Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഡലിങ്ങും പത്രപ്രവർത്തനവും തമ്മിൽ എന്താ ബന്ധം വീണേ...

Veena

എറണാകുളം ആമ്പല്ലൂർ സ്വദേശിയായ വീണാമുകുന്ദൻ മോഡലിങിലേക്ക് എത്തിയത് തികച്ചും യാദൃശ്ചികമായിട്ടാണ്. ദൂരദർശനിൽ അവതാരകയായി ജോലി ചെയ്യുമ്പോഴാണ് മനോരമ മെട്രോക്വീൻ പരസ്യം കണ്ടത്. വെറുതെ ഒരു രസത്തിനു പത്രത്തിൽ പടമൊക്കെ വരുമല്ലോ എന്നു കരുതി ഒരു ഫോട്ടോ അയച്ചു... അതാണു മോഡലിങ് മേഖലയിലേക്കുള്ള വീണയുടെ എൻട്രി പാസ്. 2016 ലെ മെട്രോക്വീനും മലയാളി മങ്ക റണ്ണറപ്പ് പദവിയും കൂടിയായപ്പോൾ മോഡലിങ് രംഗത്ത് ആത്മവിശ്വാസം വർധിച്ചു. ചാനലുകളിൽ അവതാരകയായും റാംപിൽ മോഡലായും തിളങ്ങുന്ന വീണാമുകുന്ദനാണ് ഈ ആഴ്ച മനോരമഓൺലൈൻ മോഡൽ ഓഫ് ദ വീക്ക്.

Veena

ഹോബികൾ?

സംസാരം, യാത്ര, സിനിമ

കരിയർ

കംപ്യൂട്ടർ സയൻസ് കഴിഞ്ഞ് ജേർണലിസം തിരഞ്ഞെടുത്തു. അഭിപ്രായങ്ങൾ തുറന്നു പറയാൻ പറ്റുന്ന മേഖലയാണ് ജേർണലിസം. ഏതു കാര്യത്തെക്കുറിച്ചും സ്വന്തമായ കാഴ്ചപ്പാടുണ്ടാക്കിയെടുക്കാൻ സാധിക്കും.

Veena

ഇഷ്ടഭക്ഷണം?

നല്ല നാടൻ ഭക്ഷണങ്ങൾ

സിനിമയിലേക്ക്...?

സിനിമയിൽ അഭിനയിക്കാൻ താൽപര്യം ഉണ്ട്. നല്ല അവസരങ്ങൾ കിട്ടിയാൽ സ്വീകരിക്കും.

Veena

ഇഷ്ട വസ്ത്രം?

ജീൻസും ടോപ്പും.

ഇഷ്ടനിറം?

കറുപ്പ്

വീണയുടെ ക‌ൂടുതൽ ചിത്രങ്ങൾ കാണാം

Your Rating: