പരിനീതിയുടെ വിവാഹനിശ്ചയം; ലൈം ഗ്രീൻ സാരിയിൽ പ്രിയങ്ക, വില?
ബന്ധുവും നടിയുമായ പരിനീതി ചോപ്രയുടെ വിവാഹനിശ്ചയ ചടങ്ങിൽ തിളങ്ങി ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര. ലൈം ഗ്രീൻ റഫിൽഡ് സാരിയും സ്ട്രാപ് ബ്ലൗസുമായിരുന്നു പ്രിയങ്കയുടെ വേഷം. താരം സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലാണ്. മോഡേൺ ഫ്യൂഷൻ രീതിയിലുള്ള സാരിയാണ് പ്രിയങ്ക തിരഞ്ഞെടുത്തത്. റഫിൾസ് ഒഴിച്ചാൽ

ബന്ധുവും നടിയുമായ പരിനീതി ചോപ്രയുടെ വിവാഹനിശ്ചയ ചടങ്ങിൽ തിളങ്ങി ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര. ലൈം ഗ്രീൻ റഫിൽഡ് സാരിയും സ്ട്രാപ്‍ലസ് ബ്ലൗസുമായിരുന്നു പ്രിയങ്കയുടെ വേഷം.
മോഡേൺ ഫ്യൂഷൻ രീതിയിലുള്ള സാരിയാണ് പ്രിയങ്ക തിരഞ്ഞെടുത്തത്. റഫിൾസ് ഒഴിച്ചാൽ സാരിയിൽ മറ്റു ഡിസൈനുകളൊന്നുമില്ല. ഓർഗൻസ മെറ്റീരിയലാണ് സാരിയിൽ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഡിസൈനുകളാൽ സമ്പന്നമാണ് ബ്ലൗസ്. കോർസെറ്റ് സ്റ്റൈൽ ഡീറ്റൈലിങ്ങും സീക്വിൻ എംബ്ബെല്ലിഷ്മെന്റും എംബ്രോയ്ഡറിയും ചേരുന്നു. ട്യൂൾ മെറ്റീരിയലാണ് ഉപയോഗിച്ചിരിക്കുന്നത്. ഫാഷൻ സ്റ്റോർ മിഷ്റുവിൽ നിന്നുള്ളതാണ് പ്രിയങ്കയുടെ സാരി. 78,700 രൂപയാണ് വില.
ഡയമണ്ട് ചോക്കറും മറ്റൊരു ചെയിനും ഒന്നിച്ച് ധരിച്ചു. കൂടാതെ കമ്മൽ, ബ്രോസ്‌ലറ്റ്, വാച്ച് എന്നിവയും ആക്സസറൈസ് ചെയ്തിരുന്നു. സ്മോക്കി ഐ മേക്കപ്, ബ്രൗൺ ലിപ്സ്, ബ്ലഷ് ചെയ്ത കവിളുകൾ എന്നിങ്ങനെ മേക്കപ്പിലും മികവു പുലർത്തി. ഓപൺ ഹെയർസ്റ്റൈലാണ് പിന്തുടർന്നത്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ അമി പട്ടേലാണ് ലുക്ക് സ്റ്റൈൽ ചെയ്തത്. വിവാഹനിശ്ചയത്തിന് എത്തിയ സഹോദരൻ സിദ്ധാർഥിനും മറ്റു ചില ബന്ധുക്കൾക്കും ഒപ്പമുള്ള ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു. പ്രിയങ്കയ്ക്കൊപ്പം നിക്ക് ജൊനാസും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയുമായാണ് പരിനീതിയുടെ വിവാഹംനിശ്ചയിച്ചത്. ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. സിനിമാ-രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖർ ഡൽഹിയിൽ നടന്ന ചടങ്ങിനെത്തിയിരുന്നു. ബോളിവുഡിലെ പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്രയാണ് പരിനീതിയുടെ വസ്ത്രം ഒരുക്കിയത്.
Content Summary: Priyanka Chopra dazzles in lime green ruffled saree at Parineeti and Raghav Chadha's engagement