ ആയിരുന്നു പ്രചോദനം. അവനുവേണ്ടി, അവനു വേണ്ടി.. എന്നുറക്കെ പ്രഖ്യാപിച്ചു സാനിയ വീണ്ടും കോർട്ടിലിറങ്ങി. 

പക്ഷേ, അത് എനിക്കു വേണ്ടി, എനിക്കു വേണ്ടി... എന്ന് ആരാധകർ അടക്കം പറഞ്ഞു.

ഹൊബാർട് ടെന്നിസ് കപ്പിനുവേണ്ടിയുള്ള മത്സരമായിരുന്നു ആദ്യം. ഒരു കളിയെങ്കിലും ജയിച്ചാൽ അത് എല്ലാ അമ്മമാർക്കും വേണ്ടിയുള്ള വിജയമാകുമെന്നു സാനിയ മനസിലുറപ്പിച്ചു. അവൾ കളത്തിലിറങ്ങി. ആരാധകമനസ്സുകൾ ഒപ്പം നിന്നു. പ്രാർഥനകൾ എയ്സുകളായി പറന്നു. ഒരു വിജയമല്ല, അവിശ്വസനീയമായി ആ കിരീടം തന്നെ നേടി സാനിയ കളത്തിൽ നെഞ്ചുവിരിച്ചു നിന്നു. 18–ാം വയസ്സിൽ രാജ്യാന്തര മത്സരത്തിനിറങ്ങിയ ആ പഴയ പെൺകുട്ടിയായി സാനിയയുടെ തിരിച്ചുവരവ്. ‘‘ഞാൻ ടെന്നിസ് കളി ആരംഭിക്കുന്ന കാലത്ത്, എന്റെ കരിയർ ഇങ്ങനെയൊക്കെ ആകും എന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ ചിരിച്ചു തള്ളിയേനേ’’ എന്നു പറഞ്ഞ് അവൾ വിനീതയായി. 

എന്താണ് സാനിയ മിർസയുടെ ആകർഷണത്വം എന്നത് എല്ലാക്കാലത്തുമൊരു ചോദ്യമാണ്. കളിമികവ് മാത്രമോ, അതോ ആ സൗന്ദര്യമോ, കളിക്കളത്തിൽ അവൾ കളിക്കുന്ന ചടുലമായ നീക്കങ്ങളുടെ നൃത്തമോ? 

ആ നൃത്തം അവൾ അവസാനിപ്പിച്ചിരിക്കുന്നു. ഇനിയില്ല, സാനിയനൃത്തം. 

ചിലർ അങ്ങനെയാണ്. 

നമ്മുടെ ജീവിതത്തിൽനിന്നു വിട്ടുപോകുമ്പോഴും ചില പ്രതീക്ഷകൾ ബാക്കിവയ്ക്കും. സാനിയ മിർസ അങ്ങനെയാണ്. വിരമിച്ചാലും സാനിയ നമ്മുടെ കൺവെട്ടത്തുണ്ടാകും. ക്രിക്കറ്റ് ഗാലറിയിൽ. വനിതാ ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മെന്റർ ആയാണു വീണ്ടുമുള്ള വരവ്. ക്രിക്കറ്റ് മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന പ്രതീക്ഷയാണ് സാനിയയുടെ വരവ് നൽകുന്നതെന്നു സ്പോർട്സ് ലോകം പറയുന്നു. അതെന്തുമാകട്ടെ, ശരാശരി സാനിയ ആരാധകന്റെ മനസ്സ് ‘ചിയർ ഗേൾസിനെപ്പോലെ’ തുള്ളിച്ചാടുകയാണ്. സാനിയ ഇനിയും കൺവെട്ടത്തുണ്ടാകുമല്ലോ.

ടെന്നിസ് കാണാനെത്തുന്ന കാണികൾ ഗാലറിയിൽ പാലിക്കേണ്ട യൂറോപ്യൻ മര്യാദകളിൽ ആദ്യത്തേത് ഇതാണ്: ‘പരമാവധി സംസാരിക്കാതിരിക്കുക, അതിനു കഴിഞ്ഞില്ലെങ്കിൽ അടക്കിപ്പിടിച്ചു സംസാരിക്കുക’. രണ്ടുപതിറ്റാണ്ട് ജീവിതത്തിന്റെ ഗാലറിയിലിരുന്ന്, സാനിയയുടെ കളികൾ കണ്ട ആരാധകൻ എന്ന നിലയിൽ അടക്കിപ്പിടിച്ച ശബ്ദത്തിൽത്തന്നെ പറയട്ടെ; 120 അടി നീളത്തിൽ, 60 അടി വീതിയിൽ കളം വരച്ചൊരു ടെന്നിസ് ലോകത്തിലേക്ക് ക്യാമറയുടെ ഫോക്കസ് വട്ടത്തെ കാന്തം പോലെ ആകർഷിച്ചെടുത്തൊരു താരം വേറെയില്ല. 

മരിയ ഷറപ്പോവയും അന്ന കുർണിക്കോവയും പൊറുക്കുക; 

നിങ്ങളും സുന്ദരികൾ തന്നെ, പക്ഷേ..

നിങ്ങളാരും എതിരാളി എതിർക്കളത്തിൽനിന്നു തൊടുത്ത പന്തിന്റെ മിന്നായത്തിനൊപ്പം ഇടിമിന്നൽപോലെ, നേരെ തുരുതുരാ പാഞ്ഞുവരുന്ന ക്യാമറാ ഫ്ലാഷുക‍ൾ ഇത്രയധികം നേരിട്ടിട്ടുണ്ടാവില്ല.

English Summary: Beauty and the Inspiration: A Take on Incredible Sania Mirza