ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ വിവാഹിതനായി. ജിദ്ദയിൽ സ്ഥിരതാമസമാക്കിയ ഹൈദരാബാദി സ്വദേശിയും മോഡലുമായ സഫ ബെയ്ഗ് ആണ് വധു. വിശുദ്ധ നഗരമായ മക്കയിലെ ഹറം ഷെരീഫിലാണ് ഓൾറൗണ്ടറായ ഇർഫാൻ ഇരുപത്തിയൊന്നുകാരിയായ സഫയെ ജീവിതസഖിയാക്കിയത്. കഴിഞ്ഞ രണ്ടുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.
രണ്ടുവർഷങ്ങൾക്കുമുമ്പ് ദുബായിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. മൂന്നുമാസങ്ങൾക്കു മുമ്പ് വിവാഹ നിശ്ചയവും കഴിഞ്ഞു. പ്രശസ്ത നെയിൽ ആർട്ടിസ്റ്റു കൂടിയായ സഫ ജിദ്ദയിലെ പിആർ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണിപ്പോൾ. ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ് തീർത്തും ലളിതമായിരുന്നു. മാർച്ചിൽ ബറോഡയിൽ വച്ച് വിവാഹസൽക്കാര ചടങ്ങുകൾ നടക്കും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.