ബിപാഷയുടെ കേശസംരക്ഷണം ഇങ്ങനെ ; ഭർത്താവിന് കുഴപ്പമില്ലെന്നും താരം; വിഡിയോ

സൗന്ദര്യസംരക്ഷണത്തിന് പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിക്കുന്നതാണ് ഉചിതമെന്ന പാഠം ലോക്ഡൗണിലാണ് പഠിച്ചതെന്നും ഇനി ആവശ്യമുള്ള വസ്തുക്കൾ വീട്ടിലുണ്ടാക്കാനാണ് തീരുമാനമെന്നും ബിപാഷ വ്യക്തമാക്കി. തലയിലെ സവാളയുടെ മണം തന്റെ ഭർത്താവിന് കുഴപ്പമില്ലെന്നും എന്നാൽ എല്ലാവരും അങ്ങനെ ആകുമെന്നു തോന്നുന്നില്ലെന്നും

കോവിഡ് കാലത്ത് സൗന്ദര്യസംരക്ഷണത്തിന് പ്രകൃതിദത്ത രീതികൾ പിന്തുടരുകയും, അത് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാൻ മത്സരിക്കുകയുമാണ് താരസുന്ദരിമാര്‍. ഇപ്പോഴിതാ ബോളിവുഡ് നടി ബിപാഷ ബസുവും സൗന്ദര്യ സംരക്ഷണ വിദ്യകളുമായി സജീവമാകുകയാണ്. മുടിയുടെ സംരക്ഷണത്തിന് എന്താണ് ചെയ്യുന്നതെന്നാണു ബിപാഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെ വ്യക്തമാക്കിയത്.
സവാള ജ്യൂസ് ആണ് ബിപാഷ മുടിയുടെ സംരക്ഷണത്തിനായി ഉപയോഗിക്കുന്നത്. ‘‘രണ്ട് സവാളയുടെ നീര് എടുക്കുക. അത് തലയോട്ടിയിൽ പുരട്ടി ഏതാനും മിനിറ്റുകൾ മസാജ് ചെയ്യുക. ഒരു മണിക്കുറിനുശേഷം തല കഴുകി കണ്ടീഷൻ ചെയ്യാം. ആഴ്ചയിൽ ഒരിക്കൽ ഞാനിങ്ങനെ ചെയ്യുന്നുണ്ട്. കൊഴിച്ചിൽ കുറയാനും മുടിയുടെ വളർച്ച വേഗത്തിലാക്കാനുമാണ് ഇത്. സവാള നീര് മാത്രമായാണ് ഉപയോഗിച്ചത്. നിങ്ങൾക്ക് വേണമെങ്കിൽ ഇതിൽ വിർജിൻ ഓയിലോ, ലാവണ്ടർ ഓയിലോ, നാരങ്ങനീരോ മിക്സ് ചെയ്യാം’’– സവാള നീര് പുരട്ടുന്ന വിഡിയോയ്ക്കൊപ്പം ബിപാഷ കുറിച്ചു.
സൗന്ദര്യസംരക്ഷണത്തിന് പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിക്കുന്നതാണ് ഉചിതമെന്ന പാഠം ലോക്ഡൗണിലാണ് പഠിച്ചതെന്നും ഇനി ആവശ്യമുള്ള വസ്തുക്കൾ വീട്ടിലുണ്ടാക്കാനാണ് തീരുമാനമെന്നും ബിപാഷ വ്യക്തമാക്കി. തലയിലെ സവാളയുടെ മണം തന്റെ ഭർത്താവിന് കുഴപ്പമില്ലെന്നും എന്നാൽ എല്ലാവരും അങ്ങനെ ആകുമെന്നു തോന്നുന്നില്ലെന്നും ബിപാഷ വിഡിയോയിൽ പറഞ്ഞു.
English Summary : Bipasha Basu Hair care tips, Video