അടുക്കള ബ്യൂട്ടി പാർലറാക്കാം; ചർമസംരക്ഷണം സിംപിൾ; ടിപ്സുമായി മിറ രജ്പുത്
ചർമസംരക്ഷണത്തിന് വീട്ടിലിരുന്ന ചെയ്യാവുന്ന എളുപ്പ മാർഗങ്ങൾ പങ്കുവച്ച് ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ ഭാര്യ മിറ രജ്പുത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം അടുക്കളയിലുള്ള വസ്തുക്കൾ എങ്ങനെ ഫലപ്രദമായി ചർമസംരക്ഷണത്തിന് ഉപയോഗിക്കാമെന്നു പറഞ്ഞത്. 14–ാം വയസ്സുമുതൽ ഇത്തരം രീതികൾ

ചർമസംരക്ഷണത്തിന് വീട്ടിലിരുന്ന ചെയ്യാവുന്ന എളുപ്പ മാർഗങ്ങൾ പങ്കുവച്ച് ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ ഭാര്യ മിറ രജ്പുത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം അടുക്കളയിലുള്ള വസ്തുക്കൾ എങ്ങനെ ഫലപ്രദമായി ചർമസംരക്ഷണത്തിന് ഉപയോഗിക്കാമെന്നു മിറ വ്യക്തമാക്കിയത്. 14–ാം വയസ്സുമുതൽ ഇത്തരം രീതികൾ ഉപയോഗിക്കുന്നണ്ടെന്ന് മിറ പറയുന്നു.
∙ തേനും മഞ്ഞളും
ചർമത്തിന്റെ മോയിസ്ച്വർ നിലനിർത്താന്‍ തേനിന് സാധിക്കും. ചർമത്തിന് ആശ്വാസം നൽകാനും ബാക്ടീരിയകളെ പ്രതിരോധിച്ച് സംരക്ഷണം തീർക്കാനും മഞ്ഞളിനും കഴിവുണ്ട്. മുഖത്ത് തളർന്നിരിക്കുന്നതായി തോന്നിയാൽ അൽപം തേനിൽ ഒരു നുള്ള് മഞ്ഞൾ ചാലിച്ച് പുരട്ടിയാൽ മതി. 20 മിനിറ്റിനുശേഷം ഇതു കഴുകി കളയാം. ഈ ഫെയ്സ്പാക്കിന്റെ ഉപയോഗം ചർമത്തിന്റെ ഫ്രഷ്നസ്സും തിളക്കവും വീണ്ടെടുക്കാൻ സഹായിക്കുമെന്ന് മിറ പറയുന്നു.
∙ പാൽ
ചർമത്തിന്റെ പ്രശ്നങ്ങൾക്കും പരിഹാരമായി പാൽ ഉപയോഗിക്കാൻ അമ്മയാണ് നിർദേശിച്ചത്. സൂര്യതാപം, കരുവാളിപ്പ്, വരൾച്ച എന്നീ പ്രശ്നങ്ങൾ പരിഹരിക്കാൻ പാലിന്റെ ഉപയോഗത്തിലൂടെ സാധിക്കും. മൂന്നു ടേബിൾ സ്പൂൺ പാൽ എടുക്കുക. ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് പാലിൽ മുഖത്ത് പുരട്ടുക. പാൽ ഉണങ്ങുമ്പോൾ വീണ്ടും ഇത് ചെയ്യുക. മൂന്നു സ്പൂൺ പാൽ തീരുന്നതു വരെ ഇതു തുടരുക. പാലിന്റെ മണം ഇഷ്ടമില്ലാത്തവർ കുറച്ച് റോസ് വാട്ടർ ചേർക്കുന്നതു നല്ലതായിരിക്കുമെന്നു മിറ പറയുന്നു.
∙ കടലമാവും തൈരും
ഒരു നാരങ്ങ മുറിച്ചു മുഖത്തു പുരട്ടുക. അതിനുശേഷം കടലമാവും തൈരും ചേർത്ത് ഫെയ്സ്പാക് ഉണ്ടാക്കി മുഖത്തു പുരട്ടണം. പാതി ഉണങ്ങുമ്പോൾ ഇത് കഴുകി കളയാം. തുടർന്നു മുഖത്തു തക്കാളി നീരു പുരട്ടാം. 10 മിനിറ്റിനുശേഷം ഇതു നീക്കം ചെയ്ത് കറ്റാർവാഴ നീർ പുരട്ടണം. മുഖത്തിനെ ടോൺ ചെയ്യാനും ചർമം മുറിക്കി ചുളിവുകൾ ഇല്ലതാക്കാനും ഇത് സഹായിക്കും.
English Summary : Mira Rajput’s DIY routines for healthy skin include only kitchen ingredients