വരണ്ടു പൊട്ടുന്നതു തടയുന്നതിനൊപ്പം ചുണ്ടുകൾക്ക് നിറം ലഭിക്കാനും ഈ ലിപ് ബാം സഹായിക്കും. വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്നതു കൊണ്ട് പണവും ലാഭിക്കാം....

വരണ്ടു പൊട്ടുന്നതു തടയുന്നതിനൊപ്പം ചുണ്ടുകൾക്ക് നിറം ലഭിക്കാനും ഈ ലിപ് ബാം സഹായിക്കും. വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്നതു കൊണ്ട് പണവും ലാഭിക്കാം....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചുണ്ടുകളുടെ നിറത്തിനും ആകാരത്തിനുമെല്ലാം സൗന്ദര്യ സംരക്ഷണത്തിൽ വളരെയേറ പ്രാധാന്യമുണ്ട്. അതിനാൽ ചുണ്ടുകളുടെ സംരക്ഷണത്തിന് ലിപ് ബാം ഉപയോഗിക്കുന്നതു സ്വാഭാവികമാണ്. എന്നാൽ രാസവസ്തുക്കളടങ്ങിയ ലിപ് ബാമിന്റെ ഉപയോഗം ഭാവിയില്‍ ദോഷമായാലോ എന്ന ഭയം പലർക്കുമുണ്ട്. എന്നാൽ അതിനുള്ള പ്രതിവിധിയാണ് ഓര്‍ഗാനിക് ലിപ് ബാം. വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ലിപ് ബാം ഇതാ.

ആവശ്യമുള്ള വസ്തുക്കള്‍

ADVERTISEMENT

ബീറ്റ്റൂട്ട്, വെളിച്ചെണ്ണ

ഉണ്ടാക്കേണ്ട വിധം

ADVERTISEMENT

ബീറ്റ് റൂട്ട് നന്നായി കഴുകിയശേഷം ചെറുതായി അരിഞ്ഞെടുക്കുക. നീര് പിഴിഞ്ഞെടുക്കണം. ഇതിലേക്ക് വെള്ളം കലരുന്നില്ല എന്ന് ഉറപ്പാക്കാണം. ആറ് സ്പൂൺ ബീറ്റ്റൂട്ട് നീരിലേക്ക് ഒരു സ്പൂൺ വെളിച്ചെണ്ണ ചേർക്കണം. ഒരു ചെറിയ മരത്തവി ഉപയോഗിച്ച് ഇതു നന്നായി മിക്സ് ചെയ്യണം. ഉറയ്ക്കുന്നതിനായി ഈ മിശ്രിതം ഫ്രിഡ്ജിലേക്ക് വയ്ക്കുക.

ഉറച്ചു കഴിഞ്ഞാൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാം. പ്രകൃതിദത്ത വസ്തുക്കളായതു കൊണ്ട് ഓക്സിഡൈസ് ചെയ്യപ്പെടാൻ സാധ്യത കൂടുതലാണ്. അതിനാൽ ദിവസേന ഉപയോഗിക്കുന്നില്ലെങ്കിൽ ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കുന്നതാണ് ഉചിതം. 

ADVERTISEMENT

വരണ്ടു പൊട്ടുന്നതു തടയുന്നതിനൊപ്പം ചുണ്ടുകൾക്ക് നിറം ലഭിക്കാനും ഈ ലിപ് ബാം സഹായിക്കും. വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്നതു കൊണ്ട് പണവും ലാഭം.

English Summary : Natural Lip balm