സുന്ദരമായ ചർമം അഴകിന്റെ മാറ്റുകൂട്ടുന്ന ഘടകങ്ങളിൽ ഒന്നാണ്. ചർമകാന്തി വർധിപ്പിക്കാൻ നിരവധി ക്രീമുകള്‍ ഉപയോഗിക്കുന്നവരുണ്ട്. പ്രകൃതിദത്ത വസ്തുക്കൾ ഉണ്ടെങ്കിലും അതിവേഗ ഫലത്തിനായാണ് ഇങ്ങനെ രാസപദാർഥങ്ങള്‍ തേടി പോകുന്നത്. എന്നാൽ അവ നമ്മുടെ ചർമത്തെ താൽകാലികമായി സുന്ദരമാക്കുമെങ്കിലും ഭാവിയിൽ പല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുന്ദരമായ ചർമം അഴകിന്റെ മാറ്റുകൂട്ടുന്ന ഘടകങ്ങളിൽ ഒന്നാണ്. ചർമകാന്തി വർധിപ്പിക്കാൻ പലതരം ക്രീമുകള്‍ ഉപയോഗിക്കുന്നവരുണ്ട്. പ്രകൃതിദത്ത വസ്തുക്കൾ ഉണ്ടെങ്കിലും അതിവേഗ ഫലത്തിനായാണ് രാസപദാർഥങ്ങള്‍ തേടി പോകുന്നത്. എന്നാൽ അവ നമ്മുടെ ചർമത്തെ താൽകാലികമായി സുന്ദരമാക്കുമെങ്കിലും ഭാവിയിൽ പല പ്രശ്നങ്ങൾക്കും കാരണമാകും.

പ്രശ്നങ്ങൾ ഒഴിവാക്കി ചർമകാന്തി വീണ്ടെടുക്കാന്‍ ആഗ്രഹമുണ്ടെങ്കിൽ ഉപയോഗിക്കാനാവുന്ന വസ്തുവാണ് തേൻ. ശരിയായി ഉപയോഗിച്ചാൽ ചർമത്തിൽ മറ്റൊരു പരീക്ഷണവും വേണ്ടിവരില്ല. തേനിന് ചർമത്തെ പോഷിപ്പിക്കാനുള്ള കഴിവുണ്ട്. പതിവായി ഉപയോഗിച്ചാൽ മിനുസമാർന്ന, തിളങ്ങുന്ന ചർമം സ്വന്തമാക്കാം. തേൻ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന നിരവധി ഫെയ്സ്പാക്കുകളുണ്ട്. അതിൽ ചില പാക്കുകൾ ഇവയാണ്..

ADVERTISEMENT

തേനും പാലും

ശൈത്യകാലങ്ങളിൽ പാൽ, തേൻ എന്നിവ ചർമത്തിന് അനുയോജ്യമാണ്. ചർമത്തിന്റെ ആരോഗ്യവും തിളക്കവും നിലനിർത്താൻ ഇവ സഹായിക്കുന്നു. പാലും തേനും 1 ടേബിൾ സ്പൂൺ വീതം എടുത്ത് നന്നായി യോജിപ്പിച്ചു ചർമത്തിൽ വൃത്താകൃതിയിൽ പുരട്ടുക. 20 മിനിറ്റുകൾക്കുശേഷം കഴുകി കളയുക. ദിവസേനെ ഇങ്ങനെ ചെയ്താൽ മികച്ച ഫലം ലഭിക്കും.

ADVERTISEMENT

പപ്പായയും തേനും

ഒരു പാത്രത്തിൽ 1/2 സ്പൂൺ തേനും 1/2 കപ്പ് പപ്പായ ജ്യൂസും ചേർത്തു നന്നായി മിക്സ് ചെയ്യുക. 20 മിനിറ്റ് മുഖത്ത് പുരട്ടിയശേഷം കഴുകി കളയുക. ഈ മിശ്രിതത്തിൽ വിറ്റാമിൻ A, C, E എന്നിവ അടങ്ങിയിട്ടുണ്ട്. ഇതൊരു പ്രകൃതിദത്ത ആന്റി-ടാനിങ് ഏജന്റായി പ്രവർത്തിക്കും.

ADVERTISEMENT

തേനും തക്കാളിയും

1 സ്പൂൺ തേൻ, 1/3 കപ്പ് പുളിച്ച തൈര്, 1 തക്കാളി പൾപ്പ്, 2 ടീസ്പൂൺ കടലമാവ് എന്നിവ ചേർത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയുക. ചർമം മിനുസമാകുന്നതിന് ഇത് സഹായിക്കും.

തേന്‍, കുങ്കുമം, പപ്പായ 

1/2 കപ്പ് പപ്പായ, 1 സ്പൂൺ തേൻ, 1 സ്പൂൺ കുങ്കുമം എന്നിവ നന്നായി കലർത്തി മുഖത്തു പുരട്ടുക. വിരലുകൾ വൃത്താകൃതിയിൽ ചലിപ്പിച്ച് നന്നായി തടവുക. 15 മിനിറ്റിനുശേഷം ചെറുചൂടു വെള്ളത്തിൽ മുഖം കഴുകുക. മുഖത്തെ അഴക്കുകൾ നീക്കം ചെയ്ത് ചർമം തെളിച്ചമുള്ളതാക്കാൻ ഇത് പാക്ക് നല്ലതാണ്.