ഇടതൂർന്ന കൺപീലികളും വിടർന്ന കണ്ണുകളും വേണോ?; കൂൾ ടിപ്സ്
ഐ മേക്കപ് എന്നാൽ കാജൽ ഒഴിവാക്കാൻ പറ്റില്ലെന്നതായിരുന്നു ഇതുവരെയുള്ള നാട്ടുനടപ്പ്. കണ്ണിൽ കറുപ്പുമഷിയില്ലെങ്കിൽ മാൻമിഴിയാൾ ആവുന്നതെങ്ങനെ എന്നു സംശയിക്കേണ്ട.. ഇനി കുറച്ചു നാളുകൾ കൺമഷിക്ക് വിശ്രമം നൽകാം. കൺമഷിയൊഴിവാക്കിയാൽ വിടർന്ന കണ്ണുകളുടെ മനോഹാരിത സ്വന്തമാക്കാമെന്നു പറയുന്നു, ബോളിവുഡ് സെലിബ്രിറ്റി

ഐ മേക്കപ് എന്നാൽ കാജൽ ഒഴിവാക്കാൻ പറ്റില്ലെന്നതായിരുന്നു ഇതുവരെയുള്ള നാട്ടുനടപ്പ്. കണ്ണിൽ കറുപ്പുമഷിയില്ലെങ്കിൽ മാൻമിഴിയാൾ ആവുന്നതെങ്ങനെ എന്നു സംശയിക്കേണ്ട. ഇനി കുറച്ചു നാളുകൾ കൺമഷിക്ക് വിശ്രമം നൽകാം. കൺമഷിയൊഴിവാക്കിയാൽ വിടർന്ന കണ്ണുകളുടെ മനോഹാരിത സ്വന്തമാക്കാമെന്നു പറയുന്നു, ബോളിവുഡ് സെലിബ്രിറ്റി മേക്കപ് ആർടിസ്റ്റ്.
കോൾപെൻസിലിന് നൽകാം വിശ്രമം
കണ്ണിനു താഴെയെഴുതുന്നത് ഒഴിവാക്കാം. പകരം ന്യൂട്രൽ ഐഷാഡോ ഉപയോഗിക്കാം. ചർമത്തിന്റെ നിറത്തേക്കാൾ അൽപം ഡാർക് ആയ ഷേഡ് അപ്പർ, ലോവർ ഐ–ലിഡിൽ പുരട്ടാം. കണ്ണെഴുതുന്നത് ഒഴിവാക്കി, പീലികൾ കൂടുതൽ മസ്കാര ഉപയോഗിക്കാം. ഡ്രമാറ്റിക് ലുക്ക് ലഭിക്കും.
വേണം മസ്കാര, ഐലാഷ് കേളർ
വിടർന്ന്, ഇടതൂർന്ന കൺപീലികൾ ഏതു പെൺകൊടിയുടെയും സ്വപ്നമാണ്. കണ്ണുകൾ വിടർന്നതായി തോന്നാനും കൺപീലികൾ നിറവോടെയിരിക്കാനും ഐലാഷ് കേളർ ഉപയോഗിക്കാം. ഒപ്പം അപ്പർ, ലോവർ ഐലാഷസിൽ ധാരാളം മസ്കാരയിടാം.
വൈറ്റ് ഐലൈനർ
കണ്ണിനുള്ളിൽ കറുപ്പിനു പകരം വൈറ്റ് ഐലൈനർ അല്ലെങ്കിൽ ന്യൂഡ് ഐലൈനർ എഴുതിയാൽ വലിയ കണ്ണുകളായി തോന്നാം, ഒപ്പം ഐലാഷസിൽ നിറയെ മസ്കാരയും വേണം. വൈറ്റ് ഐലൈനർ ആണെങ്കിൽ അതു കൂടുതലാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കണ്ണിനകത്ത് വാട്ടർലൈനിൽ മുഴുവനായി ഐലൈനർ ഉപയോഗിക്കാതെ കോർണറുകളിൽ മാത്രമായും അപ്ലൈ ചെയ്യാം.
ബ്രൗൺ സ്മോക്കി ഐ
സ്മോക്കി ഐ ലുക്ക് ലഭിക്കാൻ മികച്ചത് ബ്രൗൺ കോൾ (kohl) ആണ്. മുകളിലെയും താഴെയും കൺപോളകൾ നന്നായി കളർ ഹൈലൈറ്റ് ചെയ്യണം, കൺപീലികളിൽ മസ്കാരയും. കണ്ണിനകത്ത് കാജൽ ഒഴിവാക്കണം. വിടർന്ന കണ്ണുകൾ ഉറപ്പ്.