ഒരുമാസത്തിനുള്ളിൽ വയർ കുറയ്ക്കാൻ ഒരത്ഭുത പാനീയം !!

Representative Image

വീട്ടുവളപ്പിലെ നാടന്‍ മരുന്നാണ് കറിവേപ്പില. കറികളില്‍ മാത്രമല്ല സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനും ആരോഗ്യത്തിനുമെല്ലാം കറിവേപ്പില ഉപയോഗിക്കുന്നു. പല വിധത്തിലുള്ള അസുഖങ്ങള്‍ക്കും ഒരു പ്രതിവിധിയാണ് കറിവേപ്പിലയെങ്കിലും ഒരു വിലയുമില്ലാത്ത അവസ്ഥയാണതിന്. കറിയില്‍ നിന്നൊക്കെ എത്ര ആരോഗ്യം തരുമെന്ന് പറഞ്ഞാലും നമ്മള്‍ കറിവേപ്പില എടുത്തുകളയും. 

ഇന്നത്തെ കാലത്ത് അമിതവണ്ണം കൊണ്ടു കഷ്ടപ്പെടുന്നവരാണ് പലരും. ജീവിതശൈലി മുതല്‍ പ്രസവകാലത്തെ ചിട്ടയില്ലാത്ത ഭക്ഷണരീതി വരെ അതിനു കാരണമാകുന്നുണ്ട്. വണ്ണം എങ്ങനെ കുറയ്ക്കാം എന്നു തലപുകഞ്ഞ് ആലോചിക്കുന്നവര്‍ കറിവേപ്പിലയെ നിസ്സാരമായി കാണണ്ട. കാരണം അമിതവണ്ണത്തേയും കുടവയറിനേയും ചെറുക്കാന്‍ കറിവേപ്പിലയ്ക്കു കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുകയാണ്. 

ഏറ്റവും കൂടുതല്‍ കറിവേപ്പില ഉപയോഗിക്കുന്നതു നമ്മള്‍ മലയാളികള്‍ തന്നെയാണെങ്കിലും പലരും അതു കഴിക്കാറില്ല എന്നതു വാസ്തവമാണ്. എന്നാല്‍ ഇനി കഴിച്ചുതുടങ്ങിക്കോളു. പക്ഷേ അങ്ങനെ വെറുതെ കഴിക്കുകയല്ല വേണ്ടത് എന്നുമാത്രം. 

കറിവേപ്പില ജ്യൂസാണ് തടികുറയ്ക്കാനുള്ള അത്ഭുത മരുന്ന്. ആന്‍റി ഓക്സിഡന്‍റ് കലവറയാണ് കറിവേപ്പില. കുറച്ചു കറിവേപ്പിലയെടുത്ത് മിക്സിയിലിട്ടു പൊടിച്ചശേഷം ഇതു വെള്ളത്തില്‍ കലര്‍ത്തുക. ഇതിലേക്ക് അല്‍പ്പം തേനും നാരങ്ങാനീരും ചേര്‍ത്ത് എന്നും രാവിലെ കഴിക്കാം. 

ഇങ്ങനെ ദിവസവും കഴിച്ചാല്‍ ശരീരഭാരവും കുടവയറും ഇല്ലാതാകുമെന്ന കാര്യം ഉറപ്പ്. ഇനി എന്നും രാവിലെ പത്തു പന്ത്രണ്ട് കറിവേപ്പില വെറുതെ കഴിച്ചാലും മതി. ഒരുമാസത്തിനുള്ളില്‍ നിങ്ങള്‍ അമിതവണ്ണവും കുടവയറുമില്ലാത്ത സുന്ദരന്‍മാരും സുന്ദരികളുമാകുമെന്നതില്‍ ഒരു സംശയവും വേണ്ട. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam