ബോളിവുഡ് സുന്ദരി അസിന്റെ വിവാഹ മാമാങ്കത്തിനു കാത്തിരിക്കുകയാണ് ആരാധകർ. മൈക്രോമാക്സ് ഉടമ രാഹുൽ ശർമയാണ് അസിന്റെ പ്രതിശ്രുത വരൻ എന്നതു നേരത്തെ പരസ്യമായ പ്രണയകഥയാണ്. ഇരുവരുടെയും വിവാഹക്ഷണക്കത്ത് അടുത്തിടെ സോഷ്യൽമാധ്യമങ്ങളിൽ വൈറലായിരുന്നു. അതിനു പിന്നാലെയിതാ വിവാഹസൽക്കാര ക്ഷണക്കത്തു കൂടി പുറത്തു വന്നിരിക്കുകയാണ്. ആക്ഷൻ സ്റ്റാർ അക്ഷയ് കുമാറിനാണ് വിവാഹ സൽക്കാരത്തിന്റെ ആദ്യക്ഷണം ലഭിച്ചത്.
തങ്ങളെ ഒന്നിപ്പിച്ചതിന്റെ പ്രത്യേക പരിഗണന കൂടി നൽകിക്കൊണ്ടാണ് അക്ഷയ് കുമാറിനെ ബോളിവുഡിലെ ആദ്യത്തെ ക്ഷണിതാവാക്കിയത്. ചിത്രസഹിതം അക്ഷയ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കാപ്പിക്കളറിനൊപ്പം സ്വർണ മഞ്ഞ നിറവും കൂടിക്കലർന്നതാണ് ക്ഷണക്കത്തിന്റെ പുറംകവർ.
വർഷങ്ങൾക്കു മുമ്പ് അസിന് രാഹുലിനെ പരിചയപ്പെടുത്തിയത് അക്ഷയ് ആണ്. ജനുവരി 23നു ഡൽഹിയില്‍ വച്ചാണ് താരവിവാഹം. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകൾ ഉണ്ടായിരുന്നു.ലോകത്തിലെ തന്നെ പ്രായം കുറഞ്ഞ സമ്പന്നരായ ബിസിനസ്സുകാരിൽ ഒരാളാണ് രാഹുല്‍ ശർമ്മ.