ഏതു വേദിയിലും തിളങ്ങും കാജൽ ; താരസുന്ദരിയുടെ ആരോഗ്യ-സൗന്ദര്യ സംരക്ഷണം ഇങ്ങനെ
ചർമത്തിന്റെയും മുടിയുടെയും സംരക്ഷണത്തിന് പ്രകൃതിദത്തമായ വസ്തുക്കൾ കാജൽ പരീക്ഷിക്കാറുണ്ട്. പഴങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഫെയ്സ്പാക്കുകൾ അവയില്‍ പ്രധാനപ്പെട്ടവയാണ്. മുഖത്തും മുടിയിലും വെളിച്ചെണ്ണ പുരട്ടി കുളിക്കുന്ന ശീലവും താരത്തിനുണ്ട്....
ചർമത്തിന്റെയും മുടിയുടെയും സംരക്ഷണത്തിന് പ്രകൃതിദത്തമായ വസ്തുക്കൾ കാജൽ പരീക്ഷിക്കാറുണ്ട്. പഴങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഫെയ്സ്പാക്കുകൾ അവയില്‍ പ്രധാനപ്പെട്ടവയാണ്. മുഖത്തും മുടിയിലും വെളിച്ചെണ്ണ പുരട്ടി കുളിക്കുന്ന ശീലവും താരത്തിനുണ്ട്....
ചർമത്തിന്റെയും മുടിയുടെയും സംരക്ഷണത്തിന് പ്രകൃതിദത്തമായ വസ്തുക്കൾ കാജൽ പരീക്ഷിക്കാറുണ്ട്. പഴങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഫെയ്സ്പാക്കുകൾ അവയില്‍ പ്രധാനപ്പെട്ടവയാണ്. മുഖത്തും മുടിയിലും വെളിച്ചെണ്ണ പുരട്ടി കുളിക്കുന്ന ശീലവും താരത്തിനുണ്ട്....
ഫാഷൻ ഫോട്ടോഷൂട്ടുകളും മേക്കോവറുകളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാൻ വളരെ താൽപര്യമുള്ള നടിയാണ് കാജൽ അഗർവാൾ. അതുകൊണ്ടു താരത്തിനെ പിന്തുടരാൻ ഫാഷനിസ്റ്റകൾക്ക് പ്രത്യേക താൽപര്യമുണ്ട്. ഫാഷനും ഫിറ്റ്നസും ബ്യൂട്ടിയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ അറിയാനാകും എന്നതാണ് ഇതിനു കാരണം. ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാൻ കാജലിൽ നിന്നു സ്വീകരിക്കാവുന്ന ചില കാര്യങ്ങൾ ഇതാ.
∙ വർക്കൗട്ടുകൾ പലത്
യോഗ, ജോഗിങ്, വെയിറ്റ് ട്രെയിനിങ്, പൈലെറ്റ്സ് എന്നിങ്ങനെ വർക്കൗട്ടുകൾ മാറിമാറി ചെയ്യുന്നതാണ് കാജലിന്റെ രീതി. കരുത്തും ഫ്ലെക്സിബിലിറ്റിയും ബാലൻസും നിലനിർത്താൻ ഇതു സഹായിക്കും. പരുക്ക് പറ്റാനുള്ള സാധ്യത കുറയ്ക്കാനും ഇതിലൂടെ സാധിക്കുന്നു.
∙ ആരോഗ്യകരമായ പ്രഭാത ഭക്ഷണം
സമീകൃതമായ പ്രഭാത ഭക്ഷണം ആരോഗ്യ സംരക്ഷണത്തിലെ പ്രധാന ഘടകമാണ്. പ്രഭാത ഭക്ഷണത്തിൽ മുട്ട, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്തും. എത്ര തിരക്കാണെങ്കിലും കാജലിന്റെ ഈ ശീലത്തിനു മാറ്റമില്ല.
