മുടി കൊഴിച്ചിലാണോ പ്രശ്നം ? പരമ്പരാഗത പരിഹാരവുമായി താരസുന്ദരി
മുടി കൊഴിച്ചിൽ ഇന്നൊരു സ്വാഭാവിക പ്രശ്നമായി മാറി. പല കാരണങ്ങളാണ് ഇതിനു പിന്നിലുള്ളത്. പരിഹാരമായി പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന ഒന്നാണ് നെല്ലിക്കയെന്ന് താരം പറയുന്നു.

കേശസംരക്ഷണത്തിന് നെല്ലിക്കയാണ് ഏറ്റവും മികച്ച പ്രതിവിധിയെന്ന് നടി രവീണ ടണ്ടൻ. സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് നെല്ലിക്ക കേശസംരക്ഷണത്തിന് ഉപയോഗിക്കുന്ന രീതി താരം പങ്കുവച്ചത്.
മുടി കൊഴിച്ചിൽ ഇന്നൊരു സ്വാഭാവിക പ്രശ്നമായി മാറി. പല കാരണങ്ങളാണ് ഇതിനു പിന്നിലുള്ളത്. ഇതിനു പരിഹാരമായി പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന ഒന്നാണ് നെല്ലിക്കയെന്ന് താരം പറയുന്നു. ദിവസവും നെല്ലിക്ക കഴിക്കുന്നത് ശീലമാക്കണമെന്ന് അഭിപ്രായപ്പെട്ട രവീണ, നെല്ലിക്ക കൊണ്ടുള്ള ഒരു ഹെയർ മാസ്ക്കും പരിചയപ്പെടുത്തി.
ഏതാനും നെല്ലിക്ക ഒരു കപ്പ് പാലിലിട്ട് തിളപ്പിക്കുക. നെല്ലിക്ക മൃദുവായാൽ അതെടുത്ത് കുരു കളഞ്ഞശേഷമുള്ള ഭാഗം പാലിൽ ചേർത്ത് മിക്സ് ചെയ്യണം. ഇപ്പോൾ കിട്ടിയ മിശ്രിതം മുടിയുടെ വേരുകളിൽ തേച്ചു പിടിപ്പിക്കുക. 15 മിനിറ്റിന്ശേഷം ചെറുചൂടുവെള്ളത്തിൽ തലകഴുകാം.
തലയിലെ അഴുക്കെല്ലാം നീക്കി മുടിക്ക് തിളക്കവും മിനുസവും നൽകാൻ ഇത് സഹായിക്കും. ആഴ്ചയിൽ രണ്ടു തവണ ഇത് ഉപയോഗിക്കാം. വൈകാതെ മുടികൊഴിച്ചില്‍ കുറയുമെന്നും രവീണ പറയുന്നു.
English Summary : Raveena Tandon Shares Her Hair Care Remedy