ADVERTISEMENT

ഒറ്റരാത്രികൊണ്ട് വൈറലാകുന്ന ചില സമൂഹമാധ്യമങ്ങളിലെ താരങ്ങളെപ്പോലെയാണ് ഉള്ളിയും ഇടയ്ക്കിടെ ചർച്ചാവിഷയമാകുന്നത്. ചിലപ്പോഴൊക്കെ തൊട്ടാൽപൊള്ളുന്ന വിലയുടെ പേരിൽ, അല്ലാത്തപ്പോൾ സൗന്ദര്യവർധക കൂട്ടിലെ അദ്ഭുത വസ്തുവെന്ന നിലയിൽ. എന്തൊക്കെയായാലും മുടിവളരാനും ചർമ സംരക്ഷണത്തിനും ളള്ളി ഏറെ പ്രയോജനപ്പെടുമെന്ന കാര്യത്തിൽ തർക്കമില്ല.

കറികൾ മുതൽ സാലഡുകൾ വരെ എന്തിനുമേതിനും നമ്മൾ ഉള്ളി ഉപയോഗിക്കാറുണ്ട്. സ്വാദിനുവേണ്ടി മാത്രമല്ല, ആരോഗ്യത്തിനുവേണ്ടിക്കൂടിയാണ് ഉള്ളി ഭക്ഷണത്തിലുൾപ്പെടുത്തുന്നത്. തലമുടി നന്നായി വളരാൻ ഉള്ളി സഹായിക്കും എന്നുള്ളതുകൊണ്ടാണ് പണ്ടുള്ളവർ തലയിൽ തേക്കാനുള്ള എണ്ണ കാച്ചുമ്പോൾ അതിൽ ഉള്ളി ഉപയോഗിച്ചിരുന്നത്.

മുടി വളർച്ചയ്ക്കും ചർമ സംരക്ഷണത്തിനും ഉള്ളി 

ഉള്ളി ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കാം. ഇങ്ങനെ കിട്ടുന്ന നീര് അങ്ങനെ തന്നെ മുടിയിൽ പുരട്ടാം. പക്ഷേ ചർമത്തിൽ ഉപയോഗിക്കുമ്പോൾ കുറച്ചു കൂടി ശ്രദ്ധവേണം. ഉള്ളിനീരിനൊപ്പം നാരങ്ങ, തൈര് ഇവയിലേതെങ്കിലും കലർത്തിയ ശേഷമേ ചർമത്തിൽ പുരട്ടാവൂ. 

അൾട്രാ വയലറ്റ് രശ്മിയിൽനിന്ന് സംരക്ഷിക്കും

മിനറൽസ്, ആന്റി ഓക്സിഡന്റ്സ്, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമാണ് ഉള്ളി. അതുകൊണ്ടുതന്നെ ചർമത്തെ രോഗങ്ങളിൽനിന്നു സംരക്ഷിക്കാനുള്ള കഴിവ് ഉള്ളിക്കുണ്ട്. ഈ വിറ്റാമിനുകൾ തന്നെയാണ് ചർമത്തിനുമേൽ ഒരു പാളിപോലെ പ്രവർത്തിച്ച് അൾട്രാവയലറ്റ് രശ്മികളിൽനിന്നു ചർമത്തെ സംരക്ഷിക്കുന്നത്.

ചർമത്തെ ശുദ്ധമാക്കുന്നു

ചർമത്തിനു ഹാനികരമാകുന്ന വിഷവസ്തുക്കളിൽ നിന്നെല്ലാം അതിനെ സംരക്ഷിക്കാനുള്ള കഴിവ് ഉള്ളിക്കുണ്ട്. ചർമത്തെ അണുബാധയിൽ നിന്നു സംരക്ഷിക്കാനും ചർമം ആരോഗ്യത്തോടെയും തിളക്കത്തോടെയുമിരിക്കാനും ഉള്ളി സഹായിക്കും.  ഉള്ളിനീരിൽ നാരങ്ങനീരോ തൈരോ കലർത്തിയ മിശ്രിതം നേരിട്ടു ചർമത്തിൽ പുരട്ടാം.

പ്രായത്തെ ചെറുക്കും ഉള്ളിനീര്

ഉള്ളിനീരിൽ സൾഫർ നിറഞ്ഞ സൈറ്റോകെമിക്കൽസ് അടങ്ങിയിരിക്കുന്നതുകൊണ്ട് ഇത് ചർമത്തിനു സംഭവിക്കുന്ന കേടുപാടുകളെ നീക്കുകയും ചർമത്തിന് ചെറുപ്പം തോന്നാൻ സഹായിക്കുകയും ചെയ്യും. ദിവസവും ഉള്ളിനീര് ശരീരത്തിൽ പുരട്ടുന്നത് ശീലമാക്കിയാൽ അത് പ്രായം തോന്നിപ്പിക്കുന്ന പാടുകളെ മായ്ക്കുകയും ചർമത്തിലെ ചുളിവുകളെ അകറ്റുകയും ചെയ്യും.

കൊളാജിന്റെ ഉൽപാദനം കൂട്ടും

കൊളാജിൻ ഉൽപാദനം വർധിപ്പിക്കുന്ന ഘടകങ്ങൾ ഉള്ളിയിലുണ്ട്. ഇത് തലയോട്ടിയിലെയും മുഖത്തെയും ചർമകോശങ്ങളെ കൂടുതൽ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു. ഇത് ചർമത്തിലുണ്ടാകുന്ന അണുബാധകളെയും മറ്റു ചർമപ്രശ്നങ്ങളെയും അകറ്റുന്നു. മുടി നന്നായി വളരാൻ സഹായിക്കുന്നതിനൊപ്പം മുടി കൊഴിച്ചിലിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. അതേസമയം ഉള്ളിയിൽ ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ അത് ചർമത്തെ പലവിധ അലർജികളിൽനിന്നും സംരക്ഷിക്കുന്നു.

English Summary : Beauty benefits of raw Onion juice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com