∙ സൗന്ദര്യ സംരക്ഷണം
ചർമത്തിന്റെയും മുടിയുടെയും സംരക്ഷണത്തിന് പ്രകൃതിദത്തമായ വസ്തുക്കൾ കാജൽ പരീക്ഷിക്കാറുണ്ട്. പഴങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഫെയ്സ്പാക്കുകൾ അവയില്‍ പ്രധാനപ്പെട്ടവയാണ്. മുഖത്തും മുടിയിലും വെളിച്ചെണ്ണ പുരട്ടി കുളിക്കുന്ന ശീലവും താരത്തിനുണ്ട്. ശിരോചർമത്തിന്റെ ആരോഗ്യം നിലനിർത്താനായി ഉള്ളി നീരും ചർമ്മത്തിന് മൃദുത്വവും തിളക്കവും ലഭിക്കാനായി തേനും ഉപയോഗിക്കുന്നു.
∙ എവർഗ്രീൻ പോണി ടെയിൽ
മെസ്സി, ടൈറ്റ്, സ്‌ലീക്, ലൂസ് എന്നിങ്ങനെ പല തരത്തിലുള്ള പോണിടെയ്ൽ സ്റ്റൈലുകളിലെല്ലാം കാജലിനെ കാണാം. നെടുകെ വകഞ്ഞ്, കാതിനു പിന്നാല്‍ ഒതുക്കിവയ്ക്കുന്ന ലോ പോണിടെയ്ൽ സ്റ്റൈലിനോടാണു താരത്തിനു പ്രിയം. ലുക്കിന് പ്രൗഢി തോന്നിക്കാൻ ഇതാണ് അഭികാമ്യം എന്നാണു താരത്തിന്റെ പക്ഷം.
∙ പരീക്ഷിക്കാം ഐ ലൈനർ
സിംപിൾ മേക്കപ്പിനൊപ്പം പല നിറത്തിലുള്ള ഐ ലൈനറുകൾ പരീക്ഷിക്കുന്നതു ബോൾഡ് ലുക്ക് നൽകും എന്നാണ് കാജൽ വിശ്വസിക്കുന്നത്. പർപ്പിൾ, ഗ്രീൻ നിറങ്ങൾ സമന്വയിപ്പിച്ചുള്ള ഐ ലൈനറുകളിൽ തിളങ്ങി കാജൽ ഇക്കാര്യം തെളിയിച്ചിട്ടുമുണ്ട്. അധികം കഷ്ടപ്പെടാതെ വ്യത്യസ്തമായ ലുക്ക് നേടാൻ ഇതിലൂടെ സാധിക്കുമെന്ന് കാജൽ പറയുന്നു.
∙ ഹൈലൈറ്റ് ചെയ്യാം
സങ്കീർണമായ ബ്രോൺസിങ്ങിനു പകരം ഇല്യൂമിനേറ്ററുകൾ ഉപയോഗിക്കാം. കവിളെല്ലുകൾ, മൂക്കിൻ തുമ്പ്, കണ്ണിന്റെ കോർണർ എന്നിങ്ങനെ മുഖത്തെ പ്രധാന ഭാഗങ്ങളിൽ ഇല്ല്യൂമിനേറ്റർ ഉപയോഗിക്കുന്നതു വഴി നാച്യുറൽ ലുക്ക് നേടാനാകും എന്ന് താരം ഉറപ്പ് പറയുന്നു.
∙ മേക്കപ്പ് ആത്മവിശ്വാസത്തോടെ
മറ്റുള്ളവരുടെ താൽപര്യങ്ങള്‍ക്കല്ല, നമ്മുടെ ആത്മവിശ്വാസത്തിനാണു മേക്കപ്പ് ചെയ്യുമ്പോൾ പ്രാധാന്യം നൽകേണ്ടതെന്ന നിലപാടാണു കാജലിനുള്ളത്. ‘‘ഇഷ്ടമുള്ള ഒരു വസ്ത്രവും കടുത്ത നിറമുള്ള ലിപ്സ്റ്റിക്കും പ്രിയപ്പെട്ട ഹെയർ സ്റ്റൈലും തിരഞ്ഞെടുത്ത്, നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് ഇഷ്ടമുള്ള ദിവസം ഒരുങ്ങണം’’ എന്നാണു താരം ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്.
English Summary : Kajal Aggarwal's beauty and fitness secrets