മറ്റുള്ളവരുടെ മേക്കപ്പ് വസ്തുക്കൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക എന്നതാണ് പ്രാഥമിക നിയമം. ലിപ്സ്റ്റിക്, ഐലൈനർ, മസ്കാര, ലിപ് ബാം എന്നിവ അമ്മയുടെയോ കൂട്ടുകാരികളുടെയോ ചേച്ചിയുടെയോ ആയാല്‍ പോലും കൈമാറി ഉപയോഗിക്കുമ്പോൾ അണുബാധയ്ക്ക് സാധ്യതയുണ്ട്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേക്കപ് ഇടുന്നത് ഒരു കലയാണ്. സൗന്ദര്യ ബോധവും ക്ഷമയും ഏകാഗ്രതയും അതിനു വേണം. മേക്കപ് വൃത്തിയായി ചെയ്യുക എന്നതിനും വളരെ പ്രാധാന്യമുണ്ട്. പക്ഷേ ഇക്കാര്യത്തിൽ ആവശ്യമായ ശ്രദ്ധ പലരും നല്‍കാറില്ല. വൃത്തിയിലെ ജാഗ്രതക്കുറവ് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാം. അതിനാൽ വൃത്തിയായി മേക്കപ് ചെയ്യുന്നത് എങ്ങനെയെന്ന് ചെറുപ്പത്തിലെ കുട്ടികളെ പഠിപ്പിക്കണം. 

മറ്റുള്ളവരുടെ മേക്കപ്പ് വസ്തുക്കൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക എന്നതാണ് പ്രാഥമിക നിയമം. ലിപ്സ്റ്റിക്, ഐലൈനർ, മസ്കാര, ലിപ് ബാം എന്നിവ അമ്മയുടെയോ കൂട്ടുകാരികളുടെയോ ചേച്ചിയുടെയോ ആയാല്‍ പോലും കൈമാറി ഉപയോഗിക്കുമ്പോൾ അണുബാധയ്ക്ക് സാധ്യതയുണ്ട്.

ADVERTISEMENT

മേക്കപ്പ് ചെയ്യാൻ മാത്രമല്ല അതിന് ഉപയോഗിക്കുന്ന വസ്തുക്കൾ വൃത്തിയാക്കാനും ശീലിക്കണം. മേക്കപ്പിനു വേണ്ടി ഉപയോഗിക്കുന്ന ബ്രഷ്, സ്പോഞ്ച് എന്നിവ മാസത്തിൽ ഒരിക്കലെങ്കിലും വൃത്തിയാക്കണം.

മേക്കപ്പിനുശേഷം ചൊറിച്ചിൽ, ചർമത്തിൽ പാടുകൾ, നിറവ്യത്യാസം, കണ്ണു ചുവക്കുക, മുടി കൊഴിച്ചിൽ എന്നിവ ഉണ്ടായാൽ ഉടൻ ആ മേക്കപ്പ് വസ്തുവിന്റെ ഉപയോഗം നിർത്തി ഉടനെ ചികൽസ തേടണം.

ADVERTISEMENT

നനവുള്ളതും ഇല്ലാത്തതുമായ തരം മേക്കപ്പ് സാധനങ്ങൾ ഉണ്ടാകും. ഇതെല്ലാം ഒരേ ബ്രഷ് ഉപയോഗിച്ച് എടുക്കരുത്. ബ്രഷ് കേടാകാനും സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനത്തിനും സാധ്യതയുണ്ട്. അതിനാൽ ഓരോന്നിനും പ്രത്യേക ബ്രഷുകൾ കയ്യിൽ കരുതുക.

മേക്കപ്പ് സാധനങ്ങൾ വാങ്ങുമ്പോൾ എക്സ്പയറി ഡേറ്റ് നോക്കി വാങ്ങുക. മൂന്നു മാസത്തിനുള്ളില്‍ എക്സപയറി ആകുന്നവ ഒഴിവാക്കാം.

ADVERTISEMENT

കണ്ണിൽ ലെൻസ് ഉപയോഗിക്കുന്നവർ അതു വയ്ക്കുന്നതിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകി തുടക്കണം. ലൈൻസ് കെയ്സിൽ അതിന്റെ സൊല്യൂഷനിൽ മാത്രം അവ ഇട്ട് വയ്ക്കുക. കാലവധി കഴിഞ്ഞാൽ ലെൻസ് ഉപയോഗിക്കാതിരിക്കുക. 

English Summary : Healthy makeup habits everyone should adopt