വിജയ്ക്കും അനുഷ്കയ്ക്കും ചിക്കൻ മതി, തലയ്ക്കു പ്രിയം ബിരിയാണി

സിനിമാ താരങ്ങളുടെ ഇഷ്‍ടങ്ങൾ എന്നും ആരാധകർക്കു താൽപര്യമുളള കാര്യമാണ്. വ്യായാമമുറകളൊക്കെ ഉണ്ടെ ങ്കിലും ഇഷ്ടഭക്ഷണം എത്തിയാൽ ഭക്ഷണ നിയന്ത്രണങ്ങ ളൊക്കെ മാറ്റിവച്ചു കഴിച്ചു രസിക്കാൻ താരങ്ങൾക്കു മടിയില്ല. ചിലർ ഭക്ഷണപ്രിയരാണ് എന്നതിനൊപ്പം തന്നെ ഒന്നാന്തരം പാചകക്കാരും കൂടിയാണ്. തങ്ങളുടെ സിനിമകളുടെ ചിത്രീ കരണം പൂർത്തിയാകുമ്പോൾ സ്വന്തം കൈകൊണ്ട് യൂണിറ്റിനു മുഴുവൻ ഭക്ഷണം പാചകം ചെയ്തു നൽകാറുണ്ടു ചിലർ. കുട്ടനാട്ടിലെ കരിമീനിനോടുളള ഇഷ്ടം കൊണ്ടു പണ്ട് കമൽ ഹാസൻ വേഷം മാറി ഇവിടേക്കു വന്നതായി ഒരു കഥയുണ്ട്. വ്യത്യസ്തങ്ങളായ സ്ഥലങ്ങളിൽ സഞ്ചരിച്ചു ഭക്ഷണം കഴി ക്കുന്നതിലും ഇവർ തൽപരരാണ്.

നോൺ വെജ് രജനി

സ്റ്റൈൽ മന്നനു പ്രിയം നോൺവെജ് വിഭവങ്ങളോടു തന്നെ യാണ്. ചിക്കനും മട്ടനുമാണ് ഇഷ്ട ഐറ്റം. ചിക്കൻ കറിയോ ടും മട്ടൻ ഫ്രൈയോടുമാണു കൂടുതൽ താൽപര്യം. നല്ല രുചി യുളള ചിക്കൻ, മട്ടൺ ഐറ്റങ്ങൾ കിട്ടിയാൽ മൂന്നു നേരം അതു കഴിക്കാനും രജനിക്കു മടിയില്ല. എന്നാൽ സിനിമ സെറ്റു കളിൽ തന്റെ ഇഷ്ടഭക്ഷണത്തിനായി നിർബന്ധം കാണിക്കാ റില്ല ഈ സൂപ്പർ സ്റ്റാർ. സിനിമ സെറ്റിൽ കിട്ടുന്നതു കഴിക്കുക എന്നതാണു രീതി.

ചിക്കൻ ഉണ്ടോ വിജയ് റെഡി

ചിക്കന്‍ വിഭവങ്ങളാണു വിജയ്ക്കു പ്രിയപ്പെട്ടത്. രാവിലെ ദോശയോടും മറ്റുമൊക്കെ ചിക്കൻ കഴിക്കുക എന്നതാണു വിജയ് യുടെ ശീലം. ഇഡ്‍ഡലിയും ചിക്കൻ കറിയുമാണു ശീലം. ചിക്കൻ ഫ്രൈ അങ്ങനെ കഴിക്കാറില്ല. എന്നാലും തന്തൂരി കഴിക്കാൻ താൽപര്യം കാണിക്കാറുണ്ട്. വീട്ടിൽ അമ്മയും ഭാര്യയും ഉണ്ടാക്കുന്ന ചിക്കൻ വിഭവങ്ങളോടാണു കൂടുതൽ താൽപര്യം.

തലയുടെ സ്വന്തം ബിരിയാണി

ബിരിയാണിയാണ് അജിത്തിന്റെ പ്രിയ വിഭവം. ഒന്നാന്തരം പാചകക്കാരനാണു തല. തന്റെ സിനിമകളുടെ സെറ്റിൽ ബിരിയാണി പാചകം ചെയ്തു യൂണിറ്റിലുളളവർക്കു നൽകു ന്നതും അജിത്തിന്റെ പതിവാണ്. വിദേശരാജ്യങ്ങളിൽ പോയാ ലും ഇന്ത്യൻ റസ്റ്ററന്റുകൾ കണ്ടെത്തി ബിരിയാണി കഴിക്കു ന്നതും അവിടത്തെ പാചകക്കാരെ പരിചയപ്പെടുന്നതു അജി ത്തിന്റെ രീതിയാണ്.

മുട്ടയും ധനുഷും

മുട്ട ബിരിയാണിയാണു ധനുഷിന്റെ ഇഷ്ടവിഭവം. വീട്ടില്‍ അമ്മയുണ്ടാക്കുന്നതാണു കൂടുതൽ താൽപര്യം. എന്നാൽ മട്ടൻ–ചിക്കൻ ബിരിയാണിയോടു വലിയ താൽപര്യമില്ല. മുട്ടവി ഭവങ്ങളും ഇഷ്ടമാണ് ഈ ദേശീയ അവാർഡ് ജേതാവിന്.

പഴം പൊരി ലഹരി

മലയാളിയായ അമല പോളിന്റെ ഇഷ്ടവിഭവം പഴംപൊരിയാ ണ്. ഇത് എത്ര കഴിച്ചാലും മതിയാകില്ല അമലയ്ക്ക്. പഴംപൊ രി എവിടെ കിട്ടിയാലും വാങ്ങി കഴിക്കുന്നതും ഈ താരസുന്ദ രിയുടെ ശീലമാണ്.

ചിക്കൻ കിട്ടിയാൽ മറ്റെല്ലാം മറക്കുന്ന അനുഷ്ക

ഇളയ ദളപതി വിജയ് യിനെ പോലെ ചിക്കന്റെ ആരാധിക യാണു അനുഷ്ക. ചിക്കന്റെ എല്ലാ വിഭവങ്ങളും തട്ടിവിടും ഈ താര റാണി. എന്നാലും എല്ലില്ലാത്ത ചിക്കനോടു കൂടുതൽ താൽപര്യമുണ്ട്. കൊഴുപ്പ് കുറഞ്ഞ ഭക്ഷണമെന്ന നിലയിലും കഴിക്കാൻ രസമാണു ചിക്കനെന്നാണ് അനുഷ്കയുടെ പക്ഷം.

തമിഴ്നാട് ഭക്ഷണത്തിന്റെ സ്വന്തം ദീപിക

രജനിക്കൊപ്പം കൊച്ചടിയാനിൽ അഭിനയിക്കാൻ എത്തിയ തോടെ തമിഴ്നാട് ഭക്ഷണത്തിന്റെ ആരാധികയായി ദീപിക മാറി. ചോറും രസവും ദോശയും ചട്ണിയുമാണു ദീപികയെ കീഴടക്കിയത്. ഇഡ്ഡലിയും സാമ്പാറും താൽപര്യമാണ്. എന്നാൽ ദോശ–ചട്ണിക്കു മുന്നിൽ ഇതു മാറി നിൽക്കും.