4 ചേരുവകൾ, 15 മിനിറ്റ് ; ജാൻവിയുടെ കരുത്തുറ്റ മുടിയിഴകളുടെ രഹസ്യം
മുടിയുടെ സംരക്ഷണത്തിന് എന്താണ് ചെയ്യുന്നത് ? ബോളിവുഡ് യുവതാരം ജാൻവി കപൂറിനോടാണ് ചോദ്യം. സമൂഹമാധ്യമത്തിലൂടെ ആരാധകരുടെ ചോദ്യങ്ങൾ മറുപടി നൽകാൻ ജാൻവി സമയം കണ്ടെത്തിയിരുന്നു. അപ്പോഴാണ് ഈ ചോദ്യം ഉയർന്നത്. ഇതിനു മറുപടിയായി ഹെയർ പാക് ഇട്ടിരിക്കുന്ന ഒരു ചിത്രമാണ് ജാൻവി പങ്കുവച്ചത്. ഒരു നാച്യൂറൽ ഹെയർ പാക്

മുടിയുടെ സംരക്ഷണത്തിന് എന്താണ് ചെയ്യുന്നത് ? ബോളിവുഡ് യുവതാരം ജാൻവി കപൂറിനോടാണ് ചോദ്യം. സമൂഹമാധ്യമത്തിലൂടെ ആരാധകരുടെ ചോദ്യങ്ങൾ മറുപടി നൽകാൻ ജാൻവി സമയം കണ്ടെത്തിയിരുന്നു. അപ്പോഴാണ് ഈ ചോദ്യം ഉയർന്നത്. ഇതിനു മറുപടിയായി ഹെയർ പാക് ഇട്ടിരിക്കുന്ന ഒരു ചിത്രമാണ് ജാൻവി പങ്കുവച്ചത്.
ഒരു നാച്യൂറൽ ഹെയർ പാക് ആണിതെന്നു വ്യക്തമാക്കുന്ന ഇമോജികൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. മുട്ട, അവോക്കാഡോ, തേൻ എന്നിവയാണ് അവ.
തലമുടിക്ക് ഗുണകരമായ ഘടകങ്ങളാൽ സമ്പന്നമാണ് ഈ മൂന്നു വസ്തുക്കളും. നാച്യുറൽ ഓയിലുകളുടെയും ഫാറ്റി ആഡിസുകളുടെയും കലവറയാണ് അവോക്കാഡോ. ഏറ്റവും മികച്ച നാച്യുറൽ ഹെയർ കണ്ടീഷനർ ആയാണു മുട്ടയെ വിലയിരുത്തുന്നത്. ശിരോചർമത്തിന്റെ വരൾച്ചയെ പ്രതിരോധിക്കാനും മുടി പൊട്ടുന്നത് തടയാനും തേനിന് കഴിവുണ്ട്. ഇവ മൂന്നും ചേർത്ത് ഉപയോഗിക്കുന്നത് മുടിയിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കും.
ഈ ഹെയർ പാക് ഉണ്ടാക്കേണ്ട വിധം
∙ പഴുത്ത അവോക്കാഡോയുടെ പകുതി
∙ ഒരു ടേബിൾ സ്പൂൺ തേൻ
∙ ഒരു മുട്ട
∙ എസൻഷ്യൽ ഓയിൽ
അവോക്കാഡോയുടെ പഴുത്ത ഭാഗവും തേനും ഒരു ബൗളിൽ എടുത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് മുട്ടയും എസന്‍ഷ്യൽ ഓയിലും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ശിരോചർമത്തിലും മുടിയിലും തേച്ചുപിടിപ്പിച്ച് 15–20 മിനിറ്റിനുശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകാം. പിന്നീട് സാധരണ രീതിയിൽ ഷാംപൂവും ഉപയോഗിച്ച് കഴുകി കണ്ടീഷൻ ചെയ്യാം.
English Summary : Actress Janhvi Kapoor hair care routine