ഫേഷ്യൽ ചെയ്യാറില്ല, സോപ്പ് ഉപയോഗിക്കില്ല ; കങ്കണ റണൗട്ടിന്റെ സൗന്ദര്യ സംരക്ഷണം ഇങ്ങനെ
സാധാരണ കുടുംബത്തിൽനിന്നും വളർന്നുവന്ന്, ബോളിവുഡിന്റെ രാജ്ഞിയായി മാറിയ അഭിനേത്രിയാണ് കങ്കണ റണൗട്ട്. തന്റേതായ സൗന്ദര്യവും വ്യക്തിത്വവും കൊണ്ട് നിരവധി പ്രമുഖ ബ്രാൻഡുകളുടെ മുഖമായി മാറാനുള്ള അവസരം കങ്കണയ്ക്ക് ലഭിച്ചിട്ടുണ്ട്. ട്രഡീഷനലോ മോഡേണോ ആവട്ടെ ഏതു വേഷത്തിലും തിളങ്ങാൻ അനുയോജ്യമായ ശരീരഭാഷയും
സാധാരണ കുടുംബത്തിൽനിന്നും വളർന്നുവന്ന്, ബോളിവുഡിന്റെ രാജ്ഞിയായി മാറിയ അഭിനേത്രിയാണ് കങ്കണ റണൗട്ട്. തന്റേതായ സൗന്ദര്യവും വ്യക്തിത്വവും കൊണ്ട് നിരവധി പ്രമുഖ ബ്രാൻഡുകളുടെ മുഖമായി മാറാനുള്ള അവസരം കങ്കണയ്ക്ക് ലഭിച്ചിട്ടുണ്ട്. ട്രഡീഷനലോ മോഡേണോ ആവട്ടെ ഏതു വേഷത്തിലും തിളങ്ങാൻ അനുയോജ്യമായ ശരീരഭാഷയും
സാധാരണ കുടുംബത്തിൽനിന്നും വളർന്നുവന്ന്, ബോളിവുഡിന്റെ രാജ്ഞിയായി മാറിയ അഭിനേത്രിയാണ് കങ്കണ റണൗട്ട്. തന്റേതായ സൗന്ദര്യവും വ്യക്തിത്വവും കൊണ്ട് നിരവധി പ്രമുഖ ബ്രാൻഡുകളുടെ മുഖമായി മാറാനുള്ള അവസരം കങ്കണയ്ക്ക് ലഭിച്ചിട്ടുണ്ട്. ട്രഡീഷനലോ മോഡേണോ ആവട്ടെ ഏതു വേഷത്തിലും തിളങ്ങാൻ അനുയോജ്യമായ ശരീരഭാഷയും
സാധാരണ കുടുംബത്തിൽനിന്നും വളർന്നുവന്ന്, ബോളിവുഡിന്റെ രാജ്ഞിയായി മാറിയ അഭിനേത്രിയാണ് കങ്കണ റണൗട്ട്. തന്റേതായ സൗന്ദര്യവും വ്യക്തിത്വവും കൊണ്ട് നിരവധി പ്രമുഖ ബ്രാൻഡുകളുടെ മുഖമായി മാറാനുള്ള അവസരം കങ്കണയ്ക്ക് ലഭിച്ചിട്ടുണ്ട്. ട്രഡീഷനലോ മോഡേണോ ആവട്ടെ ഏതു വേഷത്തിലും തിളങ്ങാൻ അനുയോജ്യമായ ശരീരഭാഷയും ചുരുണ്ട മുടിയിഴകളും കങ്കണയെ വ്യത്യസ്തയാക്കുന്നു.
ശീലങ്ങൾ കൃത്യനിഷ്ഠയോടെ പിന്തുടർന്നാണ് കങ്കണ തന്റെ സൗന്ദര്യ സംരക്ഷണം സാധ്യമാക്കുന്നത്. ശാരീരികവും മാനസികവുമായി ആരോഗ്യത്തോടെയിരിക്കാൻ വ്യയാമവും മെഡിറ്റേഷനും സഹായിക്കുന്നതായും കങ്കണ പറയുന്നു. ബോളിവുഡ് ക്വീനിന്റെ ജീവിത ശൈലിയെ കുറിച്ച് അറിയാം.
