ചർമത്തിന് നൽകാം കാരറ്റിന്റെ കരുത്ത്; മുഖം തിളങ്ങും മിനിറ്റുകൾ കൊണ്ട്
പ്രായം കൂടുമ്പോഴുണ്ടാകുന്ന ചിഹ്നങ്ങളാണ് മുഖത്തും കഴുത്തിലും പ്രത്യക്ഷപ്പെടുന്ന ചുളിവുകൾ. ഈ ചുളിവുകളെ പ്രതിരോധിക്കാനായി കാരറ്റ് ജ്യൂസും കറ്റാർവാഴ ജെല്ലും തുല്യ അളവിലെടുത്തു ഒരുമിച്ചു ചേർത്തു മുഖത്ത് പുരട്ടാം. ചർമത്തിൽ പ്രോട്ടീനിന്റെ ഉല്പാദനം വർധിപ്പിക്കാനും ചുളിവുകളെ പ്രതിരോധിക്കാനും ഈ മിശ്രിതത്തിനു ശേഷിയുണ്ട്....

ചർമ സംരക്ഷണത്തിന് മികച്ചതാണ് കാരറ്റ് ഫെയ്സ് പാക്കുകൾ. ചർമത്തിലെ കറുത്ത പാടുകൾ, വരൾച്ച എന്നിവ അകറ്റാനും മുഖത്തിന് തിളക്കം നൽകാനും ഈ ഫെയ്സ്പാക്കുകൾ സഹായിക്കും. കാരറ്റ് ഫെയ്സ്പാക്കുകൾ എങ്ങനെ തയാറാക്കാമെന്നു നോക്കാം.
പൊട്ടാസ്യം അധികമുള്ള പച്ചക്കറികളിലൊന്നാണ് കാരറ്റ്. അതുകൊണ്ടു തന്നെ വരണ്ട ചർമമുള്ളവർക്ക് ഈ ഫെയ്സ് പാക്ക് ഏറെ ഉപകാരപ്പെടും. ഗ്രേറ്റ് ചെയ്തെടുത്ത കാരറ്റ് നല്ലതുപോലെ അരയ്ക്കുക. അതേ അളവിൽ പാലും ഒരു ടീസ്പൂൺ തേനും എടുത്ത് കാരറ്റിലേക്ക് യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തു പുരട്ടി 15 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഈ ഫെയ്സ് പാക്ക് ചർമത്തിന്റെ വരൾച്ച അകറ്റും.
ഒരു കപ്പ് കാരറ്റ് ജ്യൂസിലേയ്ക്ക് ഒരു ടേബിൾ സ്പൂൺ തൈര്, കടല മാവ്, ചെറുനാരങ്ങ നീര് എന്നിവ ചേർത്ത് നല്ലതുപോലെ യോജിപ്പിക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി അരമണിറിനുശേഷം ചെറിയ ചൂടുവെള്ളത്തിൽ കഴുകാം. കാരറ്റിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ ചർമത്തിൽ അധികമായി ഉണ്ടാകുന്ന എണ്ണ നീക്കം ചെയ്യുന്നു. മാത്രമല്ല, ചർമത്തിന്റെ പുതുമ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
കാരറ്റ് ജ്യൂസും തൈരും മുട്ടയുടെ വെള്ളയും ഒരേ അളവിലെടുത്തു നല്ലതുപോലെ യോജിപ്പിക്കുക. 15 മിനിറ്റ് നേരം മുഖത്തു പുരട്ടിയതിനു ശേഷം കഴുകാം. ഈ കൂട്ട് ചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനൊപ്പം ചർമ കോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുകയും ചെയ്യുന്നു.
സൂര്യനിൽ നിന്നുള്ള കഠിനമായ ചൂടിനെ പ്രതിരോധിക്കാൻ കാരറ്റ് ഉപയോഗിച്ച് ഒരു സ്പ്രേ തയാറാക്കാം. കാരറ്റ് ജ്യൂസും റോസ് വാട്ടറും തുല്യ അളവിലെടുത്ത് സ്പ്രേ ബോട്ടിലിൽ നിറയ്ക്കുക. ഈ മിശ്രിതം മുഖത്തും ശരീരത്തിലും സ്പ്രേ ചെയ്യുന്നത് യുവിഎ രശ്മികളിൽനിന്നും ത്വക്കിനെ സംരക്ഷിക്കും.
പ്രായം കൂടുമ്പോഴുണ്ടാകുന്ന ചിഹ്നങ്ങളാണ് മുഖത്തും കഴുത്തിലും പ്രത്യക്ഷപ്പെടുന്ന ചുളിവുകൾ. ഈ ചുളിവുകളെ പ്രതിരോധിക്കാനായി കാരറ്റ് ജ്യൂസും കറ്റാർവാഴ ജെല്ലും തുല്യ അളവിലെടുത്തു ഒരുമിച്ചു ചേർത്തു മുഖത്ത് പുരട്ടാം. ചർമത്തിൽ പ്രോട്ടീനിന്റെ ഉല്പാദനം വർധിപ്പിക്കാനും ചുളിവുകളെ പ്രതിരോധിക്കാനും ഈ മിശ്രിതത്തിനു ശേഷിയുണ്ട്.
English Summary : Carrot face pack for glowing skin