ഈ കുടവയർ എങ്ങനൊന്ന് കുറയ്ക്കാം എന്നതാണ് യുവജനതയുടെ ഇന്നത്തെ പ്രധാന ചിന്താ വിഷയം. ശൈലികളുടെ മാറ്റത്തിനൊപ്പം കുടവയറെന്ന പ്രശ്നവും വ്യാപകമായി. വ്യായാമത്തിന്റെ കുറവും, പതിവായി ഒരിടത്തുതന്നെ ഇരുന്നുള്ള ജോലിയുമൊക്കെ കൂടുതൽ കുടവയറൻമാരെ സൃഷ്ടിച്ചു.
വെറും പതിനഞ്ച് ദിവസം കൊണ്ട്, അധികം ചെലവില്ലാതെ പ്രകൃതിദത്തമായി തന്നെ കുടവയർ കുറയ്ക്കാൻ കഴിഞ്ഞാൽ അത് നല്ലതല്ലേ? അതിനുള്ള ഒരു ജ്യൂസാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാവുന്നത്.
ആവശ്യമായ സാധനങ്ങൾ
ചെറു നാരങ്ങ – 2 എണ്ണം
സലാഡ് കുക്കുംമ്പർ – 2 എണ്ണം
പുതിന ഇല – ഒരു പിടി
ഇഞ്ചി– ഒരെണ്ണം
ശുദ്ധ ജലം– 1 കപ്പ്
രാത്രി കിടക്കുന്നതിന് മുൻപാണ് ജ്യൂസ് ഒരുക്കേണ്ടത്. കുടിക്കേണ്ടത് പിറ്റേ ദിവസം രാവിലെയും. കുക്കുംമ്പറും ഇഞ്ചിയും തൊലികളഞ്ഞ് ചെറുതായി അരിയുക. പുതിനയിലയും ചെറുതായി അരിയണം. ഇവയിലേക്ക് ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കുക. ഇവ ഒരു കപ്പ് വെള്ളത്തിൽ ചേർത്ത് ഫ്രിഡ്ജിൽ സൂക്ഷിക്കാം. തണുപ്പ് പ്രശ്നമുള്ളവർ ഫ്രിഡ്ജിൽ വയ്ക്കണമെന്നില്ല. രാവിലെ വെറും വയറ്റിൽ ഈ ജ്യൂസ് കഴിക്കുക. ഇഞ്ചിയും മറ്റു കഷണങ്ങളും ചവച്ചരച്ച് കഴിക്കാനായാൽ ഏറ്റവും ഉത്തമം. അരമണിക്കൂർ നേരത്തേക്ക് മറ്റ് ഭക്ഷണമൊന്നും കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
Read more: Beauty Tips in Malayalam