സ്കിൻ കെയർ
ക്ലെൻസിങ്, ടോണിങ്, മോയിസ്ച്യുറൈസിങ്. ഇത് മൂന്നും കൃത്യമായി ചെയ്‌താൽ തന്നെ ചര്‍മത്തിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നു കങ്കണ ഉറപ്പ് നൽകുന്നു. അതുപോലെ കങ്കണ സോപ്പ് ഉപയോഗിക്കാറില്ല. ‘‘ഒരു സുഹൃത്തിന്റെ നിർദേശപ്രകാരമാണു ഞാൻ സോപ്പ് ഉപയോഗിക്കുന്നത് നിർത്തിയത്. ശരീരത്തിന് ഏറ്റവും അത്യാവശ്യമുള്ള ഓയിലുകൾ സോപ്പ് വലിച്ചെടുക്കുന്നതിനാൽ ചർമത്തിന്റെ തിളക്കം നഷ്ടപ്പെടമാകുന്നു’’ – കങ്കണ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. സോപ്പിനു പകരം അനുയോജ്യമായ പ്രകൃതിദത്ത വസ്തുക്കളോ, ഉന്നത നിലവാരത്തിലുള്ള ബോഡി ലോഷനുകളോ ആണ് കങ്കണ ഉപയോഗിക്കുന്നത്.
മേക്കപ് പൂർണമായും നീക്കം ചെയ്തതിനുശേഷം മാത്രം ഉറങ്ങാൻ പോകുക എന്നതാണ് കങ്കണ കൃത്യമായി പാലിക്കുന്ന മറ്റൊരു കാര്യം. കുറഞ്ഞത് 15 മിനിറ്റ് എങ്കിലും എടുത്ത് മേക്കപ്പ് നീക്കം ചെയ്യും. അതിനുശേഷം ടോണറും മോയിസ്ച്യുറൈസറും ഐ ക്രീമും പുരട്ടിയാണ് ഉറങ്ങാൻ പോകുക.
ചർമം സെൻസിറ്റീവ് ആയതുകൊണ്ട് ഫേഷ്യലുകൾ ഒഴിവാക്കാറുണ്ട്. എന്നാൽ മുഖം ക്ലീനപ് ചെയ്യുകയും പതിവായി തേൻ പുരട്ടുകയും ചെയ്യാറുണ്ട്. തേനിലുള്ള ആന്റി ബാക്ടീരിയൽ ചേരുവകൾ ചർമത്തിന്റെ തിളക്കം നിലനിർത്താൻ സഹായിക്കുമെന്നും കങ്കണ സാക്ഷ്യപ്പെടുത്തുന്നു.
മുടിയിഴകൾക്ക് സംരക്ഷണം
ചുരുണ്ട, തിളങ്ങുന്ന മുടിയിഴകൾ കങ്കണയുടെ ട്രേഡ്മാർക്കുകളിൽ ഒന്നാണ്. എന്നാൽ കഥാപാത്രങ്ങളായി മാറുന്നതിന്റെ ഭാഗമായി മുടിയിൽ ഉപയോഗിക്കുന്ന കെമിക്കലുകളും ഹീറ്റും തന്റെ മുടിയുടെ സ്വതസിദ്ധമായ സൗന്ദര്യത്തെ ബാധിക്കാറുണ്ടെന്നു കങ്കണ പറയുന്നു. പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന മാസ്ക്കുകളും ഉത്പന്നങ്ങളാണ് കങ്കണയുടെ ആരോഗ്യമുള്ള മുടിയിഴകളുടെ രഹസ്യം. മുടിയുടെ കേടുപാടുകൾ പരിഹരിക്കാനായി ഇടയ്ക്കിടെ ഹെയർ റിപ്പയർ ട്രീറ്റ്മെന്റുകൾ ചെയ്യാറുണ്ട്. ആഴ്ചയിൽ മൂന്ന് തവണ ചെയ്യുന്ന ഓയിൽ മസാജും ആവി പിടിക്കലും മുടിയുടെ ആരോഗ്യം നിലനിർത്താൻ മുത്തശ്ശി പറഞ്ഞുകൊടുത്ത വിദ്യകളാണ്.
