വൃത്തിയോടെ മേക്കപ്പ് ചെയ്യാം, ആരോഗ്യത്തോടെ തിളങ്ങാം
മേക്കപ്പിനുശേഷം ചൊറിച്ചിൽ, ചർമത്തിൽ പാടുകൾ, നിറവ്യത്യാസം, കണ്ണു ചുവക്കുക, മുടി കൊഴിച്ചിൽ എന്നിവ ഉണ്ടായാൽ ഉടൻ ആ മേക്കപ്പ് വസ്തുവിന്റെ ഉപയോഗം നിർത്തി ചികൽസ തേടണം....

മേക്കപ്പ് ഇടുന്നത് തെറ്റല്ല. പക്ഷേ, ചെയ്യുന്നതെന്തോ അത് വൃത്തിയോടെ ചെയ്യണമെന്നതു വളരെ പ്രധാനമാണ്. ചെറുപ്പത്തിലോ കൗമാരത്തിലോ കുട്ടികളെ ഇത് പഠിപ്പിക്കണം. മറ്റുള്ളവരുടെ മേക്കപ്പ് വസ്തുക്കൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ലിപ്സ്റ്റിക്, ഐലൈനൽ, മസ്കാര, ലിപ് ബാം എന്നിവ അമ്മയുടെയോ കൂട്ടുകാരികളുടെയോ ചേച്ചിയുടെയോ ആയാല്‍ പോലും കൈമാറി ഉപയോഗിക്കുമ്പോൾ അണുബാധയ്ക്ക് സാധ്യതയുണ്ട്.
മേക്കപ്പിനു വേണ്ടി ഉപയോഗിക്കുന്ന ബ്രഷ്, സ്പോഞ്ച് എന്നിവ മാസത്തിൽ ഒരിക്കലെങ്കിലും വൃത്തിയാക്കണം.
മേക്കപ്പിനുശേഷം ചൊറിച്ചിൽ, ചർമത്തിൽ പാടുകൾ, നിറവ്യത്യാസം, കണ്ണു ചുവക്കുക, മുടി കൊഴിച്ചിൽ എന്നിവ ഉണ്ടായാൽ ഉടൻ ആ മേക്കപ്പ് വസ്തുവിന്റെ ഉപയോഗം നിർത്തി ചികൽസ തേടണം.
നനവുള്ളതും ഇല്ലാത്തതുമായ തരം മേക്കപ്പ് സാധനങ്ങൾ ഉണ്ടാകും. ഇതെല്ലാം ഒരേ ബ്രഷ് ഉപയോഗിച്ച് എടുക്കരുത്. ബ്രഷ് കേടാകാനും സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനത്തിനും സാധ്യതയുണ്ട്. അതിനാൽ ഓരോന്നിനും പ്രത്യേക ബ്രഷുകൾ കയ്യിൽ കരുതുക.
മേക്കപ്പ് സാധനങ്ങൾ വാങ്ങുമ്പോൾ എക്സ്പയറി ഡേറ്റ് നോക്കി വാങ്ങുക. മൂന്നു മാസത്തിനുള്ളില്‍ എക്സ്ബയറി ആകുന്നതും ഒഴിവാക്കാം.
കണ്ണിൽ ലെൻസ് ഉപയോഗിക്കുന്നവർ അതു വയ്ക്കുന്നതിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകി തുടക്കണം. ലൈൻസ് കെയ്സിൽ അതിന്റെ സൊല്യൂഷനിൽ മാത്രം അവ ഇട്ട് വയ്ക്കുക. കാലവധി കഴിഞ്ഞാൽ ലെൻസ് ഉപയോഗിക്കാതിരിക്കുക.