ചെറുപ്പം മുതൽ ശീലമാക്കിയ കാര്യങ്ങളും ചർമത്തിന്റെയും മുടിയുടേയും പരിചരണത്തിന് പിന്തുടരുന്ന മാർഗങ്ങളുമാണ് തന്റെ യുട്യൂബ് ചാനലിലൂടെ ലേഖ പങ്കുവച്ചത്. മുൻപ് ചെയ്ത പാചക വിഡിയോകളുടെ കമന്റുകളിൽ പലരും ആവശ്യപ്പെട്ടതുകൊണ്ടാണ് ലേഖ ബ്യൂട്ടി ടിപ്സ് വിഡിയോ ചെയ്തത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗന്ദര്യ സംരക്ഷണ രീതികൾ പങ്കുവച്ച് ഗായകൻ എം.ജി ശ്രീകുമാറിന്റെ ഭാര്യ ലേഖ ശ്രീകുമാർ. ചെറുപ്പം മുതൽ ശീലമാക്കിയ കാര്യങ്ങളും ചർമത്തിന്റെയും മുടിയുടേയും പരിചരണത്തിന് പിന്തുടരുന്ന മാർഗങ്ങളുമാണ് തന്റെ യുട്യൂബ് ചാനലിലൂടെ ലേഖ പങ്കുവച്ചത്. മുൻപ് ചെയ്ത പാചക വിഡിയോകളുടെ കമന്റുകളിൽ പലരും ആവശ്യപ്പെട്ടതുകൊണ്ടാണ് ലേഖ ബ്യൂട്ടി ടിപ്സ് വിഡിയോ ചെയ്തത്.

ചെറുപ്പം മുതലേ അമ്മ എണ്ണ പുരട്ടിയാണ് കുളിപ്പിച്ചിരുന്നത്. ആ ശീലം മുതിർന്നപ്പോഴും തുടർന്നു. വീട്ടിലെ തെങ്ങിൽനിന്നുള്ള തേങ്ങ ആട്ടിയുണ്ടാക്കുന്ന ശുദ്ധമായ വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്. കാരറ്റ് അരച്ചു കുറുക്കി അത് വെളിച്ചെണ്ണയുമായി ചേർത്ത് ശരീരത്തിൽ തേയ്ക്കാറുണ്ട്. സമയം കിട്ടുമ്പോൾ നാൽപാമരാദിയുടെ മരകട്ടകള്‍, പച്ചമഞ്ഞള്‍, ആര്യവേപ്പ് എന്നിവയിട്ട് തിളപ്പിച്ച വെള്ളം കുളിക്കാനായി ഉപയോഗിക്കാറുണ്ട്. പെഡിക്യൂർ, മാനിക്യൂർ എന്നിവ ചെയ്യാനല്ലാതെ ബ്യൂട്ടി പാർലറിൽ പോകാറില്ലെന്നും ലേഖ പറയുന്നു.

ADVERTISEMENT

മുടിയിൽ കളറിങ്ങോ സ്ട്രൈറ്റനിങോ ഒന്നും തന്നെ ചെയ്യാറില്ല. അപ്പോൾ കാണുമ്പോൾ ഭംഗി തോന്നുമെങ്കിലും പിന്നീട് മുടിക്ക് പ്രശ്നങ്ങളായി അത് മാറും. വടി പോലെ നിൽക്കുന്ന മുടിയോട് വ്യക്തിപരമായി ഇഷ്ടവുമില്ല. ഉള്ള മുടി നന്നായി പരിചരിക്കുന്നുണ്ട്. എന്നും ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് മുടി കഴുകും. കുളി കഴിഞ്ഞാൽ മുടിയുടെ അറ്റത്ത് സീറം തേയ്ക്കും. പൊട്ടല്‍ ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

ചർമ സംരക്ഷണത്തിൽ സൺസ്ക്രീൻ വളരെ പ്രാധാന്യമുള്ള കാര്യമാണ്. സൂര്യപ്രകാശം തട്ടുന്ന സ്ഥലങ്ങളിലെല്ലാം സൺസ്ക്രീന്‍ പുരട്ടും. ഡേ ക്രീം, നൈറ്റ് ക്രീം, ഐ ജെൽ എന്നിവ ഉപയോഗിക്കാറുണ്ട്. ഫങ്ഷനുകൾക്ക് പോകുമ്പോൾ ലൈറ്റ് മേക്കപ് ഉപയോഗിക്കുന്നതാണ് രീതിയെന്നും ലേഖ പറയുന്നു.

ADVERTISEMENT

Englsih Summary  : Beauty Tips by Lekha Sreekumar