ഇർഫാൻ പഠാന് പ്രണയസാഫല്യം

ഇർഫാൻ പഠാൻ, സഫ ബെയ്ഗ്

ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ വിവാഹിതനായി. ജിദ്ദയിൽ സ്ഥിരതാമസമാക്കിയ ഹൈദരാബാദി സ്വദേശിയും മോഡലുമായ സഫ ബെയ്ഗ് ആണ് വധു. വിശുദ്ധ നഗരമായ മക്കയിലെ ഹറം ഷെരീഫിലാണ് ഓൾറൗണ്ടറായ ഇർഫാൻ ഇരുപത്തിയൊന്നുകാരിയായ സഫയെ ജീവിതസഖിയാക്കിയത്. കഴിഞ്ഞ രണ്ടുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.

രണ്ടുവർഷങ്ങൾക്കുമുമ്പ് ദുബായിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. മൂന്നുമാസങ്ങൾക്കു മുമ്പ് വിവാഹ നിശ്ചയവും കഴിഞ്ഞു. പ്രശസ്ത നെയിൽ ആർട്ടിസ്റ്റു കൂടിയായ സഫ ജിദ്ദയിലെ പിആർ‍ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണിപ്പോൾ. ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ് തീർത്തും ലളിതമായിരുന്നു. മാർച്ചിൽ ബറോഡയിൽ വച്ച് വിവാഹസൽക്കാര ചടങ്ങുകൾ നടക്കും.