ചുളിവുകൾ തടയാം, ചർമത്തിന് തിളക്കവും മൃദുത്വവും; സൗന്ദര്യം സംരക്ഷിക്കാൻ ആപ്പിൾ
ആരോഗ്യം മാത്രമല്ല സൗന്ദര്യം പ്രധാനം ചെയ്യാനും ആപ്പിളിന് കഴിവുണ്ട്. ധാരാളം വൈറ്റമിൻസിന്റെ മിനറൽസിന്റെ സാന്നിധ്യമുണ്ട് ആപ്പിളിൽ. കോശങ്ങളെ കേടുപാടുകളിൽനിന്നു സംരക്ഷിച്ച് ചർമ സൗന്ദര്യം നിലനിർത്താൻ ഇത് സഹായിക്കും. നല്ലൊരു സ്‌കിൻ ടോണർ കൂടിയാണ് ആപ്പിൾ. ചർമത്തിനു തിളക്കവും നിറവും നൽകുന്ന കൊളാജൻ ഇതിൽ

ആരോഗ്യം മാത്രമല്ല സൗന്ദര്യം പ്രധാനം ചെയ്യാനും ആപ്പിളിന് കഴിവുണ്ട്. ധാരാളം വൈറ്റമിൻസിന്റെയും മിനറൽസിന്റെയും സാന്നിധ്യമുണ്ട് ആപ്പിളിൽ. കോശങ്ങളെ കേടുപാടുകളിൽനിന്നു സംരക്ഷിച്ച് ചർമ സൗന്ദര്യം നിലനിർത്താൻ ഇത് സഹായിക്കും.
മികച്ചൊരു സ്‌കിൻ ടോണർ കൂടിയാണ് ആപ്പിൾ. ചർമത്തിനു തിളക്കം നൽകുന്ന കൊളാജൻ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. സൗന്ദര്യ സംരക്ഷണത്തിന് ആപ്പിൾ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നു നോക്കാം.
∙ ആപ്പിൾ പൾപ് മുഖത്തു പുരട്ടി ഉണങ്ങിക്കഴിയുമ്പോൾ കഴുകിക്കളയുക. മുഖത്തിന്റെ വരൾച്ച മാറാനും എണ്ണമയം കുറയ്ക്കാനും ഇതു സഹായിക്കും.
∙ പ്രായത്തെ അകറ്റി നിർത്താനും ആപ്പിൾ നല്ലതാണ്. ആപ്പിൾ മുറിച്ച് മുഖത്ത് അധികം മർദം നൽകാതെ ഉരസുക. ഉണങ്ങിക്കഴിയുമ്പോൾ കഴുകാം. പ്രായം മൂലമുണ്ടാകുന്ന ചുളിവുകളും പാടുകളും തടയാന്‍ ഇതു നല്ലതാണ്.
∙ ആപ്പിളും തേനും റോസ് വാട്ടറും ചേർത്തു മുഖത്തിടുന്നതു മുഖത്തെ അഴുക്കുകള്‍ അകറ്റി തിളക്കം നൽകും.
∙ ഒരു ടേബിൾസ്‌പൂൺ തേനും ഒരു ആപ്പിളിന്റെ പകുതിയും ഒരു ടേബിൾസ്‌പൂൺ ഓട്‌സ് പൊടിച്ചതും ചേർത്താൽ സ്ക്രബ് റെഡി. മൃതകോശങ്ങളെ നീക്കാനും ചർമത്തിന് മൃദുത്വം ലഭിക്കാനും ഇത് സഹായിക്കും.
∙ ഗ്രേറ്റ് ചെയ്‌ത ആപ്പിൾ, നാരങ്ങാനീര്, തൈര് എന്നിവ ഒരു ടീസ്‌പൂൺ വീതമെടുത്തു പേസ്‌റ്റ് രൂപത്തിലാക്കി മുഖത്തിടുക. എണ്ണമയമുള്ള ചർമക്കാർക്കു യോജിച്ച ഫേയ്‌സ്‌പാക് ആണിത്.
∙ ആപ്പിൾ പൾപ്പും ഗ്ലിസറിനും ചേർത്തു മുഖത്തു പുരട്ടുന്നതു സൂര്യപ്രകാശമേൽക്കുന്നതു മൂലമുള്ള കരുവാളിപ്പ് മാറാൻ നല്ലതാണ്.
∙ ആപ്പിളും തേനും പപ്പായയും ചേർത്തുപയോഗിക്കുന്നതു പാടുകൾ അകറ്റി മുഖം തിളക്കമുള്ളതാക്കും.
∙ രണ്ടു ടീസ്‌പൂൺ ഗ്രേറ്റ് ചെയ്‌ത ആപ്പിളും ഒരു ടീസ്‌പൂൺ മാതളനാരങ്ങാ ഉടച്ചതും ഒരു ടീസ്‌പൂൺ തൈരും ചേർത്തു മുഖത്തിടാം. മുഖത്തു ചുളിവുകൾ വീഴുന്നതു തടയാനും പുതിയ ചർമകോശങ്ങളുടെ വളർച്ച വേഗത്തിലാക്കാനും ഇതു സഹായിക്കും.
English Summary : Benefits of Apple for the Skin