മുടിഞ്ഞ മുടിയഴക്, നാടോടിക്കഥയിലെ രാജകുമാരിയായി ആലിയ 

ആലിയ നാസിറോവ

നീളം ഉള്ള മുടി എന്നും പെൺകുട്ടികൾക്ക് അഴകാണ് എന്ന മലയാളിയുടെ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുകയാണ് ലക്റ്റീവിയ സ്വദേശിനിയായ ആലിയ നാസിറോവ. 27  വയസ്സാണ് ആലിയയുടെ പ്രായം, മുടിയുടെ നീളമാകട്ടെ രണ്ടേകാൽ മീറ്റർ കൃത്യമായി പറഞ്ഞാൽ 228  സെന്റീമീറ്റർ. ആലിയ എഴുന്നേറ്റു നിന്നാൽ മുടി നിലത്തിഴയും, അത്രയ്ക്കു നീളമുണ്ട്‌ മുടിക്ക്, നല്ല കരുത്തുറ്റ നീളൻ മുടി. 

ആലിയ എഴുന്നേറ്റു നിന്നാൽ മുടി നിലത്തിഴയും, അത്രയ്ക്കു നീളമുണ്ട്‌ മുടിക്ക്, നല്ല കരുത്തുറ്റ നീളൻ മുടി...

റഷ്യയിൽ ജനിച്ചു വളർന്ന ആലിയയെ റഷ്യൻ നാടോടിക്കഥകളിലെ നീളൻ മുടിയുള്ള സുന്ദരിമാർ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അതിന്റെ ഫലമായാണ് ആലിയക്ക് മുടി വളർത്തുന്നതിനോട് ഇത്രയും ഭ്രമം വന്നത്. ആലിയയുടെ മുടി ഭ്രമത്തിനു ഭർത്താവിന്റെ പൂർണ്ണ പിന്തുണയുണ്ട്. ഏകദേശം 20  വർഷമായി ആലിയ മുടി വളർത്തുന്നു. എല്ലാമാസവും പിളരുന്ന മുടിത്തുമ്പ് ചെറുതായി ഒന്ന് വെട്ടിക്കൊടുക്കും. നീളമുള്ള ഈ മുടി ചീകിയൊതുക്കാൻ കുറഞ്ഞത് ഒരു മണിക്കൂർ നേരമെടുക്കും. 

റഷ്യയിൽ ജനിച്ചു വളർന്ന ആലിയയെ റഷ്യൻ നാടോടിക്കഥകളിലെ നീളൻ മുടിയുള്ള സുന്ദരിമാർ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അതിന്റെ ഫലമായാണ് ആലിയക്ക് മുടി വളർത്തുന്നതിനോട് ഇത്രയും ഭ്രമം വന്നത്...

കിടക്കയുടെ ആദ്യ പകുതി അലിയ്ക്കുള്ളതും രണ്ടാം പകുതി ആലിയയുടെ മുടിക്കുള്ളതുമാണ് എന്ന് പറയുന്നു ആലിയയുടെ ഭർത്താവ്. ഏകദേശം രണ്ടു കിലോയാണ് ആലിയയുടെ നീളൻ മുടിയുടെ ഭാരം. ഭാരം ഉണ്ട് എന്നത് ആലിയയും സമ്മതിക്കുന്നു, എന്നുകരുതി മുടി വെട്ടാൻ യാതൊരു ഉദ്ദേശവും തനിക്കില്ല എന്ന് ആലിയ പറയുന്നു. ആലിയയുടെ മുടി സംരക്ഷിക്കാനും പരിപാലിക്കാനുമെല്ലാം ഇപ്പോഴും ഭർത്താവ് തന്നെയാണ് മുൻകൈ എടുക്കുന്നത് എന്നതും കൗതുകകരം. 

Read more: Beauty Tips in Malayalam