മേക്കപ്പ് സൂത്രങ്ങൾ
ആരോഗ്യവും തിളക്കവുമുള്ള ചർമത്തിൽ മേക്കപ് അദ്ഭുതങ്ങൾ കാണിക്കുമെന്നാണ് കങ്കണയുടെ പക്ഷം. ക്ലാസിക് ബോളിവുഡ് ലുക്കിനൊപ്പം വിന്റേജ് ഹെയർ സ്റ്റൈലും കടും ചുവപ്പ് ലിപ്സ്റ്റിക്കും ഡ്രമാറ്റിക് കണ്ണുകളും കൂടിയാവുമ്പോൾ കങ്കണ സൗന്ദര്യത്തിന്റെ ഉന്നതിയിൽ എത്തുന്നു. റെഡ് കാർപറ്റിൽ തിളങ്ങാൻ കങ്കണയ്ക്ക് സാധിക്കുന്നതും ഈ ഫോർമുല കൊണ്ടുതന്നെയാണ്.
കൺസീലർ, മാക് സ്റ്റുഡിയോ ഫിക്സ്, ബ്ളഷ്, ലിപ് ബാം എന്നിവയാണ് കങ്കണയുടെ മേക്കപ്പ് കിറ്റിലെ ഒഴിച്ചുകൂടാനാവാത്ത ബ്യൂട്ടി പ്രൊഡക്ട്സ്. ഫ്രഷ് പിങ്ക് മുതൽ മങ്ങിയ നിറങ്ങളിലുള്ള ലിപ്സ്റ്റിക്കുകൾ വരെ മാറി മാറി ഉപയോഗിക്കുന്നതാണ് ശീലം.
താൻ ചെയ്തതിൽ കുറ്റബോധം തോന്നുന്ന ബ്യൂട്ടി ട്രീറ്റ്മെന്റുകളിൽ ഒന്നായി കങ്കണ വിലയിരുത്തുന്നത് ‘ലിപ് പ്ലംബേഴ്സ്’ ആണ്. ചെറുപ്പത്തിൽ സംഭവിച്ച ഒരു അപകടം കങ്കണയിൽ ലിപ് ഫൈബ്രോസിസ് എന്ന അവസ്ഥ ഉണ്ടാക്കി. ഇതു പരിഹരിക്കാനായാണ് ഇഞ്ചക്‌ഷനിലൂടെ ചുണ്ടിലെ കോശങ്ങൾക്ക് വണ്ണം കൂട്ടുന്ന ഈ ട്രീറ്റ്മെന്റ് ചെയ്തതെന്നും എന്നാൽ മോശം അനുഭവമാണ് ഉണ്ടായതെന്നും കങ്കണ പറയുന്നു.
ഫിറ്റ്നസ് മന്ത്ര
സന്തുലിതവും ആരോഗ്യകരവുമായ ആഹാരശീലത്തിനൊപ്പം ധാരാളം വെള്ളം കുടിക്കുക എന്നതും പ്രധാനമാണ്. ആരോഗ്യവും തിളക്കവുമുള്ള ചർമത്തിനും ഇതു പ്രധാനമാണെന്ന് കങ്കണ പറയുന്നു.
മുടങ്ങാതെ വ്യയാമം ചെയ്യുന്നതാണ് മറ്റൊന്ന്. മുടങ്ങാതെ വ്യായാമം ചെയ്യുകയും ഒപ്പം കിക് ബോക്സിങ്, യോഗ, പുൾ–പുഷ് അപ്പുകൾ എന്നിവ ചെയ്യും. വയറിന്റെ ഭാഗത്തു ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യായാമങ്ങളാണ് കൂടുതലും. ജിമ്മിൽ പോകാൻ കഴിയാത്ത സമയങ്ങളിൽ നൃത്തം പരിശീലിക്കുന്നുണ്ട്. ദിവസവും 45 മിനിറ്റ് യോഗയ്ക്കും 10 മിനിറ്റ് മെഡിറ്റേഷനും മാറ്റിവയ്ക്കുന്നതിലൂടെ ശാരീരികവും മാനസികവുമായി ആരോഗ്യം നിലനിർത്താൻ സാധിക്കുന്നതായും കങ്കണ പറഞ്ഞിട്ടുണ്ട്.
English Summary : Kangana Ranaut's skincare secrets